Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇറാനില്‍ നിന്നും ഭീകരസംഘം ഹമാസ് കൂട്ടത്തില്‍ക്കയറി;ആള്‍ബലം കൂട്ടാന്‍ ഹമാസ് നടത്തിയ നീക്കത്തില്‍ കലിതുള്ളി ഇസ്രയേല്‍,ടെഹ്‌റാന്‍ തീക്കളിക്ക് നില്‍ക്കരുതെന്ന് ജൂതപ്പടയുടെ മുന്നറിയിപ്പ്,അല്‍ഖസം ബ്രിഗേഡ്‌സിനെ തുടച്ച് നീക്കിയിരിക്കുമെന്ന് ഐ ഡി എഫിന്റെ വെല്ലുവിളി

09 JULY 2024 08:07 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

ഇസ്രയേലുമായുള്ള യുദ്ധത്തില്‍ ആള്‍ബലം കുറഞ്ഞ് ഹമാസ്. പോര്‍ക്കളത്തില്‍ ടാങ്കുകള്‍ ഇറക്കി ജൂതപ്പട ഇരച്ചുകേറുന്നു. ഹമാസ് ഒരുവഴിക്കൂടെ നന്നാക്കിയെടുക്കുന്ന തുരങ്കങ്ങള്‍ പൊളിച്ചടുക്കി ഐഡിഎഫ് നക്ഷത്രം എണ്ണിക്കുന്നു. ഇതോടെ ഹമാസ് സൈനിക ബലം കൂട്ടാന്‍ കുതന്ത്രം പയറ്റുന്നു. ഇറാനില്‍ നിന്നും ഹിസ്ബുള്ള ഹൂതി സംഘങ്ങളില്‍ നിന്ന് ഭീകരരെ കടത്തുന്നുവെന്ന വിവരങ്ങള്‍ പുറത്ത് വരുന്നു. ഇറാന്‍ തീക്കളിക്ക് നില്‍ക്കരുതെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പ്. യുദ്ധത്തിനിടയില്‍ ആയിരക്കണക്കിന് സൈനികരെ റിക്രൂട്ട് ചെയ്തതായി ഹമാസ് തന്നെ വെളിപ്പെടുത്തുന്നു. എന്നാല്‍ ഇറാന്‍ ലബനന്‍ യെമന്‍ എന്നിവിടങ്ങളില്‍ നിന്ന് റിക്രൂട്ട് ചെയ്തുവെന്ന വാര്‍ത്ത നിഷേധിക്കുന്നു.

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം തുടരുന്നതിനിടയില്‍ ആയിരക്കണക്കിന് സൈനികരെ റിക്രൂട്ട് ചെയ്തതായി ഹമാസ്. സൈനികശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹമാസ് പുതിയ സൈനികരെ റിക്രൂട്ട് ചെയ്തത്. ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സിന്റെ വക്താവ് അബു ഉബൈദയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധത്തിനിടയില്‍ ആയിരക്കണക്കിന് പുതിയ സൈനികരെ റിക്രൂട്ട് ചെയ്യാനും ഐ.ഡി.എഫിനെതിരെ ശക്തമായ ആക്രമണം തൊടുത്തുവിടാനും തങ്ങള്‍ക്ക് കഴിഞ്ഞുവെന്നാണ് അബു ഉബൈദ പറഞ്ഞത്.

ഹമാസിന്റെ 24 ബ്രിഗേഡുകളും പ്രതിരോധ വിഭാഗങ്ങളും ചേര്‍ന്ന്, ബെയ്റ്റ് ഹനൂന്‍ മുതല്‍ റഫ വരെ ഒമ്പത് മാസത്തോളം പോരാടിയെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍ പൗരന്മാരെ കുരുതികൊടുത്തുകൊണ്ട് ഫലസ്തീനികളെ ഇല്ലാതാക്കാനും അധികാരത്തില്‍ തുടരാനുമാണ് നെതന്യാഹു ശ്രമിക്കുന്നതെന്ന് ലോകം മനസിലാക്കിയെന്നും അബു ഉബൈദ ചൂണ്ടിക്കാട്ടി. ഗസയിലെ ഫലസ്തീനികള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ വിജയിക്കുന്നതില്‍ ഇസ്രയേലിന്റെ പരാജയം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മറച്ചുവെക്കുകയാണെന്നും ഹമാസ് ചൂണ്ടിക്കാട്ടി.

