ഇസ്രായേലിനെ ആക്രമിക്കുന്നതിൽ നിന്ന് "ഒഴിവാക്കാൻ" ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനോട് അഭ്യർത്ഥിച്ച് കെയർ റോഡ്‌നി സ്റ്റാർമർ
ഇസ്രായേലിനെ ആക്രമിക്കുന്നതിൽ നിന്ന് "ഒഴിവാക്കാൻ" ഇറാൻ്റെ പുതിയ പ്രെസിഡന്റ് മസൂദ് പെസെഷ്‌കിയനോട് അഭ്യർത്ഥിച്ച് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ. മുൻ ബ്രിട്ടീഷ് നേതാവ് ബോറിസ് ജോൺസൺ ഹസൻ റൂഹാനിയുമായി സംസാരിച്ചതിന് ശേഷം ഒരു യുകെ പ്രധാനമന്ത്രിയും ഒരു ഇറാൻ പ്രസിഡൻ്റും തമ്മിലുള്ള ആദ്യ കോളാണിത്. ഇസ്രയേലിനെതിരായ ആക്രമണ ഭീഷണി അവസാനിപ്പിക്കാൻ ഇറാനെ പ്രേരിപ്പിച്ചുകൊണ്ട് യുഎസ്, ഫ്രാൻസ്, ഇറ്റലി, ജർമ്മനി എന്നിവയുമായി യുകെ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചതോടെയാണ് 30 മിനിറ്റ് നീണ്ട ചർച്ചയുടെ വാർത്ത പുറത്തുവന്നത്.
ഇസ്രായേലിനെതിരായ സൈനിക ആക്രമണത്തിൻ്റെ നിലവിലുള്ള ഭീഷണികൾ അവസാനിപ്പിക്കാൻ ഇറാനോട് ആവശ്യപ്പെടുകയായിരുന്നു, അത്തരമൊരു ആക്രമണം നടന്നാൽ പ്രാദേശിക സുരക്ഷയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ചർച്ച ചെയ്തു. പശ്ചിമേഷ്യയില്‍ യുദ്ധഭീതി കണക്കുന്നതിനിടെയാണ് ഈ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഇസ്മായില്‍ ഹനിയയെ ഇറാനില്‍വച്ച് ഇസ്രയേല്‍ കൊലപ്പെടുത്തിയതിന്റെ പ്രതികാരമെന്നോണം തിരിച്ചടിക്ക് ഇറാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഈ ആഴ്ച തന്നെ ഇസ്രയേലിനു നേരെ ഇറാന്‍ ആക്രമണം നടത്തിയേക്കുമെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി മുന്നറിയിപ്പ് നല്‍കി. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും കഴിഞ്ഞ ദിവസം സമാനമായ പ്രസ്താവന നടത്തിയിരുന്നു.
ഇതേത്തുടര്‍ന്ന് കൂടുതല്‍ യുദ്ധവിമാനങ്ങളും അന്തര്‍വാഹിനികളും പടക്കപ്പലുകളും പശ്ചിമേഷ്യന്‍ തീരത്തേക്ക് അയക്കുകയാണ് യുഎസ്. ഇറാന്റെയും ഹിസ്ബുള്ളയുടെയും നീക്കങ്ങള്‍ സൂക്ഷ്മമായ നിരീക്ഷിക്കുകയാണെന്നും ലോയ്ഡ് ഓസ്റ്റിന്‍ പറയുന്നു. ആക്രമണം തടയാനും നേരിടാനും യുഎസ് സജ്ജമാണെന്നും വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ദരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും ''ഇസ്രായേലിനെ പ്രതിരോധിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ അമേരിക്കയുടെ പ്രതിജ്ഞാബദ്ധരാണെന്നും പെന്റഗണ്‍ പ്രസ് സെക്രട്ടറി മേജര്‍ ജനറല്‍ പാറ്റ് റൈഡര്‍ വ്യക്തമാക്കി.
ഇസ്രായേലിനെതിരായ സൈനിക ആക്രമണം അരുതെന്ന് ഇറാനോട് ആവശ്യപ്പെടുകയും അത്തരം ആക്രമണം നടന്നാല്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മന്‍, ഇറ്റലി എന്നീ രാജ്യങ്ങളുടെ നേതാക്കളുടെ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേലിനെതിരെ ഇറാന്റെ ആക്രമണ ഭീഷണി വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവജാഗ്രതയിലാണ് അമേരിക്ക. എബ്രഹാം ലിങ്കണ്‍ സ്ട്രൈക്ക് ഗ്രൂപ്പിനോട് പശ്ചിമേഷ്യയിലേക്കുള്ള വിന്യാസം ത്വരിതപ്പെടുത്താന്‍ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ആവശ്യപ്പെട്ടിരുന്നു.
ഇസ്രയേലി പ്രതിരോധ മന്ത്രി യോവ് ഗാലന്റുമായി സംസാരിച്ച ശേഷമാണ് ലോയ്ഡ് ഓസ്റ്റിന്റെ ഉത്തരവ്. ഗൈഡഡ് മിസൈല്‍ അന്തര്‍വാഹിനി ഉള്‍പ്പെടെയുള്ളവയുടെ വിന്യാസമാണ് അമേരിക്ക നടത്തുക. ഇസ്രയേല്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നേരത്തെ തന്നെ പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും വിന്യസിക്കുമെന്ന് അമേരിക്ക അറിയിച്ചിരുന്നു.
അതിനിടെ ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന മിന്നല്‍ ആക്രമണത്തില്‍ പകച്ച് ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ കഴിയുന്ന ജനങ്ങള്‍. കിഴക്കന്‍ ഗാസയിലെ കുടിയൊഴിപ്പിക്കപ്പെട്ടവരെ പാര്‍പ്പിക്കുന്ന ദരാജ് ഏരിയയിലെ അല്‍-താബിന്‍ സ്‌കൂളിനുനേരേ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിനുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ബോംബാക്രമണത്തെ ലോക നേതാക്കള്‍ അപലപിച്ചപ്പോള്‍, ഗാസ സിറ്റിയിലെ സ്‌കൂളിലേക്ക് മാറിയ അഭയകേന്ദ്രത്തിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ വൈദ്യരും രക്ഷപ്പെട്ടവരും ഇരകളുടെ ശരീരഭാഗങ്ങള്‍ ശേഖരിക്കുകയും കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തുകയും ചെയ്യുന്നതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും പ്രായമായവരും ഉള്‍പ്പെടുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞയാഴ്ച ഗാസയിലുടനീളമുള്ള മൂന്ന് സ്‌കൂളുകള്‍ ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് പുതിയ അക്രമം. സ്‌കൂളുകള്‍ ഒരു ഹമാസ് ആസ്ഥാനം ആയി ഉപയോഗിക്കുകയാണെന്ന് ആരോപിച്ചാണ് ഇസ്രയേലിന്റെ ആക്രമണം.
https://www.facebook.com/Malayalivartha