Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഗാസയിൽ ആഞ്ഞടിച്ച് ഇസ്രായേൽ; ഷെജയ്യയിൽ ഇസ്രായേലിനു സമ്പൂർണ്ണ വിജയം .. എത്രയും വേഗം മുഴുവൻ പലസ്തീനികളോടും ഗാസ വിട്ടുപോകാനുള്ള അന്ത്യ ശാസനം നൽകി IDF..

11 JULY 2024 07:06 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

ഗാസയിൽ ആഞ്ഞടിച്ച് ഇസ്രായേൽ .എത്രയും വേഗം മുഴുവൻ പലസ്തീനികളോടും ഗാസ വിട്ടുപോകാനുള്ള അന്ത്യ ശാസനം നൽകി IDF . ഹമാസിന്റെ അവസാന ശ്വാസവും മധ്യ ഗാസയിൽ നിലച്ചു എന്നും ഈ ഭൂമിയിൽ ഇനി ഹമാസ് ഇല്ലെന്നും ഇസ്രായേൽ സൈന്യം... ഗാസയിലെ ഭൂമി ഒന്നര കിലോമീറ്റർ ദൂരം സ്ഫോടനത്തിൽ ഉയർന്ന് പൊങ്ങി എന്നും ജൂത പടയുടെ നില്പ് തന്നെ ഭയമുണ്ടാക്കുമെന്നും ആണ് ഗാസയിൽ നിന്നുള്ള റിപ്പോർട് .

ഹമാസുൾപ്പടെയുള്ള പലസ്തീൻ തീവ്രവാദഗ്രൂപ്പുമായി നടത്തുന്ന പോരാട്ടത്തിനൊടുവിൽ ഹമാസിന്റെ തലച്ചോറും, പ്രധാന ഭീകര താവളവും ആയ ഷെജയ്യയിൽ ഇസ്രായേലിനു സമ്പൂർണ്ണ വിജയം ഉണ്ടായിരിക്കുകയാണ്‌. എട്ട് പ്രധാന തീവ്രവാദ തുരങ്കങ്ങൾ തകർക്കാനായി നടത്തിയ സ്ഫോടനത്തിൽ ഭൂമി പിളർക്കുന്ന ശബ്ദമാണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിനാണ് ഇസ്രയേല്‍ ഹമാസ് യുദ്ധം തുടങ്ങിയത്. ഇസ്രയേല്‍ അതിര്‍ത്തികള്‍ ഭേദിച്ചു വന്ന ഹമാസ് പോരാളികളോടുള്ള പ്രത്യാക്രമണത്തോടെയാണ് യുദ്ധത്തിന് തുടക്കമായത്. പിന്നീട് ഉഗ്ര പോരാട്ടമായിരുന്നു ലോകം കണ്ടത്. ഗാസ ലക്ഷ്യമിട്ട് ഇസ്രേയേലില്‍ നിന്ന് മിസൈലുകളും ബോംബര്‍ വിമാനങ്ങളും ആകാശത്തു വട്ടമിട്ടു പറന്നു. ഭീകരര്‍ ഒളിച്ചിരിക്കുന്നതെന്ന് തോന്നിയ സകല സ്ഥലങ്ങളിലും ഇസ്രയേല്‍ ബോംബിട്ടു, മിസൈല്‍ വര്‍ഷിച്ചു. നൂറു കണക്കിന് പേരാണ് ഓരോ ദിവസവും ഗാസയില്‍ മരിച്ചു വീണത്.

 

 

 

ഇപ്പോൾ ഗസയിൽ ബോംബ് ആക്രമണം ശക്തമാക്കുകയാണെന്നും ഒഴിഞ്ഞ് പോകണമെന്നും ആവശ്യപ്പെട്ടുള്ള ലഖുലേഖകൾ ഇസ്രഈൽ സൈന്യം വ്യോമ മാർഗം വിതരണം ചെയ്തു. പാലസ്തീൻ അഭയാർത്ഥികൾക്കായുള്ള യു.എൻ ഏജൻസിയുടെ ഓഫീസിന് മുകളിൽ ബോംബ് വർഷം തുടരുന്നതിനിടെയാണ് ഇസ്രഈൽ സൈന്യത്തിന്റെ മുന്നറിയിപ്പ്.

