Widgets Magazine
22
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദുബായിൽ നടന്നത് ഗൂഡാലോചനയോ..? രാജ്യത്തിന് വലിയ നഷ്ടം വരുത്തിവെച്ച ഈ ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ചു..കാരണം എന്താണ്..? ദുരൂഹത മറനീക്കി പുറത്തു വരും..


സുപ്രീം കോടതിയിൽ പോയ കേരള സർക്കാർ ഇതാ ഗവർണറുടെ കാലിൽ പിടിക്കാൻ വഴിതേടുന്നു.. ഉടക്കാൻ നിന്നാൽ തന്റെ കൈയിലുള്ള ബില്ലുകളെല്ലാം അദ്ദേഹം രാഷ്ട്രപതിക്ക് അയയ്ക്കും..


സ്വന്തംകൈപ്പടയിൽ പിത്തള എന്നത് വെട്ടി ചെമ്പ് എന്നെഴുതി..ബോര്‍ഡിലെ മറ്റംഗങ്ങളായ കെ.ടി. ശങ്കര്‍ദാസ്, പാലവിള വിജയകുമാര്‍ എന്നിവര്‍ യോജിക്കുകയുംചെയ്തു..അടുത്ത ഏത് ഉന്നതന്റെ വീട്..?


സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്


വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..

ഗാലന്റിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് നെതന്യാഹു; പുറത്താക്കിയതിന് പിന്നാലെ ഇസ്രായേലിൽ വ്യാപക പ്രതിഷേധം....

06 NOVEMBER 2024 04:36 PM IST
മലയാളി വാര്‍ത്ത

More Stories...

ദുബായിൽ നടന്നത് ഗൂഡാലോചനയോ..? രാജ്യത്തിന് വലിയ നഷ്ടം വരുത്തിവെച്ച ഈ ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ചു..കാരണം എന്താണ്..? ദുരൂഹത മറനീക്കി പുറത്തു വരും..

ട്രംപ് വൈറ്റ് ഹൗസിൽ സൊഹ്‌റാൻ മംദാനിയെ കണ്ടു; വന്‍ പ്രശംസ, 'ന്യൂയോര്‍ക്കിന്‍റെ നല്ലൊരു മേയര്‍ ആയിരിക്കും'

ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..

കംബോഡിയയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിൽ ബസ് പാലത്തിൽ നിന്ന് നദിയിലേക്ക് മറിഞ്ഞ് 16 യാത്രക്കാർക്ക് ദാരുണാന്ത്യം, 24 പേർക്ക് പരുക്ക്

ആകർഷകമായ ഘോഷയാത്രയോടെ 56-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (ഇഫി) തുടക്കമായി

യുദ്ധത്തിന്റെ പല സന്ദർഭങ്ങളിലും യോവ് ഗാലന്റുമായി നെതന്യാഹുവിന് അഭിപ്രായഭിന്നത ഉണ്ടായിരുന്നു. തുടർന്ന് ഗാലന്റിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് പറഞ്ഞ നെതന്യാഹു പ്രതിരോധ മന്ത്രി യോവ് ഗാലന്‍റിനെ പുറത്താക്കുകയും ചെയ്തു. ഈ വിഷയം ഇസ്രായേലിൽ വ്യാപക പ്രതിഷേധത്തിന് ഇടവച്ചിരിക്കുകയാണ്. ഗവണ്‍മെന്‍റിനും നെതന്യാഹുവിനുമെതിരെ മുദ്രാവാക്യം വിളിച്ച പ്രകടനക്കാർ, “ഞങ്ങൾ മികച്ച നേതാക്കളെ അർഹിക്കുന്നു”, “ആരെയും ഉപേക്ഷിക്കരുത്” തുടങ്ങിയ മുദ്രാവാക്യങ്ങളടങ്ങിയ ബോർഡുകൾ ഉയർത്തി. ഗസ്സയില്‍ തടവിലാക്കപ്പെട്ട ബന്ധികളുടെ മോചനത്തിന് മുന്‍ഗണന നല്‍കണമെന്ന് പുതിയ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സിനോട് ആവശ്യപ്പെട്ടു.

