Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

വരും ദിവസങ്ങളില്‍ ഇസ്രായേൽ ആക്രമണം കൂടുതല്‍ രൂക്ഷമായേക്കുമെന്ന സാഹചര്യം; ഇന്ത്യാക്കാരെ ഒന്നടങ്കം മടക്കിവിളിക്കുന്നു...

17 DECEMBER 2024 04:56 PM IST
മലയാളി വാര്‍ത്ത

More Stories...

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്

കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി.... ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും പേടിയാവുന്നു എന്നാണ് അവസാനമായി അയച്ച മെസ്സേജ്..

പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്

സിറിയയില്‍ ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചതോടെ സിറിയിലുള്ള ഇന്ത്യാക്കാരോടു അടിയന്തിരമായി ഇന്ത്യയിലേക്ക് മടങ്ങാന്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ ഇസ്രായേലിന്റെ ആക്രമണം കൂടുതല്‍ രൂക്ഷമായേക്കുമെന്ന സാഹചര്യത്തിലാണ് ഇന്ത്യാക്കാരെ ഒന്നടങ്കം മടക്കിവിളിക്കുന്നത്. ഈ സാഹചര്യത്തില്‍ സിറിയയില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിച്ചുകഴിഞ്ഞതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഇതുവരെ 77 പേരെയാണ് സിറിയയില്‍ നിന്നും ഒഴിപ്പിച്ചത്. ഇതില്‍ 44 പേരും ജമ്മു കശ്മീരില്‍ നിന്നു പോയ തീര്‍ഥാടകരായിരുന്നു. എന്നാല്‍ ജോലിക്കും ബിസിനസിനും മറ്റുമായി ആയിരത്തോളം ഇന്ത്യാക്കാര്‍ സിറിയയുടെ വിവിധ പ്രദേശങ്ങളില്‍ കഴിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

സിറിയയിലെ ആയുധശാലകള്‍ ചാമ്പലാക്കാന്‍ കടുത്ത ആക്രമണം നടത്തുന്ന ഇസ്രായേലിനുനേര വീണ്ടും ആക്രമണം നടത്താന്‍ ഇറാന്‍ കോപ്പുകൂട്ടുന്ന സാഹചര്യത്തില്‍ ക്രിസ്മസ് ദിവസങ്ങളില്‍ പശ്ചിമേഷ്യ കൂടുതല്‍ പ്രക്ഷുബ്ദമാകുമെന്ന് തീര്‍ച്ചയായാണ്. സിറിയ ഇനിയരിക്കലും മറ്റൊരു ആക്രമണത്തിന് മുന്നോട്ടുവരരുതെന്ന നിര്‍ബന്ധത്തിലാണ് സിറിയയിലെ ആയുധശാലകള്‍ ഒന്നടങ്കം ഇസ്രായേല്‍ തരിപ്പണമാക്കിവരുന്നത്.

ഇതോടം ദമാസ്‌കസിലേത് അടക്കം 12 കൂറ്റന്‍ ആയുധശാലകള്‍ ഇസ്രായേല്‍ ബോബിംഗില്‍ നാമാവശേഷമായി. പലപ്പോഴായി സിറിയയില്‍ നിന്നും റഷ്യയില്‍ നിന്നും വാങ്ങിയ മാരക ആയുധങ്ങളാണ് ഇസ്രായേല്‍ തകര്‍ത്തു കളഞ്ഞത്. അതേസമയം റഷ്യയുടെ സഹായത്തോടെ ക്രിസ്മസ് ദിവസങ്ങളില്‍ ഇസ്രായേലിനെ ആക്രമിക്കാനുള്ള തയാറെടുപ്പു നടത്തുകയാണ് ഇറാന്‍.


 

ഇറാന്‍ ആക്രമണത്തിനു തുനിഞ്ഞാല്‍ ആണവായുധം പ്രയോഗിക്കാന്‍പോലും മടിക്കില്ലെന്ന് ഇസ്രായേല്‍ വ്യക്തമാക്കിക്കഴിഞ്ഞു. മാത്രവുമല്ല ഇറാന്‍ ഒരിക്കലും തലയയുര്‍ത്താത്ത വിധം ആക്രമണം ഉറപ്പാണെന്നും നെതന്യാഹു ആവര്‍ത്തിച്ചിരിക്കുന്നു. സിറിയയുടെ സൈനികശേഷി ദുര്‍ബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിന് നേര്‍ക്ക് വീണ്ടും ഇസ്രായേല്‍ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. ഇന്നു രാവിലെയും ദമാസ്‌കസിലേക്ക് ഇസ്രായേല്‍ കടുത്ത മിസൈല്‍ ആക്രമണമാണ് നടത്തിയത്. ഇതോടകം നൂറിലേറെ പേര്‍ സിറിയയില്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

 

വിമതവിപ്ലവത്തിനും ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിന്റെ പതനത്തിനും പിന്നാലെ സിറിയയില്‍ ആക്രമണം ശക്തമാക്കിയ ഇസ്രയേല്‍, കൂടുതല്‍ മേഖലകളിലേക്ക് നടപടി വ്യാപിപ്പിച്ചിരിക്കുകയാണ്. സിറിയന്‍ സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ശനിയാഴ്ച രാത്രി അഞ്ചുമണിക്കൂറിനിടെ ഇസ്രായേല്‍ 61 മിസൈലുകള്‍ തൊടുത്തുവിട്ടതില്‍ കനത്ത നാശമാണുണ്ടായത്. ഒരാഴ്ചയ്ക്കുള്ളില്‍ അഞ്ഞൂറിലേറെ ആക്രമണങ്ങളാണ് ഇസ്രായേല്‍ സിറിയയ്ക്കു നേരേ നടത്തിയത്. പ്രകോപന നടപടികള്‍ ഉപേക്ഷിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നാണ് ഇസ്രായേലിന് തുര്‍ക്കി നല്‍കിയ മുന്നറിയിപ്പിനെ ഇസ്രായേല്‍ വകവയ്ക്കുന്നുമില്ല.

