Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

അസദുമായി ഇസ്രയേലിൻറെ ഡീൽ..ബ്ലൂ പ്രിന്റുമായി വൻ പടയിറക്കം... ചാരന്മാർ സിറിയ വളഞ്ഞു.!

19 DECEMBER 2024 03:07 PM IST
മലയാളി വാര്‍ത്ത

More Stories...

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്

കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി.... ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും പേടിയാവുന്നു എന്നാണ് അവസാനമായി അയച്ച മെസ്സേജ്..

പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്

സിറിയന്‍ പ്രസിഡന്റായിരുന്ന ബാഷര്‍ അല്‍ അസദ് റഷ്യയിലേക്ക് രക്ഷപ്പെട്ടത് ഇസ്രയേലിന് രാജ്യത്തിന്റെ സുപ്രധാന സുരക്ഷാ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തിട്ടെന്ന് റിപ്പോര്‍ട്ട്. റഷ്യയിലേക്ക് അസദിന് രക്ഷപ്പെടാന്‍ ഇസ്രയേലും ഇതിന് പകരമായി സഹായം നല്‍കി എന്നാണ് വാര്‍ത്ത. സിറിയയുടെ ആയുധശേഖരങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, മിസൈല്‍ ലോഞ്ചറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങളാണ് അസദ് ഇസ്രയേലിന് കൈമാറിയത്.

ഒരു പക്ഷെ ഇക്കാര്യങ്ങളില്‍ എല്ലാ രേഖകളും കൈവശപ്പെടുത്തിയ ഇസ്രയേലിന് സിറിയയില്‍ ആഞ്ഞടിക്കാനും അവരുടെ ആയുധ സംഭരണ കേന്ദ്രങ്ങളും നാവിക

താവളങ്ങളും എല്ലാം വളരെ കൃത്യമായി തകര്‍ക്കാനും കഴിഞ്ഞതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിറിയയിലെ ലതാക്യയിലുള്ള

ഹെമിം വിമാനത്താവളത്തില്‍ നിന്ന് റഷ്യയുടെ വിമാനത്തിലാണ് അസദ് മോസ്‌ക്കോയിലേക്ക് രക്ഷപ്പെട്ടത്. ഈ വിമാനത്തെ ആക്രമിക്കാതെ അസദിന്

 

 

സുരക്ഷിതമായി റഷ്യയില്‍ എത്താന്‍ ഇസ്രയേല്‍ സൈന്യം സഹായിച്ചു എന്നാണ് കരുതപ്പെടുന്നത്. ഇസ്രയേലിനെ ശത്രു പക്ഷത്ത് നിര്‍ത്തിയ നേതാവായിരുന്നു അസദ്. എന്നാല്‍ നിര്‍ണ്ണായക ഘട്ടത്തില്‍ ഇസ്രയേലിന്റെ കൂടി സഹായം വാങ്ങിയാണ് അസദ് രക്ഷപ്പെടുന്നത്.

അസദ് മോസ്‌ക്കോയില്‍ സുരക്ഷിതമായി എത്തിച്ചേര്‍ന്ന് എന്ന് ഉറപ്പായതിന് ശേഷമാണ് ഇസ്രയേല്‍ സൈന്യം സിറിയയില്‍ ശക്തമായ തോതില്‍ ആക്രമണം നടത്തിയത്. സിറിയയുടെ സൈനിക ശക്തിയെ ഒന്നാകെ തകര്‍ക്കാന്‍ ഇസ്രയേലിന് സാധിച്ചത് അസദ് കൈമാറിയ രഹസ്യ രേഖകളുടെ അടിസ്ഥാനത്തിലാണ് എന്നാണ് തുര്‍ക്കിയിലെ പ്രമുഖ മാധ്യമ പ്രവവര്‍ത്തകനായ അബ്ദുല്‍ ഖാദിര്‍ സെല്‍വിയാണ് ഇക്കാര്യം ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. വളരെ വിശ്വസ്തമായ ഒരിടത്ത് നിന്നാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. സിറിയയില്‍ നിന്ന് രക്ഷപ്പെട്ടതിന് ശേഷം കഴിഞ്ഞ ദിവസമാണ് അസദ് ആദ്യമായി പ്രസ്താവന നടത്തിയത്. തന്നെ ചുറ്റും നിന്നവര്‍ പല കാര്യങ്ങളെ കുറിച്ചും തെറ്റിദ്ധരിപ്പിക്കുക ആയിരുന്നു എന്നാണ് അസദിന്റെ വിശദീകരണം.