പ്രതിഷേധക്കാരിലൊരാള്‍ നെതന്യാഹുവിന്‍റെ മുഖംമൂടി ധരിച്ച് കൈവിലങ്ങുകളുമായിട്ടാണ് പ്രത്യക്ഷപ്പെട്ടത്. ബന്ദികളെ സൂചിപ്പിക്കുന്ന ടീ ഷര്‍ട്ട് ധരിച്ച പ്രതിഷേധക്കാര്‍ അവരെ എത്രയും പെട്ടെന്ന് വീട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ടു. 'നിങ്ങള്‍ രാജ്യദ്രോഹിയാണ്, നിങ്ങളാണ് കുറ്റവാളി' ഒക്ടോബര്‍ 7ലെ ആക്രമണം തടയുന്നതില്‍ നെതന്യാഹു പരാജയപ്പെട്ടുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി. യോവ് ഗാലന്‍റ് ഇസ്രായേല്‍ മന്ത്രിസഭയിലെ സാധാരണക്കാരനായ ഒരു വ്യക്തിയായിരുന്നുവെന്ന് അധ്യാപകനായ സാമുവല്‍ മില്ലര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

“നമ്മുടെ സമാധാനം, ഫലസ്തീനികളുടെ സമാധാനം, ഈ മേഖലയിലെ എല്ലാവരുടെയും സമാധാനം എന്നിവ സംരക്ഷിക്കാൻ നെതന്യാഹു ഒന്നും ചെയ്യുന്നില്ല,” മില്ലർ വ്യക്തമാക്കി. ഗസ്സയിൽ ഇപ്പോഴും ബന്ദികളെ മോചിപ്പിക്കാൻ നെതന്യാഹുവിൻ്റെ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

 

 

ബന്ദികളെ മോചിപ്പിക്കുന്നതിനായി പ്രചാരണം നടത്തുന്ന ഒരു ഇസ്രായേലി ഗ്രൂപ്പും ഗാലന്‍റിനെ പുറത്താക്കിയതില്‍ പിരിച്ചുവിട്ടതിൽ ആശങ്ക പ്രകടിപ്പിക്കുകയും തടവുകാരെ മോചിപ്പിക്കുന്നതിനുള്ള കരാറിന് മുൻഗണന നൽകുന്നതിന് കാറ്റ്സിനോട് ആവശ്യപ്പെടുകയും ചെയ്തു. തെരുവ് കീഴടക്കിയ പ്രതിഷേധക്കാര്‍ നെതന്യാഹു രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടു. ചില പ്രതിഷേധക്കാർ അയലോൺ ഹൈവേയിൽ തീയിടുകയും ഇരു ദിശകളിലുമുള്ള ഗതാഗതം തടയുകയും ചെയ്തതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒക്‌ടോബർ ഏഴിലെ ആക്രമണത്തിൽ ഹമാസ് ബന്ദികളാക്കിയ ആളുകളുടെ കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു സംഘം ഗാലൻ്റിനെ പുറത്താക്കിയ നടപടിയെ അപലപിച്ചു.

 

ഗാലന്‍റിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് പ്രതിരോധ മന്ത്രിയെ പുറത്താക്കിക്കൊണ്ട് നെതന്യാഹു പറഞ്ഞത്. 2023 ഒക്ടോബറിൽ ഗസ്സയിൽ യുദ്ധം ആരംഭിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് നെതന്യാഹു ഗാലൻ്റിനെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ പുറത്താക്കിയിരുന്നു. ഗസ്സയിൽ സൈനിക നടപടികൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കാനാവില്ലെന്നും നയതന്ത്ര നടപടി കൂടി സ്വീകരിച്ചാലേ ബന്ധികളെ മോചിപ്പിക്കാനാവുകയുള്ളു, ഇതിന് വിലങ്ങുതടിയാവുന്ന നടപടിയിൽ നിന്ന് നെതന്യാഹു പിന്മാറണമെന്നും ഗാലന്‍റ് പറഞ്ഞിരുന്നു.

ഇത് കൂടാതെ ബന്ദികളുടെ ബന്ധുക്കളുമായും യോവ് ഗാലന്‍റ് നിരന്തരമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ആക്രമണമവസാനിപ്പിച്ചുകൊണ്ടുള്ള ഒത്തുത്തീർപ്പ് വേണ്ടെന്ന നിലപാടായിരുന്നു നെതന്യാഹുവിന്‍റേത്. ഇതാണ് യോവ് ഗാലന്‍റിനെ പുറത്താക്കുന്നതിലേക്ക് നയിച്ചത്. പകരം നെതന്യാഹുവിന്‍റെ വിശ്വസ്തനും വിദേശകാര്യമന്ത്രിയുമായ ഇസ്രായേൽ കാറ്റ്‌സിനാണ് ചുമതല. വകുപ്പില്ലാത്ത മന്ത്രിയായിരുന്ന ഗിദിയോൻ സാർ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റെടുക്കും.