അതേസമയം ഗസയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് തിങ്കളാഴ്ച നടന്ന ചര്‍ച്ചകള്‍ക്കിടെ നെതന്യാഹു വെടിനിര്‍ത്തല്‍ പ്രമേയം തടസപ്പെടുത്തിയെന്നും ഹമാസ് പറഞ്ഞു. ഇസ്രയേലിന്റെ ഇത്തരം നടപടികളില്‍ തീരുമാനമെടുക്കാന്‍ മധ്യസ്ഥ രാജ്യങ്ങളോട് ഹമാസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നിലവിലെ കണക്കുകള്‍ പ്രകാരം, ഇസ്രയേലി സൈന്യത്തിന്റെ ആക്രമണത്തില്‍ 38,150 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 87,800ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ഭക്ഷണം, ശുദ്ധജലം, പോഷകാഹാരം തുടങ്ങിയവയുടെ അഭാവമാണ് കുട്ടികളുടെ മരണത്തിന് കാരണമാകുന്നത്. പലസ്തീന്‍ ജനതയില്‍ ഹമാസിനെ പിന്തുണക്കുവ്വ വലിയ ഒരു വിഭാഗം ഉണ്ട്. എന്നാല്‍ അവരില്‍ നിന്നല്ല റിക്രൂട്ടിങ് നടന്നിരിക്കുന്നതെന്ന വാദം മുറുകുന്നു. കാരണം ഗാസയില്‍ ഹമാസിനെതിരായി ജനം അണിനിരക്കുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അതുമാത്രമല്ല, ഇസ്രയേല്‍ ആക്രമണം എടുത്തുചാട്ടമായിപ്പോയി എന്ന് ഹമാസിനുള്ളില്‍ തന്നെ വിമര്‍ശനമുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഗാസയില്‍ ഹമാസിനെതിരായി ജനം അണിനിരക്കുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ചില വീഡിയോകള്‍ കുറച്ചുമുമ്പ് തന്നെ വൈറലായിരുന്നു. ഇപ്പോള്‍ പരസ്യമായി പറയാനും തുടങ്ങിയിരിക്കുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. അതുമാത്രമല്ല, ഇസ്രയേല്‍ ആക്രമണം എടുത്തുചാട്ടമായിപ്പോയി എന്ന് ഹമാസിനുള്ളില്‍ തന്നെ വിമര്‍ശനമുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സാധാരണക്കാര്‍ താമസിക്കുന്ന തിരക്കേറിയ തെരുവുകളിലെ അപ്പാര്‍ട്ട്‌മെന്റുകളില്‍ ബന്ദികളെ താമസിപ്പിച്ചതിനും സിവിലിയന്‍ മേഖലയില്‍ നിന്ന് റോക്കറ്റുകള്‍ തൊടുക്കുന്നതിനുമെതിരെ പരസ്യമായി പറഞ്ഞുതുടങ്ങിയിരിക്കുന്നു ജനം. വണ്ടി വലിക്കുന്ന കഴുതകള്‍ക്ക് ഹമാസ് നേതാവ് യഹിയ സിന്‍വറിന്റെ പേരിട്ടിട്ടുണ്ട് ചിലര്‍. എന്നിട്ട് നീട്ടിവിളിക്കും. ഹമാസ് തങ്ങളെ തകര്‍ത്തുവെന്നും ദൈവം അവരുടെ ജീവനെടുക്കട്ടെ എന്നും ശപിക്കുന്നവര്‍ക്ക് വേറെയും ഒരാരോപണമുണ്ട്.'ഒക്ടോബര്‍ ഏഴിന്റെ ആക്രമണം ഇസ്രയേലിന് അനുഗ്രഹമായിരുന്നു' എന്നാണത്.