‘ഗസ നഗരത്തിലെ എല്ലാവരും ‘ എന്ന തലക്കെട്ടോടുകൂടിയ ലഖുലേഖയിൽ ഗസയുടെ തെക്കൻ പ്രദേശത്തേക്ക് ജനങ്ങളോട് പലായനം ചെയ്യാൻ ആവശ്യപ്പെടുന്നു. അതോടൊപ്പം നിലവിൽ അരലക്ഷത്തിലധികം ജനങ്ങൾ താമസിക്കുന്ന നഗരപ്രദേശം അപകട മേഖലയായി പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. ഹമാസിനെ ലക്ഷ്യം വെച്ചുള്ള ആക്രമണമാണ് നടക്കുന്നതെന്നും സുരക്ഷിത പ്രദേശത്തേക്ക് പോകാനുള്ള വഴികൾ സൈന്യം സജ്ജമാക്കിയിട്ടുണ്ടെന്നും ലഖുലേഖയിൽ പറയുന്നു.

 

ഈ ഭൂമിയിൽ മുമ്പ് നിറയേ ഹമാസ് ഭീകരന്മാരായിരുന്നു. അവരായിരുന്നു ഈ നാട് ഭരിച്ചത്. ഇപ്പോൾ ഹമാസ് ഈ ഭൂമിക്ക് മുകളിൽ ഇല്ല. ഇസ്രായേൽ എടുത്ത ശപഥം പൂർത്തിയാക്കികാക്കഴിഞ്ഞു . ഹമാസിന്റെ ഏറ്റവും വലിയ താവളമായ ഷെജയ്യയിൽ നിന്ന് അവരെ ഉന്മൂലനം ചെയ്തു എന്നും മാധ്യമ സംഘം എഴുതി അറിയിച്ച കുറിപ്പിൽ പറയുന്നു.

ഇതുവരെ ഇസ്രയേലും ഹമാസും ഏറ്റുമുട്ടിയതില്‍ വച്ചേറ്റവും രക്തരൂഷിതമായ യുദ്ധമാണ് ഇനി നടക്കാൻ പോകുന്നത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഗാസയിലെ ഹമാസിനെ വകവരുത്തുമെന്ന പ്രഖ്യാപനം അന്വര്‍ഥമാക്കാനായാണ് ഇനി ബാക്കി യുദ്ധം എന്നുറപ്പിക്കുന്നതാണ് ഇസ്രായേൽ സൈന്യത്തിന്റെ നടപടി ..

യുദ്ധം ആരംഭിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് ഗാസ നഗരം മൊത്തത്തിൽ ഒഴിയാൻ ആവശ്യപ്പെടുന്നത്.

 

ജൂൺ 27ന് നഗരത്തിലെ ഒരു ഭാഗത്ത് നിന്ന് ജനങ്ങളോട് ഒഴിഞ്ഞ് പോകാൻ ഇസ്രഈൽ സൈന്യം ആവശ്യപ്പെട്ടിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ രണ്ട് പ്രദേശങ്ങൾ കൂടി ഒഴിയാൻ ആവശ്യപ്പെട്ടു. ഗസ സിറ്റിയിൽ നിന്ന് അൽ-ബാലയിലെയും അൽ-സാവിയയിലെയും ഷെൽട്ടറുകളിലേക്ക് താമസക്കാർക്ക് രണ്ട് സുരക്ഷിത റോഡുകൾ ഒരുക്കിയിട്ടുണ്ടെന്നും പരിശോധന കൂടാതെ തന്നെ ജനങ്ങൾക്ക് ഈ വഴിയിലൂടെ കടന്ന് പോകാമെന്നും ലഖുലേഖയിൽ സൈന്യം പറയുന്നുണ്ട്.

