ആഫ്രിക്കൻ രാജ്യങ്ങളിൽ എംപോക്സ് പടരുന്ന സാഹചര്യത്തിൽ... ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന...ഇതുവരെ പതിമൂവായിരത്തിലധികം ആളുകൾക്കാണ് എംപോക്സ് സ്ഥിരീകരിച്ചത്...
ഒരു വൈറസ് ഏതെങ്കിലും ഒരു രാജ്യത്ത് പടർന്നത് അത് പിന്നെ അങ്ങോട്ട് എല്ലാം രാജ്യങ്ങൾക്കും ഭീഷണിയാകും . അത്തരത്തിൽ മാനവരാശിയെ മുഴുവനായി നശിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള പല സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . കോവിഡ് വന്നപ്പോൾ എന്താണ് സംഭവിച്ചതെന്ന് നമ്മൾ കണ്ടതാണ് . ഇപ്പോഴിതാ ആഫ്രിക്കൻ രാജ്യങ്ങളിൽ എംപോക്സ് പടരുന്ന സാഹചര്യത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. രണ്ട് വർഷത്തിനിടെ രണ്ടാം തവണയാണ് എംപോക്സ് വ്യാപനത്തെ തുടർന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. കോംഗോയിലും സമീപ രാജ്യങ്ങളിലുമാണ് എംപോക്സ് വ്യാപനം ഭീഷണിയാകുന്നത്.
അടിയന്തര സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് ഇന്ന് ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഡബ്യു എച്ച് ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഫ്രിക്കൻ രാജ്യങ്ങളിൽ തുടങ്ങിയ എംപോക്‌സ് ഇപ്പോൾ ലോകത്തിന് തന്നെ ഭീഷണിയായി മാറുന്ന സാഹചര്യമുള്ളതിനാലാണ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഇതുവരെ പതിമൂവായിരത്തിലധികം ആളുകൾക്കാണ് എംപോക്സ് സ്ഥിരീകരിച്ചത്.
എംപോക്‌സ് പിടിപ്പെട്ട് 450 ലേറെ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോംഗോയിലാണ് രോഗം കൂടുതൽ വ്യാപിച്ചിരിക്കുന്നത്. അയൽരാജ്യങ്ങളായ കെനിയ, ഉഗാണ്ട, റുവാണ്ട എന്നിവിടങ്ങളിലേക്കും എംപോക്‌സ് വ്യാപനം അതിതീവ്രമായതോടെയാണ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.എന്താണ് എംപോക്സ്?നേരത്തെ മങ്കിപോക്സ് എന്ന പേരിലായിരുന്നു ഈ വൈറസ് വ്യാപനം അറിയപ്പെട്ടിരുന്നത്.
https://www.facebook.com/Malayalivartha