Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

യുദ്ധം അവസാനിപ്പിക്കാൻ ആഗോള തലത്തിൽ സമ്മർദ്ദം... ശക്തമാകുമ്പോഴും ഗസ്സയിൽ വിട്ടുവിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാടിൽ ഇസ്രയേൽ...യുദ്ധത്തിന് അറുതിയില്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്...

30 MAY 2024 12:59 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

യുദ്ധം അവസാനിപ്പിക്കാൻ ആഗോള തലത്തിൽ സമ്മർദ്ദം ശക്തമാകുമ്പോഴും ഗസ്സയിൽ വിട്ടുവിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാടിൽ ഇസ്രയേൽ. ഹമാസിനെ വേരോടെ പിഴുതെറിയാതെ യുദ്ധത്തിന് അറുതിയില്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്. ഗസ്സയിൽ ഹമാസിനെതിരേ നടത്തുന്ന യുദ്ധം ഇക്കൊല്ലം അവസാനംവരെ നീളുമെന്ന് ഇസ്രയേലിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാച്ചി ഹനേഗ്‌ബി വ്യക്തമാക്കി. റഫിയൽ നടത്തുന്ന ആക്രമണത്തിനെതിരെ ആഗോള സമ്മർമ്മദം ശക്തമാകുമ്പോഴാണ് ഇസ്രയേൽ നിലപാട് വ്യക്തമാക്കുന്നത്.സായുധസംഘടനകളായ ഹമാസിന്റെയും ഇസ്‌ലാമിക് ജിഹാദിന്റെയും സൈനിക-രാഷ്ട്രീയ സംവിധാനങ്ങളെ പൂർണമായി ഇല്ലാതാക്കാൻ ഇനിയൊരു ഏഴുമാസം കൂടിവേണ്ടിവരുമെന്ന് സാച്ചി ഹനേഗ്‌ബി പറഞ്ഞു.

 

അതിനിടെ, രൂക്ഷയുദ്ധം നടക്കുന്ന റാഫയിൽ ചൊവ്വാഴ്ച സ്‌ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് മൂന്ന് ഇസ്രയേലി സൈനികർ മരിച്ചു. എന്നാൽ, ഇത് ആരൊരുക്കിയ കെണിയാണെന്ന് വ്യക്തമല്ല. മൂന്നുപേർക്ക് പരിക്കേറ്റു. കെട്ടിടത്തിൽ ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് ഒരുക്കിയ കെണിയിൽ കുടുങ്ങിയാണ് മരണമെന്നാണ് റിപ്പോർട്ടുകൾ. ഇവർ സഞ്ചരിച്ച സൈനിക വാഹനങ്ങൾക്കു നേരെ ആക്രമണമുണ്ടായതിനെ തുടർന്ന് ഇസ്രയേൽ സൈനികർ തൊട്ടുചേർന്ന കെട്ടിടത്തിൽ അഭയം തേടുകയായിരുന്നു.ഇവിടെ നേരത്തേ സ്ഥാപിച്ച ബോംബുകൾ പൊട്ടിത്തെറിച്ച് കെട്ടിടം തകർന്നാണ് സൈനികരുടെ മരണം.ഒരു സൈനികനെ കാണാതായിട്ടുമുണ്ട്. ഇസ്രയേൽ സൈനിക നിരയിൽ കൂടുതൽ ആൾനാശമുണ്ടെന്ന് ഖസ്സാം ബ്രിഗേഡ് അവകാശപ്പെടുന്നുണ്ടെങ്കിലും ഇസ്രയേൽ സ്ഥിരീകരിച്ചിട്ടില്ല. ഒക്ടോബറിൽ സൈനിക നീക്കം ആരംഭിച്ചശേഷം ഇതുവരെ ചുരുങ്ങിയത് 290 സൈനികർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്.

