Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഹിസ്ബുള്ളയുടെ നെഞ്ചത്ത് ആണിയടിച്ച് മസൂദ് പെസെഷ്‌കിയാന്‍;ഇറാനില്‍ അധികാരം പിടിച്ച ഈ നേതാവ് തന്ത്രശാലി,പരമോന്നത നേതാവിന്റെ എല്ലാ തന്ത്രങ്ങളും പൊളിഞ്ഞടുങ്ങി,സയീദ് ജലീലിനെ വെട്ടി പ്രസിഡന്റ് പദമേറിയ മസൂദ് ചില്ലറക്കാരനല്ല

06 JULY 2024 08:55 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

ഇറാന്‍ പരമോനന്ത നേതാവ് ആയത്തുള്ള അലിഖമനേയിയുടെ സകല കണക്ക് കൂട്ടലുകളും ഞെട്ടിച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച് മസൂദ് പെസഷ്‌കിയാന്‍. ഖമനേയിയുടെ ശിങ്കിടി സഈദ് ജലീലിയെ പരാജയപ്പെടുത്തിയാണ് അധികാരം പിടിച്ചത്. ടെഹ്‌റാനില്‍ പറന്നിറങ്ങി മൊസാദ് ചാരന്മാര്‍. പുതിയ പ്രസിഡന്റിന്റെ നീക്കങ്ങള്‍ അറിയാനാണ് പ്ലാന്‍. സിഐഎയുടെ കണ്ണും ഇറാനില്‍. അമേരിക്ക ഭയപ്പെട്ടത് സംഭവിച്ചില്ല അതിന്റെ ആശ്വാസത്തിലാണ് ബൈഡന്‍. കനത്ത തിരിച്ചടി കിട്ടിയിരിക്കുന്നത് ഹിസ്ബുള്ളയ്ക്കാണ്. ഇസ്രയേലുമായ് എപ്പോള്‍ വേണമെങ്കിലും കൊടും യുദ്ധം അതിന്റെ വക്കിലാണ് ഹിസ്ബുള്ള. സയീദ് ജലീല്‍ വിജയിക്കുമെന്നാണ് ഹിസ്ബുള്ള കണക്ക് കൂട്ടിയത്. സയീദ് ജയിച്ചിരുന്നുവെങ്കില്‍ ഹിസ്ബുള്ളയുടെ പദ്ധതികല്‍ നടപ്പായേനേ.

പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ എല്ലാ നീക്കങ്ങളും പൊളിഞ്ഞു. ഇബ്രാഹിം റെയ്‌സിക്ക് പിന്‍ഗാമിയേയാണ് ഖമേനി തെരഞ്ഞത്. എന്നാല്‍ പെസഷ്‌കിയാന്‍ ഖമേനിക്ക് ചെക്കുവെച്ചു. റെയ്‌സി പകിതിക്ക് വെച്ചുപോയ പല പദ്ധതികള്‍ ഉണ്ട്. ഇസ്രയേലിന്റെ സര്‍വ്വനാശം, ഇറാന്റെ ആണവായുധ ശക്തി വര്‍ദ്ധിപ്പിക്കു ഇറാനെ മതത്തിന്റെ ചട്ടക്കൂടില്‍ തളയ്ക്കുക. പക്ഷെ പരിഷ്‌കരണവാദിയായ നേതാവാണ് പെസഷ്‌കിയാന്‍. ഖമേനിയും കരുതിയത് സയീദ് അധികാരമേറുമെന്നാണ്. രാജ്യത്തെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ പ്രതിനിധിയാണ് പരാജയപ്പെട്ട സയീദ്. യാഥാസ്ഥിതികവാദിയായ സയീദ് കടുത്ത പാശ്ചാത്യ വിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നത്. ഇറാന്റെ ആണവ ചര്‍ച്ചകളില്‍ സജീവമായിരുന്നു 58കാരനായ സയീദ്. സുരക്ഷാ മേഖലയില്‍ വിവിധ ഉന്നത പദവികള്‍ വഹിച്ചു. ജലീലിന് ഇറാനിലെ കടുത്ത വിശ്വാസികളുടെ സമൂഹങ്ങള്‍ക്കിടയില്‍ ശക്തമായ പിന്തുണയുണ്ട്. ഭരണകൂടത്തോടുള്ള കടുത്ത അതൃപ്തിയെ തുടര്‍ന്നാണ് രാജ്യത്ത് ദശലക്ഷക്കണക്കിന് ആളുകള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചത്. ആദ്യ റൗണ്ടില്‍ വോട്ട് ചെയ്യാതിരുന്നവര്‍ ജലീലിയെ പ്രസിഡന്റാകുന്നത് തടയാന്‍ ഇത്തവണ വോട്ട് രേഖപെപ്പടുത്തിയിരുന്നു. ജലീലിയുടെ വിജയത്തോടെ ഇറാന്‍ പുറം ലോകവുമായി കൂടുതല്‍ ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്നും ഇറാന്‍ ലോകരാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ഒറ്റപ്പെടുമെന്നുമായിരുന്നു അവര്‍ ഭയപ്പെട്ടിരുന്നത്. സയീദ് ജയിച്ചിരുന്നുവെങ്കില്‍ റെയ്‌സിക്ക് പകരക്കാരന്‍ ആയേനേ. പശ്ചിമേഷ്യയിലെ ഭീകര സംഘങ്ങളെയെല്ലാം പാലൂട്ടി വളര്‍ത്തിയേനേ. കണക്കുകൂട്ടലുകള്‍ എല്ലാം പിഴച്ചു.