റഷ്യയിലേക്ക് ഒളിച്ചോടാന്‍ താന്‍ നേരത്തേ പദ്ധതി തയ്യാറാക്കിയിരുന്നില്ലെന്ന് അസദ് സമൂഹ മാധ്യമമായ ടെലഗ്രാമിലൂടെ വ്യക്തമാക്കി. റഷ്യയില്‍ അഭയം തേടുന്നതിനെ കുറിച്ച് ഒരിക്കലും ആലോചിച്ചിരുന്നില്ലെന്നും അത്തരമൊരു നിര്‍ദേശവും തനിക്ക് മുന്നില്‍ വന്നിട്ടുമില്ലെന്നും അസദ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. മോസ്‌കോയില്‍ അഭയം തേടി ഒന്‍പത് ദിവസം പിന്നിടുമ്പോഴാണ് ആദ്യപ്രതികരണം പുറത്തുവരുന്നത്. പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് എന്ന പേരിലാണ് പ്രസ്താവന.

 

 

തീവ്രവാദികള്‍ക്കെതിരെ പൊരുതുക തന്നെയായിരുന്നു ലക്ഷ്യം. വ്യക്തിപരമായ നേട്ടത്തിനായി ഒന്നും ചെയ്തിട്ടില്ല. രാജ്യം തീവ്രവാദികളുടെ കൈയില്‍ പെട്ടുകഴിഞ്ഞാല്‍ പദവിയില്‍ തുടരുന്നത് അര്‍ത്ഥശൂന്യമാണ്. എന്നാല്‍ സിറിയന്‍ ജനതയോടുള്ള ബന്ധത്തിന് ഇളക്കം തട്ടില്ല. രാജ്യം വീണ്ടും സ്വതന്ത്രമാകുമെന്നാണ് പ്രതീക്ഷയെന്നും അസദ് പറയുന്നു. സിറിയ വീണ്ടും സ്വതന്ത്രമാകും എന്നും അസദ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. അതേ സമയം അസദിനെ മോസ്‌കോയിലെത്തിക്കാന്‍ ചെലവായത് ഏതാണ്ട് 250 മില്യണ്‍ ഡോളറാണെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു. സര്‍ക്കാറിന്റെ ചെലവിലാണ് അസദ് രാജ്യം വിട്ടതെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട്‌ചെയ്തു.

രണ്ടുവര്‍ഷം കൊണ്ടാണ് ഇത്രയും തുകയുടെ ഇടപാടുകള്‍ നടന്നത്. അസദിന്റെ ഭരണ കാലത്ത് സിറിയന്‍ സെന്‍ട്രല്‍ ബാങ്ക് രണ്ട് വര്‍ഷത്തിനിടെ മോസ്‌കോയിലേക്ക് ഏകദേശം 2120 കോടി രൂപ പണമായി അയച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

എച്ച്ടിഎസിന്‍റെ കാത്തിരിപ്പും കീഴടക്കലും

പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല ആ മുന്നേറ്റം. വർഷങ്ങൾ നീണ്ട തയ്യാറെടുപ്പിനും പരിശീലനത്തിനും ശേഷമാണ് വിമതർ സിറിയ കീഴടക്കിയത്. വടക്ക് കിഴക്കൻ സിറിയയിലേക്ക് ഒതുക്കപ്പെട്ട നാളുകളിൽ തുടങ്ങിയ തയ്യാറെടുപ്പ്. ആ തയ്യാറെടുപ്പിന്‍റെ കഥ വിദേശ മാധ്യമങ്ങളോട് വിശദീകരിച്ചത് എച്ച്ടിഎസ് സൈനിക വിഭാഗം മേധാവി അബു ഹസന്‍ അൽ ഹംവി (Abu Hassan Al Hamwi) എന്ന മുൻ കാർഷിക എൻജിനീയറാണ്.