ഇപ്പോഴും ഹമാസിനോട് കടുത്ത കൂറുള്ളവരുണ്ട്. എതിര്‍ക്കുന്നവരെല്ലാം മനസ് തുറക്കണമെന്നുമില്ല. പക്ഷേ ഹമാസിലെ തന്നെ നേതാക്കളില്‍ ഒരാള്‍ ബിബിസിയോട് മനസ് തുറന്നു. തങ്ങള്‍ക്ക് പിന്തുണ കുറഞ്ഞു എന്ന തിരിച്ചറിവാണ് അയാള്‍ പങ്കുവച്ചത്. ജനങ്ങളുടെ ഇടയില്‍ മാത്രമല്ല. സംഘടനയ്ക്കുള്ളിലുമുണ്ട് അതൃപ്തര്‍ എന്ന് ചുരുക്കം. അതിലൊരാളിന്റെ വാക്കുകള്‍ അനുസരിച്ച് 'ഇസ്രയേല്‍ ആക്രമണം ഭ്രാന്തന്‍ എടുത്തുചാട്ടമായിരുന്നു'. സൈനിക തയ്യാറെടുപ്പുകള്‍ കൃത്യം. പക്ഷേ, ഗാസയിലെ ജനങ്ങളെ രക്ഷിക്കാന്‍ ഒന്നും ചെയ്തില്ല എന്നാണയാള്‍ പറഞ്ഞത്. ജിവിച്ചിരുന്നാല്‍ കിട്ടുന്ന ആദ്യത്തെ അവസരത്തില്‍ ഗാസ വിടുമെന്നും കൂട്ടിചേര്‍ക്കന്നു. മറ്റൊരു വശത്ത് ഇസ്രയേല്‍ ആക്രമണത്തിലെ കൊടുംക്രൂരതകള്‍. ഇരുവശത്ത് നിന്നും എല്ലാം ഏറ്റവുവാങ്ങേണ്ടി വരുന്നത് സാധാരണക്കാരായ ഗാസക്കാര്‍.

ഹമാസിനെ പണ്ടും ഗാസ മുഴുവനായും പിന്തുണച്ചിരുന്നില്ല. അവസാനം നടന്ന തെരഞ്ഞെടുപ്പില്‍, 2006 ല്‍ ഹമാസ് വിജയിച്ചത് 24 ല്‍ 15 സീറ്റില്‍ മാത്രമാണ്. പലസ്തീന്‍ അഥോറിറ്റിയുമായി തെറ്റിയ ഹമാസ് പിന്നെ ഗാസ മുഴുവന്‍ പിടിച്ചെടുക്കുകയായിരുന്നു. ഗാസക്ക് പുറത്ത് ഒന്നും നഷ്ടപ്പെടാതെ, എസി മുറികളിലിരിക്കുന്നവരാണ് ഹമാസിനെ പിന്തുണക്കുന്നതെന്ന് ആക്ടിവിസ്റ്റുകള്‍ ആരോപിക്കുന്നു. പക്ഷേ വെസ്റ്റ് ബാങ്കിലെ സംഘടന നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ ഹമാസിന് തന്നെയാണ് ഇപ്പോഴും പിന്തുണ. ഹമാസിന്റെ പ്രചാരണ വീഡിയോകള്‍ പതിവായിറങ്ങുന്നുണ്ട്. പക്ഷേ, ഇസ്രയേലിലെ സ്ത്രീകളെ തട്ടിക്കൊണ്ടുപോരുന്ന വീഡിയോ അവരുടെ കുടുംബാംഗങ്ങള്‍ പുറത്തുവിട്ടതോടെ അത് 'അനിസ്ലാമികം' എന്ന വിമര്‍ശനവുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതെല്ലാം ഒരു സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. യുദ്ധശേഷം ഗാസ ആര് ഭരിക്കുമെന്നതില്‍ ഗാസയില്‍ തന്നെ ഇതിനകം അഭിപ്രായഭിന്നതകള്‍ രൂപപ്പെട്ടിരിക്കുന്നു. അത് തീരുമാനിക്കുന്നത് ആരായാലും പൊതുജനാഭിപ്രായം കൂടി കണക്കിലെടുക്കേണ്ടിവരും. അല്ലെങ്കില്‍ ഒരാഭ്യന്തരകലാപമായിരിക്കും പിന്നെയുണ്ടാവുക. അത്രത്തോളം സഹിച്ചുകഴിഞ്ഞു ഹമാസിന്റെ കുറ്റകൃത്യങ്ങളില്‍ പങ്കില്ലാത്ത സാധാരണക്കാരായ ഗാസക്കാര്‍.