നഗരത്തിലെ ഷുജയ്യ ജില്ലയിൽ ഇസ്രാഈൽ സൈന്യം ആക്രമണം അഴിച്ച് വിടുകയും കരയുദ്ധങ്ങൾ രൂക്ഷമാവുകയും ചെയ്തതോടെ പതിനായിരക്കണക്കിന് ജനങ്ങൾ ഇതിനകം ഗസ വിട്ട് പലായനം ചെയ്തിട്ടുണ്ട്. പലസ്തീനികൾക്കായുള്ള യു.എൻ ഏജൻസിയായ യു.എൻ. ആർ. ഡബ്ള്യു.എയുടെ ഗസയിലെ ആസ്ഥാനത്തിനുള്ളിൽ ഇസ്രാഈൽ സൈന്യം ആക്രമണം നടത്തിയിരുന്നു. അതോടൊപ്പം ഫലസ്തീനികളോട് സുരക്ഷിതമെന്ന് പറഞ്ഞ പ്രദേശമായ അൽ ബാലയിലും ഇസ്രഈൽ സൈന്യം ആക്രമണം നടത്തിയിട്ടുണ്ട്.

ഇസ്രഈലിന്റെ ഒഴിപ്പിക്കൽ ഉത്തരവിൽ ഐക്യരാഷ്ട്ര സഭ ആശങ്ക പ്രകടിപ്പിച്ചു. യുദ്ധം നടക്കുന്ന മേഖലകളിലേക്ക് പോകാൻ അവർ ഫലസ്തീൻ ജനതയോട് പറയുന്നു എന്നാണ് ഐക്യരാഷ്ട്ര സഭ പ്രതികരിച്ചത്. ഒക്ടോബര്‍ ഏഴിന് ഹമാസുകാര്‍ ബന്ദികളാക്കിയ ഇരുനൂറ്റമ്പതോളം പേരില്‍ എത്രപേര്‍ ജീവനോടെ ബാക്കിയുണ്ടെന്ന കാര്യത്തില്‍ വലിയ ആശങ്ക ഇപ്പോഴുമുണ്ട്.

ബുധനാഴ്ച ഖത്തറിൽ പുനരാരംഭിച്ച വെടിനിർത്തൽ ചർച്ചകൾ , ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാറിനെക്കുറിച്ചുള്ള ചർച്ചകൾ എന്നിവയ്ക്ക് വിരുദ്ധമാണ് ഇപ്പോഴുള്ള ഇസ്രായേൽ ആക്രമണം എന്ന് ഹമാസ് നേതാക്കൾ കുറ്റപ്പെടുത്തി . ഈജിപ്ത്, യുഎസ്, ഇസ്രായേൽ എന്നിവയുടെ ഇൻ്റലിജൻസ് മേധാവികളും ഖത്തർ പ്രധാനമന്ത്രിയും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട് . ബോംബാക്രമണം, കൂട്ടക്കൊലകൾ, ഒഴിപ്പിക്കൽ എന്നിവ തീവ്രമാക്കിക്കൊണ്ട് ചർച്ചകൾ ഇസ്രായേലിനു അനുകൂലമാക്കി എടുക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്ന് ഹമാസിൻ്റെ ഉന്നത ഉദ്യോഗസ്ഥൻ ഹൊസാം ബദ്രാൻ ആരോപിച്ചു . അതേസമയം മുഴുവൻ ബന്ധികളെയും മോചിപ്പിച്ചത്തിനു ശേഷമേ ഈ വെടിനിർത്തൽ ചർച്ചകൾക്ക് ഫലമുണ്ടാകൂ എന്നാണ് നെതന്യാഹു പറയുന്നത് .

ഇസ്രഈൽ സൈനിക ആക്രമണങ്ങളിൽ ഇതുവരെ ഗാസയിൽ കുറഞ്ഞത് 38 ,243 പേർ കൊല്ലപ്പെട്ടെന്നാണ് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകളിൽ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (8 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (8 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (8 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (9 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (9 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (9 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (9 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (9 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (9 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (9 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (10 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (10 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (10 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (10 hours ago)

Malayali Vartha Recommends