റഫ ആക്രമണം തുടങ്ങിയശേഷം 10 സൈനികർ കൊല്ലപ്പെടുകയും 135 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. എട്ടാം മാസത്തിലേക്കടുക്കുന്ന യുദ്ധത്തിൽ ഗസ്സയിൽ ഇതുവരെ 290 ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടെന്ന് സൈന്യം അറിയിച്ചു.അതേസമയം റാഫയിലെ രൂക്ഷയുദ്ധം പ്രവർത്തനം നിർത്താൻ തങ്ങളെ നിർബന്ധിതരാക്കിയെന്ന് സന്നദ്ധസംഘടനയായ വേൾഡ് സെൻട്രൽ കിച്ചൺ അറിയിച്ചു. അഭയാർഥിക്യാമ്പുകളിൽ ഭക്ഷണം പാകം ചെയ്‌തെത്തിക്കുന്ന സംഘടനയാണിത്. ഗസ്സയിലേക്ക് സമുദ്രമാർഗം സഹായമെത്തിക്കാൻ യു.എസ്. നിർമ്മിച്ച താത്കാലിക കടൽപ്പാലത്തിന് വൻ തിരയടിയേറ്റ് കേടുപറ്റി. ഗസ്സയിലെ കൂട്ടക്കുരുതി തുടരുന്ന പശ്ചാത്തലത്തിൽ, ഇസ്രയേലിലെ തങ്ങളുടെ സ്ഥാനപതിയെ ബ്രസീൽ തിരിച്ചുവിളിച്ചു.റഫയിൽ അഭയാർഥികളെ കൂട്ടക്കുരുതി നടത്തിയ ആക്രമണത്തിൽ ഇസ്രയേൽ ഉപയോഗിച്ചത് അമേരിക്ക നൽകിയ ബോംബുകളെന്ന് വിദഗ്ധരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നു.

 

അമേരിക്കൻ നിർമ്മിത ജി.ബി.യു-39 ബോംബുകളുടെ അവശിഷ്ടങ്ങൾ സംഭവ സ്ഥലത്തുനിന്ന് കണ്ടെത്തിയതായി ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു.ആളപായം കുറക്കുമെന്ന വിശദീകരണവുമായാണ് ഇസ്രയേലിന് ഈ ബോംബുകൾ കൈമാറിയതെങ്കിലും റഫയിലെ കുവൈത്തി അൽസലാം കാമ്പ് ഒന്നിൽ നിരപരാധികളായ 45 പേരാണ് കുരുതിക്കിരയായത്. 240ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.എന്നാൽ, ലോകത്തെ നടുക്കി തമ്പുകളിൽ ബോംബ് വർഷിച്ച് അഭയാർഥികളെ കൂട്ടക്കൊല നടത്തിയ ഇസ്രയേൽ ക്രൂരതയെ ന്യായീകരിച്ച് യു.എസ് രംഗത്തുവന്നു. ലക്ഷ്മണരേഖ കടക്കുന്നതൊന്നും റഫയിൽ ഇസ്രയേൽ ചെയ്തിട്ടില്ലെന്നും അതിനാൽ യു.എസ് നയത്തിൽ മാറ്റംവരുത്തേണ്ടതില്ലെന്നും വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി പറഞ്ഞു. സ്ഥിതി കൂടുതൽ സങ്കീർണമാക്കി റഫ നഗരമധ്യത്തിൽ ഇസ്രയേൽ ടാങ്കുകൾ കടന്നുകയറിയതിനു പിന്നാലെയാണ് മാധ്യമ പ്രവർത്തകർക്ക് മുന്നിൽ ഇസ്രയേലിനെ ന്യായീകരിച്ച് കിർബി എത്തിയത്.

 

ഗസ്സയിലെ ജനസാന്ദ്ര മേഖലകളിൽ ഇസ്രയേൽ കരസേന എത്തിയാൽ ആയുധങ്ങൾ വെട്ടിക്കുറക്കുമെന്ന് നേരത്തേ യു.എസ് പ്രസിഡന്റ് ബൈഡൻ പറഞ്ഞിരുന്നു. ആയുധം നൽകുന്നത് ഇനിയും തുടരുമെന്ന് സൂചന നൽകിയാണ് വൈറ്റ് ഹൗസ് വിശദീകരണം. റഫയിൽ കഴിഞ്ഞ ദിവസം നടന്ന സമാനതകളില്ലാത്ത ക്രൂരതയിൽ കുരുന്നുകളും സ്ത്രീകളുമടക്കം 45 പേർ കൊല്ലപ്പെട്ടിരുന്നു. അതിനു പിന്നാലെ കൂടുതൽ സൈനികരെയും വഹിച്ച് ടാങ്കുകളും റഫയിൽ നിരന്നിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (38 minutes ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (42 minutes ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (53 minutes ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (1 hour ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (1 hour ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (1 hour ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (2 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (2 hours ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (2 hours ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (2 hours ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (2 hours ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (3 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (3 hours ago)

Malayali Vartha Recommends