 

ബന്ദികളെ തിരികെ കൊണ്ടുവരാൻ കഴിയുമെന്ന തൻ്റെ വിശ്വാസം ഉൾപ്പെടെ മൂന്ന് വിഷയങ്ങളിലെ അഭിപ്രായവ്യത്യാസമാണ് അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കാരണമെന്ന് ഗാലന്‍റ് വിശദമാക്കി. ''ഇസ്രായേലിന്‍റെ സുരക്ഷയാണ് അന്നും ഇന്നും തന്‍റെ ജീവിത ലക്ഷ്യമെന്ന്'' ഗാലന്‍റ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. നെതന്യാഹുവിന് മുന്നറിയിപ്പുമായി യോവ് ഗാലന്‍റ് അയച്ച കത്ത് പുറത്തുവന്നിരുന്നു. ഇസ്രായേലിന്‍റെ യുദ്ധ തന്ത്രങ്ങൾക്ക് വ്യക്തമായ ദിശയില്ലെന്നും ലക്ഷ്യങ്ങൾ പുതുക്കി നിശ്ചയിക്കണമെന്നും രഹസ്യ കത്തിൽ പറയുന്നു. ‘ചാനൽ 13’ പുറത്തുവിട്ട കത്തിലെ വിവരങ്ങൾ വലിയ വാർത്താ പ്രാധാന്യം ലഭിച്ചിരുന്നു.

 

 

ഇറാനിൽ വ്യോമാക്രമണം നടത്തുന്നതിനു മണിക്കൂറുകൾക്ക് മുമ്പാണ് നെതന്യാഹുവിനും സുരക്ഷ മന്ത്രിസഭക്കും ഗാലന്‍റ് രസഹ്യ കത്ത് അയച്ചത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വലിയ ആശങ്കകൾ കത്തിൽ പങ്കുവെച്ചിട്ടുണ്ട്. ഇസ്രായേലിനുള്ള ഭീഷണികൾ വർധിക്കുകയാണ്. യുദ്ധ ലക്ഷ്യങ്ങൾക്ക് വേഗമില്ല. ഇത് മന്ത്രിസഭാ തീരുമാനങ്ങൾ പാളുന്നതിനു കാരണമാകുമെന്നും ഗാലന്റ് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

യുദ്ധത്തിൽ വ്യക്തമായ തീരുമാനങ്ങളും പുതുക്കിയ ലക്ഷ്യങ്ങളും നിർണയിക്കാതെ മുന്നോട്ടു പോകുന്നത് സൈനിക നടപടിയെയും മന്ത്രിസഭാ തീരുമാനങ്ങളെയും ബാധിക്കുന്നുണ്ട്. പ്രത്യേകിച്ചും ഇറാനുമായി മൂർച്ഛിക്കുന്ന സംഘർഷാവസ്ഥ ബഹുതലങ്ങളിൽ നിന്നുള്ള യുദ്ധലക്ഷ്യങ്ങളുടെ പുനഃപരിശോധന ആവശ്യപ്പെടുന്നുണ്ടെന്നും ഗാലന്റ് സൂചിപ്പിച്ചു.

ഓരോ യുദ്ധമുന്നണിയിലും വ്യത്യസ്ത യുദ്ധ തന്ത്രങ്ങളാണ് സ്വീകരിക്കേണ്ടതെന്നും ഗാലന്‍റ് പറയുന്നു. ഗസ്സയിൽ ഭീഷണികളില്ലാത്ത സാഹചര്യം സൃഷ്ടിക്കുകയും ഭീകരവാദികളുടെ വളർച്ച നിർത്തലാക്കുകയും വേണമെന്ന് കത്തിലുണ്ട്. എല്ലാ ബന്ദികളുടെയും മടക്കം സുരക്ഷിതമാക്കണം. ഹമാസിനു ബദലായി ഒരു സിവിലിയൻ സർക്കാർ മാതൃക വളർത്തിക്കൊണ്ടു വരണമെന്നും ഗാലന്‍റ് നിർദേശിച്ചു.