ഹമാസിന്റെ സായുധ വിഭാഗമായ അല്‍ഖസ്സാം ബ്രഗേഡ്‌സ് വിഡിയോകളിലും ?ഗ്രാഫിറ്റിയിലും ശത്രുക്കളെ അടയാളപ്പെടുത്താന്‍ ഉപയോഗിക്കുന്ന ചുവന്ന വിപരീത ത്രികോണ ചിഹ്നം നിരോധിച്ച് ജര്‍മന്‍ പാര്‍ലമെന്റ്. ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂനിയനും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും ചുവന്ന ത്രികോണം നരോധിക്കാന്‍ അടിയന്തര പ്രമേയം കൊണ്ടുവരികയായിരുന്നു. ഈ ചിഹ്നം ജൂതര്‍ക്കും ഇസ്രായേലിന്റെ സുരക്ഷക്കും സ്വാതന്ത്ര്യത്തിനും പ്രതിജ്ഞാബദ്ധരായ ജനങ്ങള്‍ക്കും ഭീഷണിയാണെന്നും പശ്ചിമേഷ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇത് നരോധിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. അതേസമയം, പ്രതിപക്ഷ പാര്‍ട്ടികളായ ഗ്രീന്‍സ്, ലെഫ്റ്റ്, എ.എഫ്.ഡി എന്നിവ പ്രമേയത്തെ എതിര്‍ത്തു.

യൂറോപ്പില്‍ ഏറ്റവുമധികം ഫലസ്തീനികള്‍ താമസിക്കുന്ന സ്ഥലമാണ് ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിന്‍. ഒക്ടോബര്‍ ഏഴിന് ശേഷം നിരവധി തവണ ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ ഇവിടെ അരങ്ങേറിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ പ്രതിഷേധങ്ങള്‍ നിരോധിക്കുകയും നിരവ?ധി പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇസ്രായേലിനെ ശക്തമായി പിന്തുണക്കുന്നവരാണ് ജര്‍മന്‍ സര്‍ക്കാര്‍. ഫലസ്തീന്‍ അനുകൂല പ്രക്ഷോഭകരെ ഫ്രീ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഒഴിപ്പിക്കാന്‍ ഉത്തരവിട്ട ബെര്‍ലിന്‍ മേയറെയും മറ്റു ഇസ്രായേല്‍ അനുകൂല അക്കാദമിക് വിദഗ്ധരെയും രാഷ്ട്രീയക്കാരെയും ലക്ഷ്യമിട്ട് ചുവന്ന ത്രികോണ ആകൃതിയിലുള്ള ചിഹ്നം സമരക്കാര്‍ ഉപയോഗിച്ചിരുന്നു. ഫലസ്തീന്റെ പതാകയിലുള്ള ത്രികോണ ചിഹ്നമാണ് അല്‍ ഖസ്സാം ബ്രിഗേഡ്‌സ് ഉപയോഗിക്കുന്നതെന്ന് ചിലര്‍ വാദിക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (9 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (9 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (9 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (9 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (10 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (10 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (10 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (10 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (10 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (10 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (10 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (10 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (11 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (11 hours ago)

Malayali Vartha Recommends