ഇറാന്‍ ആഭ്യന്തര മന്ത്രാലയം വിജയം പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ഡോ പെസെഷ്‌കിയന്റെ അനുയായികള്‍ ടെഹ്‌റാനിലും മറ്റ് നഗരങ്ങളിലും തെരുവിലിറങ്ങി ആഘോഷങ്ങള്‍ നടത്തിയിരുന്നു. ഭൂരിഭാഗവും യുവാക്കള്‍ അടങ്ങിയ അദ്ദേഹത്തിന്റെ അനുയായികള്‍ തെരുവില്‍ നൃത്തം ചെയ്യുകയും പച്ചക്കൊടികള്‍ ഉയര്‍ത്തി കാണിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇറാന്റെ കുപ്രസിദ്ധമായ സദാചാര പോലീസിന്റെ കടുത്ത വിമര്‍ശകന്‍ കൂടിയാണ് അദ്ദേഹം. ഇറാനില്‍ ഐക്യവും ഒത്തുചേരലും ഉണ്ടാക്കുമെന്ന് വാഗ്ദാനം ചെയ്ത അദ്ദേഹം ലോകത്തില്‍ നിന്നുള്ള ഇറാന്റെ ഒറ്റപ്പെടല്‍ അവസാനിപ്പിക്കുമെന്നും പറഞ്ഞിരുന്നു. പാശ്ചാത്യ ഉപരോധങ്ങള്‍ ലഘൂകരിക്കുന്നതിന് പകരമായി ഇറാന്‍ ആണവ പരിപാടി നിയന്ത്രിക്കാന്‍ സമ്മതിച്ച 2015 ലെ ആണവ കരാര്‍ പുതുക്കുന്നതിന് പാശ്ചാത്യ ശക്തികളുമായി ചര്‍ച്ചകള്‍ നടത്താനും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്.

ജൂണ്‍ 28 ന് നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്കാര്‍ക്കും 51 ശതമാനത്തിലേറെ വോട്ടുകള്‍ നേടാനാകാത്തതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീണ്ടത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പെസെഷ്‌കിയന്‍ അനുയായികളുടെ വിജയാഹ്ലാദ പ്രകടനങ്ങളുടെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 2008 മുതല്‍ തബ്രിസില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് ഹാര്‍ട്ട് സര്‍ജനായ മസൂദ് പെസഷ്‌കിയാന്‍. പരിഷ്‌കരണവാദിയായ ഇദ്ദേഹം മുന്‍ ആരോഗ്യ മന്ത്രിയാണ്. 2022ലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ഭരണകൂടം സ്വീകരിച്ച നടപടികള്‍ക്കെതിരെ 69കാരനായ മസൂദ് രംഗത്തെത്തിയിരുന്നു. ആഗോള തലത്തില്‍ രാജ്യം ഒറ്റപ്പെടുന്നത് ഒഴിവാക്കാന്‍ യു.എസുമായും യൂറോപ്യന്‍ രാജ്യങ്ങളുമായും ക്രിയാത്മകമായ ബന്ധത്തിനും അദ്ദേഹം ആഹ്വാനം ചെയ്യുന്ന വ്യക്തിയാണ്.

ഫല പ്രഖ്യാപനത്തിന് ശേഷം, വോട്ട് ചെയ്തവര്‍ക്കും പിന്തുണച്ചവര്‍ക്കും പെസസ്‌കിയാന്‍ നന്ദിയറിയിച്ചു. 'ഞങ്ങള്‍ എല്ലാവരിലേക്കും സൗഹൃദത്തിന്റെ കരം നീട്ടും. നമ്മള്‍ എല്ലാവരും ഈ രാജ്യത്തെ ജനങ്ങളാണ്. എല്ലാവരേയും രാജ്യത്തിന്റെ പുരോഗതിക്കായി ഉപയോഗിക്കണം,' അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഖമേനിക്കുള്ള ഉഗ്രന്‍ മറുപടി കൂടി ആയിരുന്നു ഈ വാക്കുകള്‍. അദ്ദേഹത്തിന് മുന്നിലുള്ള ചുമതല വളരെ ബുദ്ധിമുട്ടാണ്. ഒരു വശത്ത്, പരിഷ്‌ക്കരണവാദികളായ വോട്ടര്‍മാരുടെ പ്രതീക്ഷകള്‍ അദ്ദേഹം കൈകാര്യം ചെയ്യണം, മറുവശത്ത്, തന്റെ നയങ്ങള്‍ നിലവിലെ അവസ്ഥയെ തകര്‍ക്കാന്‍ പോകുന്നില്ലെന്ന് ഇറാനിലെ രാഷ്ട്രീയ സ്ഥാപനത്തിനും അദ്ദേഹം ഉറപ്പാക്കേണ്ടതുണ്ട്.