ലബനാൻ അതിർത്തിയിൽ സുരക്ഷ ഉറപ്പാക്കി ജനത്തെ താമസസ്ഥലങ്ങളിലേക്ക് തിരികെ കൊണ്ടുവരണം. ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമാക്കാതിരിക്കാൻ ശക്തമായ പ്രതിരോധം തുടരണം. വെസ്റ്റ് ബാങ്കിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലൂടെ അക്രമസമാധ്യതകൾ അടിച്ചമർത്തണമെന്നും ഗാലന്റ് കത്തിൽ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരമണികണ്ഠൻ 3D ചിത്രം ആരംഭിച്ചു.  (32 minutes ago)

സ്വര്‍ണക്കൊള്ളയില്‍ സർക്കാരിനെതിരെ നിറഞ്ഞ് ട്രോളുകള്‍; ദേവസ്വംബോര്‍ഡ് ഉന്നതരെല്ലാം അകത്തായതോടെ വരുന്ന ട്രോളുകൾക്ക് വന്‍ സ്വീകാര്യത  (1 hour ago)

മലാക്ക കടലിടുക്കിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി പുതിയ ന്യുനമർദ്ദം; തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതചുഴിസ്ഥിതി; വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

വീടിനെ മുസമ്മിലിന്റെ 'ബോംബ് ഫാക്ടറി’ രാസവസ്തുക്കൾ പൊടിക്കാനുള്ള ഗ്രൈൻഡർ...ദൃശ്യങ്ങൾ പുറത്ത്  (4 hours ago)

ഡ്രൈവർ ക്യാബിനിലെ വ്ലോഗ് ചിത്രീകരണം, കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളുടെ ഉപയോഗം, നിയമം ലംഘിച്ച് രൂപമാറ്റം എന്നിവയ്ക്കെതിരെ നടപടികൾ  (5 hours ago)

പ്രസിഡന്റിന്റെ മുൻകൂർ അനുവാദമില്ലാതെ ഒരു വിഷയവും യോഗത്തിന്റെ പരിഗണനയ്ക്ക് വിടേണ്ടതില്ലെന്ന ഉത്തരവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്  (5 hours ago)

ഒറ്റദിവസം 93 പൈസയുടെ നഷ്ടം...  (5 hours ago)

ജോർജ് ഹോംനഴ്‌സായി ജോലിചെയ്തിരുന്നയാൾ; മകൻ യുകെയിൽ, മകൾ പാലായിൽ; ഭാര്യ വീട്ടിലില്ലാത്ത സമയം ലൈംഗീക തൊഴിലാളിയെ കൊലപ്പെടുത്തി; ഹരിത കർമ സേനാംഗങ്ങൾ വഴിയിൽ കണ്ടത് മൃതദേഹത്തിനരികിലിരിക്കുന്ന ജോർജിനെ...!!!!  (5 hours ago)

ഓട്ടോയ്ക്ക് മുന്നിലേക്ക് കാട്ടുപന്നി ചാടി അപകടം....  (5 hours ago)

.ബഹളംകേട്ട് സമീപവാസികൾ ഓടിയെത്തി, പോലീസെത്തി അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു  (5 hours ago)

പൊട്ടിക്കരഞ്ഞ്ഷെയ്ഖ് മഖ്തൂം മോദിയെ വിളിച്ച് പൊട്ടിക്കരഞ്ഞു തേജസിൽ വിറച്ച് ദുബായി ഞെട്ടി പ്രവാസികൾ..!  (5 hours ago)

വീട്ടുവളപ്പിൽ ഒരു പട്ടി ചത്തു കിടക്കുന്നു, അതിനെ മൂടാൻ ചാക്കുണ്ടോ? വീട്ടു മുറ്റത്ത് ചാക്ക് ചോദിച്ച് ജോർജ്ജ്; മണിക്കൂറുകൾക്കകം കൊലപാതകം!!!! മരിച്ച സ്ത്രീയുടെ മുഖം കണ്ട് ഭയന്ന് നാട്ടുകാർ, ഞെട്ടി ഭാര്യ  (6 hours ago)

ലൈംഗിക തൊഴിലാളിയുമായി 'ആ കാര്യത്തിൽ' തർക്കം; പിന്നാലെ വീട്ടിനുള്ളിൽ അതിക്രൂരമായ കൊലപാതകം; മൃതദേഹം ഉപേക്ഷിക്കാൻ പോകുന്നതിനിടെ സംഭവിച്ചത് മറ്റൊന്ന്...! കൊച്ചി തേവരയിൽ സംഭവിച്ചത്  (6 hours ago)

തേജസ് തകർത്തത് പാക്..?! ദുബായിൽ പാകിസ്താന്റെ പണി..? സര്‍ക്കുലര്‍ ലൂപ്പ്-ന് പിന്നിൽ ആ ഞെട്ടൽ  (6 hours ago)

ട്രാക്റ്റർ ട്രോളി മറിഞ്ഞ് മൂന്നു തൊഴിലാളികൾക്ക് ദാരുണാന്ത്യം.... ഒരാൾക്ക് പരുക്ക്  (6 hours ago)

Malayali Vartha Recommends