Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

ഫ്രാന്‍സിസ് മാര്‍പാപ്പ രാജിയ്‌ക്കൊരുങ്ങുന്നു!!! ഇപ്പോഴത്തെ രോഗത്തില്‍ നിന്ന് സുഖംപ്രാപിച്ചാല്‍ തന്നെ ഒരു മാസത്തിനുള്ളില്‍ പോപ്പ് പദവിയൊഴിയും?

20 FEBRUARY 2025 04:35 PM IST
മലയാളി വാര്‍ത്ത

ഫ്രാന്‍സിസ് മാര്‍പാപ്പ രാജിയ്‌ക്കൊരുങ്ങുന്നു. ഇപ്പോഴത്തെ രോഗത്തില്‍ നിന്ന് സുഖംപ്രാപിച്ചാല്‍തന്നെ ഒരു മാസത്തിനുള്ളില്‍ പോപ്പ് പദവിയൊഴിയും. 88 കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ അനാരോഗ്യവും രോഗങ്ങളും മൂലം വലയുന്ന സാഹചര്യത്തിലാണ് ഇത്തൊരുമൊരു തീരുമാനം വരിക. 120 കോടി കത്തോലിക്കാ വിശ്വാസികളുടെ ആത്മീയ പിതാവായ മാര്‍പ്പാപ്പയ്ക്ക് സഭാഭരണം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് രാജിവച്ചൊഴിയാനുള്ള നീക്കം. മുന്‍ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമനെപ്പോലെ പാപ്പാസ്ഥാനം രാജിവച്ചൊഴിയാനും പുതിയ മാര്‍പ്പായെ തെരഞ്ഞെടുത്ത് ഭരണകൈമാറ്റം നടത്താനുമാണ് തീരുമാനം. ഇനി പാപ്പാ പദവിയില്‍ ഇരിക്കുന്നത് പ്രായോഗികമായി തെറ്റാണെന്നും ചുമതല നിറവേറ്റാന്‍ ആരോഗ്യം അനുവദിക്കില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ തിരിച്ചറിഞ്ഞിരിക്കുന്നു. മരണം വരെ പാപ്പാ സ്ഥാനം വഹിക്കണമെന്ന നിയമം കത്തോലിക്കാ സഭയിലില്ല. മുന്‍കാലങ്ങളില്‍ വിവിധ പോപ്പുമാര്‍ അനാരോഗ്യത്തെത്തുടര്‍ന്ന് പാപ്പാ സ്ഥാനം രാജിവച്ച് മറ്റൊരു കര്‍ദിനാളിനെ പാപ്പായായി തെരഞ്ഞെടുത്തിരുന്നു.

റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില  അതിസങ്കീര്‍ണമാണ്. ശ്വാസകോശത്തിലെ രോഗത്തിനു പുറമെ കടുത്ത  ന്യൂമോണിയയെയും മാര്‍പാപ്പയെ ബാധിച്ചിരിക്കുന്നു.  ഒരാഴ്ചയായി ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ പോപ്പിനെ  ഫെബ്രുവരി 14-നാണ് റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സ മാര്‍പാപ്പയ്ക്ക് നല്‍കുന്നുണ്ടെങ്കിലും ഇനി ആരോഗ്യത്തോടെ തിരിച്ചുവരാനുള്ള സാഹചര്യങ്ങളില്ലെന്ന്  സഭാനേതൃത്വം മനസിലാക്കിയിരിക്കുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ രാജിവച്ചാല്‍ ഒട്ടും വൈകാതെ വത്തിക്കാനില്‍ കര്‍ദിനാള്‍മാരുടെ സംഘം ഒരുമിച്ചുകൂടി പുതിയ പോപ്പിനെ തെരഞ്ഞെടുക്കും.  80 വയസില്‍ താഴെ പ്രായമുള്ള വിവിധ രാജ്യങ്ങളില്‍നിന്നുള്ള  കര്‍ദിനാള്‍മാര്‍ക്കാണ് മാര്‍പ്പായുടെ തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്. നിലവില്‍ കേരളത്തില്‍ നിന്നുള്‍പ്പെടെ 120 കര്‍ദിനാള്‍മാര്‍ക്കാണ് അടുത്ത പോപ്പിനെ തെരഞ്ഞെടുക്കാന്‍ വോട്ടവകാശമുള്ളത്. ഇന്ത്യയില്‍ നിന്ന് അഞ്ച് കര്‍ദിനാള്‍മാര്‍ക്ക് വോട്ടവകാശമുണ്ട്.