നേതൃത്വമില്ലാത്തതായിരുന്നു പ്രധാന പ്രശ്നം. ആദ്യം നേതൃത്വം രൂപീകരിച്ചു. പിന്നെ സ്വന്തം സംഘത്തിൽ പെട്ടവരെ പരിശീലിപ്പിച്ച് അച്ചടക്കമുള്ള സൈനികരാക്കി. തെക്കൻ സിറിയയിലും തുർക്കിയിലുമൊക്കെയായി ചിതറി കിടന്ന മറ്റ് വിമത സംഘങ്ങളിലെ അംഗങ്ങളുമായി ബന്ധം സ്ഥാപിച്ചു. പരസ്പരം തന്ത്രങ്ങൾ കൈമാറി. സ്വന്തമായി ഡ്രോൺ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിച്ചു. മറ്റ് ആയുധങ്ങളും സ്വന്തമായി നിർമ്മിച്ചു തുടങ്ങി. അതിനായി പുറത്ത് നിന്നും വിദഗ്ധരെ വരെ കൊണ്ടുവന്നു.

 

 

ഒരു വർഷത്തെ സൈനിക പരിശീലനം ആക്രമണ തന്ത്രങ്ങൾ മാത്രമായിരുന്നു. ഒടുവിൽ റഷ്യയുടേയും ഇറാന്‍റെയും അവസ്ഥ തിരിച്ചറിഞ്ഞാണ്, സമയമായി എന്ന് തീരുമാനിച്ചത്. അലെപ്പോ ഇത്ര പെട്ടെന്ന് വീഴുമെന്ന് വിമതരും പ്രതീക്ഷിച്ചില്ല. സിറിയിൻ സൈനികർ ഓടിപ്പോകുമെന്നും പ്രതീക്ഷിച്ചില്ല. പിന്നെ ഹമാ, ഹോംസ്. ഹോംസ് വീഴുന്നതുവരെ തെക്കുള്ള വിമത സംഘം കാത്തിരിക്കണമെന്നായിരുന്നു തീരുമാനം. പക്ഷേ, അതുവരെ കാത്തിരിക്കാൻ ക്ഷമയില്ലാതെ അവർ നേരത്തെ കളത്തിലിറങ്ങി. ദരാ കീഴടക്കി. എച്ച്ടിഎസ് എത്തും മുമ്പ് ദമാസ്കസിലുമെത്തി. ഹോംസ് കീഴടങ്ങിയത് ഡിസംബർ 7 -ന്. എട്ടാം തീയതി അസദ് പലായനം ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (1 hour ago)

കാട്ടാക്കടയില്‍നിന്ന് കാണാതായ ദമ്പതികളും മകളും എറണാകുളത്തുണ്ടെന്ന് വിവരം  (1 hour ago)

ഷുഹൈബ് വധക്കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം സുപ്രീംകോടതി തള്ളി  (2 hours ago)

കൂടുതൽ ടൂറിസം സർക്യൂട്ടുകൾ പരിഗണനയിൽ : മന്ത്രി പി.സി വിഷ്ണുനാഥ്  (2 hours ago)

അനുഭവവേദ്യ ടൂറിസത്തിന്റെ സാധ്യതകള്‍, ടൂറിസം ഡാറ്റാ സര്‍വേ, ജൈവവൈവിധ്യം; ബ്രാന്‍ഡ് വയനാട് പ്രഖ്യാപന വേദിയില്‍ നിര്‍ദ്ദേശങ്ങളുമായി വിദഗ്ധര്‍  (2 hours ago)

ഹോണ്ട എക്‌സ്ആർ300 എൽ, എക്‌സ്ആർ300 റാലി വില പ്രഖ്യാപിച്ചു...  (2 hours ago)

കേരള ടൂറിസം : ഉത്തരവാദിത്ത ടൂറിസം മിഷന്റെ തിരുനെല്ലി, ചേകാടി ട്രെയിലുകൾക്ക് തുടക്കമായി  (2 hours ago)

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്  (2 hours ago)

ലൈഫ് സയന്‍സ് മേഖലയിലെ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും പിന്തുണ ഉറപ്പാക്കും: മുഖ്യമന്ത്രി വി.ഡി സതീശന്‍; ലൈഫ് സയന്‍സസ് മേഖലയില്‍ നിക്ഷേപം ലക്ഷ്യമിട്ടുള്ള 'ബയോ കണക്ട് 4.0' സമ്മേളനത്തിന് തുടക്കം  (2 hours ago)

ആമിര്‍ ഖാന്റെ പുതിയ ലുക്കിനെ പ്രശംസിച്ച് ആരാധകര്‍  (2 hours ago)

എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...  (2 hours ago)

30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...  (2 hours ago)

പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...  (2 hours ago)

എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...  (2 hours ago)

തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...  (3 hours ago)

Malayali Vartha Recommends