ഗാസയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കാൻ സാധിച്ചാൽ, ഇസ്രായേലിനെതിരായി ആക്രമണം നടത്താനുള്ള പദ്ധതിയിൽ നിന്ന് ഇറാൻ പിന്മാറിയേക്കാമെന്ന് അമേരിക്ക
ഗാസയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കാൻ സാധിച്ചാൽ, ഇസ്രായേലിനെതിരായി ആക്രമണം നടത്താനുള്ള പദ്ധതിയിൽ നിന്ന് ഇറാൻ പിന്മാറിയേക്കാമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഈ ആഴ്ച അവസാനത്തോടെ മധ്യസ്ഥ ചർച്ചകൾ പുനരാരംഭിക്കാനിരിക്കെയാണ് ബൈഡൻ യുദ്ധം അവസാനിപ്പിക്കാൻ സാധിച്ചേക്കുമെന്ന ശുഭാപ്തി വിശ്വാസം പങ്കുവച്ചത്.
ചർച്ചയിൽ ഹമാസ് പ്രതിനിധികൾ പങ്കെടുത്തേക്കില്ലെന്ന് സൂചിപ്പിച്ചെങ്കിലും, ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ ഇസ്രായേലിനെതിരായ നീക്കം നീളുമെന്ന് ഒരു ഇറാൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബൈഡന്റെ പ്രതികരണം. ” വെടിനിർത്തൽ കരാർ നടപ്പായാൽ ഇറാൻ ആക്രമണത്തിൽ നിന്ന് പിന്മാറുമെന്നാണ് എന്റെ പ്രതീക്ഷ. എന്നാൽ ഇരുകൂട്ടർക്കുമിടയിലുള്ള പ്രശ്‌നങ്ങൾ പരിഹരിച്ചുകൊണ്ട് വെടിനിർത്തൽ കരാർ നടപ്പിലാക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായി മാറുകയാണെന്നും” ബൈഡൻ പറയുന്നു.
വെടിനിർത്തൽ കരാറിനും ബന്ദികളെ മോചിപ്പിക്കുന്നതിനും വേണ്ടിയുള്ള ചർച്ചകൾ നാളെ ഈജിപ്തിലോ ഖത്തറിലോ പുന:രാരംഭിക്കാനാണ് തീരുമാനം. സംഘർഷം തടയുന്നതിനുള്ള ഏറ്റവും നല്ല മാർഗം വെടിനിർത്തൽ കരാർ നടപ്പിലാക്കുക എന്നതാണെന്നാണ് യുഎസ് വിശ്വസിക്കുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് കരീൻ ജീൻ പിയറി പറയുന്നു. അതേസമയം ചർച്ചകളിൽ ഹമാസ് പ്രതിനിധികളും പങ്കെടുക്കുമെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് വേദാന്ത് പട്ടേൽ വ്യക്തമാക്കി. ഹമാസിനെ പ്രതിനിധീകരിച്ച് തങ്ങൾ തീരുമാനമെടുക്കാമെന്ന് ദോഹ ഉറപ്പുനൽകിയതായും വേദാന്ത് പട്ടേൽ കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച ആരംഭിക്കാനിരിക്കുന്ന വെടിനിർത്തൽ ചർച്ചയിൽ പങ്കെടുത്തേക്കില്ലെന്ന് ഹമാസ് നേതൃത്വം സൂചന നൽകി. ഇസ്രയേൽ സഹകരണമില്ലാതെ ചർച്ച പാഴ്‌വേലയാണെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവച്ച വെടിനിർത്തൽ രൂപരേഖ നടപ്പിലാക്കാനുള്ള പദ്ധതി ആദ്യം മുന്നോട്ടുവയ്ക്കുകയാണു വേണ്ടതെന്നും മധ്യസ്ഥരാജ്യങ്ങളായ ഖത്തറിനോടും ഈജിപ്തിനോടും ഹമാസ് പറഞ്ഞു.
തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽനിന്നുള്ള പലസ്തീൻകാരുടെ പലായനം തുടരുന്നതിനിടെ 24 മണിക്കൂറിൽ ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. ഒക്ടോബർ 7നുശേഷം ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസ ജനസംഖ്യയുടെ 1.8% കൊല്ലപ്പെട്ടതായും ഇതിൽ 75% 30ൽ താഴെ പ്രായക്കാരാണെന്നും പലസ്തീൻ സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു.
വടക്കൻ ഇസ്രയേലിലെ വിവിധ പട്ടണങ്ങളെ ലക്ഷ്യമിട്ടു ഹിസ്ബുല്ല തുടർച്ചയായ റോക്കറ്റാക്രമണം നടത്തി. ലബനനിലെ ഹിസ്ബുല്ല ജോർദാൻ വഴി വെസ്റ്റ്ബാങ്കിലേക്ക് ആയുധങ്ങൾ കടത്തുകയാണെന്ന് ഇസ്രയേൽ ആരോപിച്ചു.