ആരോഗ്യനില മോശമായ സാഹചര്യത്തില്‍ തനിക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ മാര്‍പാപ്പ അഭ്യര്‍ഥിച്ചതോടെ  ആശുപത്രിക്ക് മുന്‍പില്‍ ആയിരക്കമക്കിനു പേര്‍  അദ്ദേഹത്തിനായി പ്രാര്‍ഥനയില്‍ മുഴുകിയിരിക്കുകയാണ്. പനികുറഞ്ഞെന്നും ആഹാരം കഴിച്ചുതുടങ്ങിയതായും വത്തിക്കാന്‍ അറിയിച്ചെങ്കിലും ഇന്നലെ രാത്രി പുറത്ത് വിട്ട വാര്‍ത്താ കുറിപ്പില്‍ ആരോഗ്യ നില സങ്കീര്‍ണമാണെമന്ന് അറിയിക്കുകയായിരുന്നു.  സങ്കീര്‍ണമായ അണുബാധയാണുള്ളതെന്നും ആരോഗ്യനില തൃപ്തികരമാകുന്നതുവരെ പോപ്പ് ആശുപത്രിയില്‍ തുടരുമെന്നും വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്.അര്‍ജന്റീനക്കാരനായ ഫ്രാന്‍സിസ് പാപ്പയ്ക്ക് ഇരുപതു  വയസ്സുപ്പോള്‍, അണുബാധയെ തുടര്‍ന്ന്  ശ്വാസകോശത്തിന്റെ ഒരുഭാഗം നീക്കം ചെയ്തിരുന്നു. 2021-ല്‍ അദ്ദേഹത്തിന് വന്‍കുടല്‍ ശസ്ത്രക്രിയയും നടത്തിയിരുന്നു. സി.ടി സ്‌കാനില്‍ മാര്‍പാപ്പയുടെ രണ്ട് ശ്വാസകോശ അറകളിലും ന്യുമോണിയ ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

സങ്കീര്‍ണമായ അണുബാധയാണുള്ളതെന്നും രണ്ടാഴ്ചയോളെ  ആശുപത്രിവാസം വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സമീപ ദിവസങ്ങളില്‍ നടത്തിയ പരിശോധനകളുടെ ഫലങ്ങള്‍ മാര്‍പ്പാപ്പയുടെ ശ്വസനനാളിയില്‍ പോളിമൈക്രോബിയല്‍ അണുബാധയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ബെനഡിക്ട് മാര്‍പാപ്പ രാജിവച്ചതിനെത്തുടര്‍ന്ന് 2013 മുതല്‍ കത്തോലിക്കാ സഭയുടെ പോപ്പാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. കഴിഞ്ഞ രണ്ട് വര്‍ഷമായി അദ്ദേഹത്തിന് തുടര്‍ച്ചയായി ഇദ്ദേഹത്തിന്  പനിയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ട്. അതേ സമയം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ചികിത്സയില്‍ തുടരുന്ന മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് വത്തിക്കാന്‍ ഇന്നു രാവിലെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.  ശ്വാസകോശ അണുബാധ കുറഞ്ഞുവെന്നും പോപ്പ് സഹപ്രവര്‍ത്തകരുമായി സംസാരിച്ചുവെന്നും വത്തിക്കാന്‍ അറിയിച്ചു.  ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ കഴിഞ്ഞ ദിവസം  സന്ദര്‍ശിച്ചിരുന്നു.പോപ് ഫ്രാന്‍സിസിനെ കണ്ട് സംസാരിച്ചുവെന്നും എത്രയും വേഗം രോഗമുക്തിയുണ്ടാകട്ടെയെന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (23 minutes ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (32 minutes ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (49 minutes ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (54 minutes ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (59 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (1 hour ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (1 hour ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (2 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (2 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (2 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (3 hours ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (3 hours ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (3 hours ago)

Malayali Vartha Recommends