ടെഹ്‌റാന്‍ ആസ്ഥാനമായുള്ള ഇറാന്‍ അഫയേഴ്‌സ് അനലിസ്റ്റും ഫാര്‍സ് മീഡിയ ഫാക്യുട്ട്‌ലിയിലെ പ്രൊഫസറുമായ മൊസ്റ്റാഫ ഖോഷ്‌ചെഷ്ം പറയുന്നത്, പെസെഷ്‌കിയന്‍ പ്രസിഡന്‍സിക്ക് കീഴിലുള്ള ഇറാന്റെ വിദേശ നയത്തിന്റെ കാര്യം വരുമ്പോള്‍ തന്ത്രപരമായ മാറ്റങ്ങളല്ല, തന്ത്രപരമായ മാറ്റങ്ങളല്ല താന്‍ പ്രതീക്ഷിക്കുന്നത്. ഇറാന്‍ വിദേശനയം തീരുമാനിക്കുന്നത് മുഴുവന്‍ സ്ഥാപനമാണ്, കൂടുതലും സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിലാണ്, അവിടെ ഗവണ്‍മെന്റിന്റെയും സായുധ സേനയുടെയും ഇറാന്റെ പരമോന്നത നേതാവിന്റെയും പാര്‍ലമെന്റിന്റെയും പ്രതിനിധികളുണ്ട്,' അദ്ദേഹം അല്‍ ജസീറയോട് പറഞ്ഞു. സര്‍ക്കാര്‍ എക്‌സിക്യൂട്ടീവ് ബോഡി ആയതിനാല്‍, അതിന് ഏറ്റവും വലിയ പങ്ക് ഉണ്ട്. അതിനാല്‍, അടിസ്ഥാനപരമായി, തന്ത്രപരമായി പറഞ്ഞാല്‍, ഇറാന്റെ വിദേശനയം അതേപടി തുടരുമെന്ന് നമുക്ക് പറയാം, എന്നാല്‍ തന്ത്രപരമായി അത് വ്യത്യസ്തമായിരിക്കും. ദിശ ഒന്നുതന്നെയാണ്, എന്നാല്‍ വേഗത വ്യത്യസ്തമായിരിക്കും.'

തന്ത്രശാലിയാണ് പെസഷ്‌കിയാന്‍ ഒരേസമയം ഖമേനിയേയും ജനങ്ങളേയും കൈയ്യിലെടുത്താണ് അദ്ദേഹം സംസാരിക്കുന്നത്. തന്റെ ജീവിതശൈലിയില്‍ താന്‍ ഒരു യാഥാസ്ഥിതികനാണെന്നും എന്നാല്‍ നയങ്ങളുടെ കാര്യത്തില്‍ അദ്ദേഹം ഒരു പരിഷ്‌കരണവാദിയാണെന്നും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിനിടെ, നയങ്ങളുടെ കാര്യത്തില്‍ താന്‍ ഒരു പരിഷ്‌കരണവാദിയാണെന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞു, എന്നിരുന്നാലും, വിപ്ലവ തത്വങ്ങളോടും പരമോന്നത നേതാവിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടും താന്‍ വിശ്വസ്തനാണെന്ന്. രാജ്യത്തെ രാഷ്ട്രീയ ഇസ്ലാമിക സ്ഥാപനങ്ങളുടെ കാതല്‍ വെല്ലുവിളിക്കാന്‍ താന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം വിപ്ലവത്തിന് വേണ്ടിയുള്ള ആളാണ്, അത്തരം കാര്യങ്ങളില്‍ ഇറാന്റെ നിലപാടിനെ അദ്ദേഹം പ്രതിരോധിക്കുന്നു. എന്നാല്‍, പരിമിതമായ സ്വാതന്ത്ര്യത്തില്‍ നിന്ന്, പ്രത്യേകിച്ച് ഇറാനിലെ യുവാക്കളെ ശ്വാസംമുട്ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു, ജനാധിപത്യത്തിന്റെ ഒരു പ്രത്യേക മാതൃകയിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. സാമൂഹിക നീതി, തുല്യ അവകാശങ്ങള്‍, രാജ്യത്ത് സ്ത്രീകള്‍ക്ക് കൂടുതല്‍ ഇടം എന്നിവയിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (9 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (9 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (9 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (9 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (10 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (10 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (10 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (10 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (10 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (10 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (10 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (10 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (11 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (11 hours ago)

Malayali Vartha Recommends