 

സിറിയയെ ചാമ്പലാക്കുകയാണ് അടുത്ത ലക്ഷ്യമെന്നും ഇസ്രായേലി പൗരന്‍മാരെ ഹമാസ് തട്ടികകൊണ്ടുപോയതില്‍ സിറിയയ്ക്കും പങ്കുണ്ടെന്നാണ് ഇസ്രായേല്‍ പറയുന്നത്.സിറിയയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായതോടെ ഒരാഴ്ചയോളം അടച്ചിട്ട സ്‌കൂളുകള്‍ കഴിഞ്ഞ ദിവസം തുറന്നെങ്കിലും ആക്രമണം ഭയന്ന് കുട്ടികള്‍ സ്‌കൂളുകളിലേന്ന് വരുന്നില്ല. സ്‌കൂളുകള്‍ക്കു നേരേ ഇസ്രായേലിന്റെ ആക്രമണമുണ്ടാകുമെന്ന ഭീതിയിലാണ് കുട്ടികള്‍ പഠനം നിറുത്തിവച്ചിരിക്കുന്നത്.

 

സിറിയയില്‍ വിമതര്‍ രാജ്യതലസ്ഥാനമായ ഡമാസ്‌കസ് പിടിച്ചെടുക്കുകയും പ്രസിഡന്റ് ബഷര്‍ അല്‍ അസദ് രാജ്യംവിടുകയും ചെയ്തതോടെ സിറിയയുടെ ഭരണം അനിശ്ചിതാവസ്ഥയിലാണ്. ഈ സാഹചര്യം മുതലെടുത്താണ് ഇസ്രയേല്‍ സിറിയയിലേക്ക് ആക്രമണം കടുപ്പിച്ചത്. സിറിയയില്‍ വ്യോമാക്രമണം നടത്താന്‍ ഇസ്രായേലിന് മുന്നില്‍ ഇനി ഒഴിവുകഴിവുകളില്ലെന്നും ആക്രമണങ്ങള്‍ പരിധി കടന്നെന്നും സിറിയ വ്യക്തമാക്കുന്നു.വര്‍ഷങ്ങളോളം നീണ്ട യുദ്ധത്തിനും സംഘര്‍ഷങ്ങള്‍ക്കും ശേഷം സാമ്പത്തികമായി തളര്‍ന്ന സാഹചര്യത്തില്‍ സിറയക്ക് യുദ്ധത്തോട് താല്‍പര്യമില്ല.

 

ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് തയാറാകാത്ത സാഹചര്യത്തില്‍ പുതുവര്‍ഷം ജനുവരിയോടെ അന്തിമയുദ്ധം പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് ഇസ്രായേല്‍. വേണ്ടിവന്നാല്‍ പലസ്തീനിലെ പകുതിയോളം ജനങ്ങളെയും വരാനിരിക്കുന്ന യുദ്ധം ബാധിക്കുമെന്നും അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും ഇസ്രായേല്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (1 hour ago)

കാട്ടാക്കടയില്‍നിന്ന് കാണാതായ ദമ്പതികളും മകളും എറണാകുളത്തുണ്ടെന്ന് വിവരം  (1 hour ago)

ഷുഹൈബ് വധക്കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം സുപ്രീംകോടതി തള്ളി  (2 hours ago)

കൂടുതൽ ടൂറിസം സർക്യൂട്ടുകൾ പരിഗണനയിൽ : മന്ത്രി പി.സി വിഷ്ണുനാഥ്  (2 hours ago)

അനുഭവവേദ്യ ടൂറിസത്തിന്റെ സാധ്യതകള്‍, ടൂറിസം ഡാറ്റാ സര്‍വേ, ജൈവവൈവിധ്യം; ബ്രാന്‍ഡ് വയനാട് പ്രഖ്യാപന വേദിയില്‍ നിര്‍ദ്ദേശങ്ങളുമായി വിദഗ്ധര്‍  (2 hours ago)

ഹോണ്ട എക്‌സ്ആർ300 എൽ, എക്‌സ്ആർ300 റാലി വില പ്രഖ്യാപിച്ചു...  (2 hours ago)

കേരള ടൂറിസം : ഉത്തരവാദിത്ത ടൂറിസം മിഷന്റെ തിരുനെല്ലി, ചേകാടി ട്രെയിലുകൾക്ക് തുടക്കമായി  (2 hours ago)

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്  (2 hours ago)

ലൈഫ് സയന്‍സ് മേഖലയിലെ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും പിന്തുണ ഉറപ്പാക്കും: മുഖ്യമന്ത്രി വി.ഡി സതീശന്‍; ലൈഫ് സയന്‍സസ് മേഖലയില്‍ നിക്ഷേപം ലക്ഷ്യമിട്ടുള്ള 'ബയോ കണക്ട് 4.0' സമ്മേളനത്തിന് തുടക്കം  (2 hours ago)

ആമിര്‍ ഖാന്റെ പുതിയ ലുക്കിനെ പ്രശംസിച്ച് ആരാധകര്‍  (2 hours ago)

എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...  (2 hours ago)

30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...  (2 hours ago)

പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...  (2 hours ago)

എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...  (2 hours ago)

തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...  (3 hours ago)

Malayali Vartha Recommends