ഗാസ∙ ഒക്ടോബർ ഏഴിനു ഹമാസ് പിടികൂടിയവരിൽ ഒരു ഇസ്രയേലി ബന്ദിയെ തന്റെ ഗാർഡ് കൊലപ്പെടുത്തിയതായി ഹമാസ് സായുധ സേനാ വക്താവ് അബു ഉബൈദ് വെളിപ്പെടുത്തി. മറ്റൊരു സംഭവത്തിൽ 2 വനിതാ ബന്ദികൾക്കു ഗുരുതര പരുക്കേറ്റു. ഇവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതായും സംഭവത്തെക്കുറിച്ചു വിശദ അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം വെളിപ്പെടുത്തി. ഹമാസിന്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണെന്നും അന്വേഷണം നടത്തിവരികയാണെന്നും ഇസ്രയേൽ സേനാ വക്താവ് അവിചയ് ആദ്രേ എക്സിൽ കുറിച്ചു.
അതേസമയം ഏതാനും മാസങ്ങൾക്ക് മുൻപ് തങ്ങൾ നൽകിയ നിർദ്ദേശങ്ങൾ ഇസ്രായേൽ അംഗീകരിച്ചാൽ മാത്രമേ യോഗത്തിൽ പങ്കെടുക്കുകയുള്ളു എന്നാണ് ഹമാസിന്റെ നിലപാട്. എന്നാൽ ഇതിൽ പല ആവശ്യങ്ങളിലും ഭേദഗതി വരുത്തിക്കൊണ്ട് തങ്ങൾ മുന്നോട്ട് വച്ച കരാർ അംഗീകരിക്കണമെന്ന നിലപാടാണ് ഇസ്രായേൽ മുന്നോട്ട് വച്ചത്. ഇത് ഹമാസ് നിരസിച്ചിട്ടുണ്ട്.
സ്രയേൽ തലസ്ഥാനമായ ടെൽ അവീവ് ലക്ഷ്യമിട്ട് ആക്രമണം നടത്തി ഹമാസ്. സംഘടനയുടെ സായുധ വിഭാഗമായ അൽ ഖസാം ബ്രിഗേഡ്‌സ് ആണ് വിവരം അറിയിച്ചത്. രണ്ട് എം90 റോക്കറ്റുകളാണ് അയച്ചത്. ഒന്ന് ഗാസ കടന്ന് ഇസ്രയേൽ അതിർത്തിയിലെത്തിയെങ്കിലും കടലിൽ പതിച്ചു. മറ്റൊന്ന് ഗാസയിൽ തന്നെ വീണു. വിവരം ഇസ്രയേൽ വ്യോമസേനയും സ്ഥിരീകരിച്ചു. 'അൽപം മുൻപ് ഗാസ മുനമ്പ് പ്രദേശം കഴിഞ്ഞ് മിസൈൽ വിക്ഷേപണം ചെയ്‌തെന്ന് കണ്ടെത്തി. മുന്നറിയിപ്പൊന്നും നൽകിട്ടില്ല. അതേസമയം ഇസ്രയേൽ പരിധിയിലേക്ക് കടക്കാത്ത മറ്റൊരു വിക്ഷേപണവും നടന്നതായി കണ്ടെത്തിയിട്ടുണ്ട്.' ഇസ്രയേൽ വ്യോമസേന അറിയിച്ചു.
ടെൽ അവീവിൽ പൊട്ടിത്തെറി ശബ്‌ദം കേട്ടെങ്കിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് ഇസ്രയേലി മാദ്ധ്യമങ്ങളും അറിയിച്ചു. അതേസമയം ഇസ്രയേൽ മദ്ധ്യ, തെക്കൻ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇന്ന് 19 പാലസ്‌തീൻകാർ കൊല്ലപ്പെട്ടതായി ആരോഗ്യവിഭാഗം അറിയിച്ചു. പ്രദേശത്ത് സമാധാനം സാദ്ധ്യമാണെന്ന് ഇപ്പോഴും കരുതുന്നതായാണ് അമേരിക്കയുടെ പ്രതികരണം. വ്യാഴാഴ്‌ച നിശ്ചയിച്ച സമാധാന ചർച്ചകൾ വിചാരിച്ചതുപോലെ തന്നെ മുന്നോട്ടുപോകുമെന്നും അമേരിക്ക കരുതുന്നു. ഖത്തർ, ഈജിപ്റ്റ്, ഇസ്രയേൽ എന്നിവിടങ്ങളിലെ ചർച്ചകൾക്കായി അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കൻ ഇന്ന് പുറപ്പെടും.
ചർച്ചകൾക്കായി തങ്ങളുടെ സംഘത്തെ അയക്കുമെന്നാണ് ഇസ്രയേൽ സർക്കാർ അറിയിക്കുന്നത്. എന്നാൽ ചർച്ചകൾക്ക് പകരം ഇതിനകം അംഗീകരിച്ച നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്നാണ് ഹമാസ് നിലപാട്.
https://www.facebook.com/Malayalivartha