ഗസ്സ സിറ്റിയിൽ നിന്ന് മുഴുവൻ ഫലസ്തീനികളോടും ഒഴിഞ്ഞു പോകണമെന്ന മുന്നറിയിപ്പുമായി ഇസ്രായേൽ സൈന്യം; വെടിനിർത്തൽ ചർച്ച നടക്കാനിരിക്കവെയാണ് ഇസ്രായേൽ സൈന്യത്തിന്റെ മുന്നറിയിപ്പ്

ഗസ്സ സിറ്റിയിൽ നിന്ന് മുഴുവൻ ഫലസ്തീനികളോടും ഒഴിഞ്ഞു പോകണമെന്ന മുന്നറിയിപ്പുമായി ഇസ്രായേൽ സൈന്യം രംഗത്ത്. വെടിനിർത്തൽ ചർച്ച നടക്കാനിരിക്കവെയാണ് ഇസ്രായേൽ സൈന്യത്തിന്റെ മുന്നറിയിപ്പ്. എന്നാൽ ഹമാസ് വ്യക്തമാക്കുന്നത് ഇസ്രായേലിന്‍റെ തന്ത്രം മാത്രമാണ് ഒഴിഞ്ഞുപോകൽ ഭീഷണിയെന്നാണ് . അതിനിടെ ഇസ്രായേൽ മിനി ക്യാബിനെറ്റ് യോഗം ഇന്ന് ചേരുവാനിരിക്കുകയാണ്. കെയ്റോയിലും ദോഹയിലുമായി വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നു.
അതേസമയം ഇന്നലെ മാത്രം ഗസ്സയിൽ 54 പേരാണ് കൊല്ലപ്പെട്ടത്. ബോംബുവർഷം നടക്കുന്നത്, മധ്യ ഗസ്സയിലെ ദെയ്ർ അൽ-ബലാഹിൽ ഇസ്രായേൽ സൈന്യം പ്രഖ്യാപിച്ച 'സുരക്ഷിത മേഖല' ഉൾപ്പെട്ട അഭയാർഥി ക്യാമ്പുകളിലായിരുന്നു . വ്യോമാക്രമണത്തിൽ നുസൈറാത്ത് അഭയാർഥി ക്യാമ്പിലെ മൂന്ന് വീടുകൾ തകർന്ന് അഞ്ച് കുട്ടികളടക്കം 12 പേരാണ് കൊല്ലപ്പെട്ടത് .
ഗസ്സ സിറ്റിയിൽ നിന്ന് മുഴുവൻ പേരും ഒഴിഞ്ഞു പോകണമെന്നാവശ്യപ്പെട്ട് സൈന്യം ലഘുലേഖകൾ വിതരണം ചെയ്യുകയുണ്ടായി. ജനങ്ങളോട് ഒഴിഞ്ഞു പോകാനുള്ള ആഹ്വാനം കൂടുതൽ വ്യാപ്തിയുളള ആക്രമണത്തിന് മുന്നോടിയായാണ് എന്നും സൈന്യം വ്യക്തമാക്കി .
https://www.facebook.com/Malayalivartha
























