Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

ഹമാസ് തടവിലിരിക്കെ കൊല്ലപ്പെട്ട നാല് ബന്ദികളുടെ മൃതദേഹം ഇസ്രയേലിന് കൈമാറി

20 FEBRUARY 2025 07:37 PM IST
മലയാളി വാര്‍ത്ത

ഹമാസ് തടവിലിരിക്കെ കൊല്ലപ്പെട്ട 4 ബന്ദികളുടെ മൃതദേഹം കൈമാറി. 32കാരിയായ ഷിരി ബിബാസ്, ഇവരുടെ മക്കളായ ഒന്‍പതു മാസം പ്രായമുള്ള മകന്‍ ഫിര്‍, നാലു വയസുകാരന്‍ ഏരിയല്‍ എന്നിവരുടെയും 83കാരനായ ഓദീദ് ലിഫ്ഷിറ്റ്‌സിന്റെയും മൃതദേഹങ്ങളാണ് കൈമാറിയത്. ഹമാസ് തടവിലായവരുടെ ദുരിതങ്ങളുടെ പ്രതീകമായിരുന്നു ബിബാസ് കുടുംബം. ഖാന്‍ യൂനിസില്‍ വച്ച് റെഡ് ക്രോസ് അധികൃതരാണ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയത്.

തുടര്‍ന്ന് മൃതദേഹങ്ങള്‍ ഇസ്രയേല്‍ സൈന്യത്തിനു കൈമാറി. വികാരനിര്‍ഭയരായി കാത്തുനിന്ന ജനക്കൂട്ടത്തെ സാക്ഷി നിര്‍ത്തിയാണ് മൃതദേഹങ്ങള്‍ കൈമാറിയത്. 'യുദ്ധക്കുറ്റവാളി നെതന്യാഹുവും അയാളുടെ നാത്സി സൈന്യവും സയണിസ്റ്റ് യുദ്ധവിമാനങ്ങളില്‍നിന്ന് മിസൈല്‍ വര്‍ഷിച്ച് ഇവരെ കൊന്നു' എന്നെഴുതിയ പോസ്റ്ററും ഹമാസ് ഉയര്‍ത്തി. മൃതദേഹങ്ങള്‍ പരിശോധനകള്‍ക്കായി അബു കബീര്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഫൊറന്‍സിക് മെഡിസിനിലേക്ക് മാറ്റി.

ഇസ്രയേലിന്റെ ഹൃദയം കീറിമുറിക്കപ്പെട്ടിരിക്കുന്നുവെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് പ്രതികരിച്ചു. ''കഠിന വേദനയെന്നല്ലാതെ മറ്റൊന്നും പറയാനില്ല. ഞങ്ങളുടെ ഹൃദയം, ഞങ്ങളുടെ മുഴുവന്‍ രാജ്യത്തിന്റെയും ഹൃദയമാണ് കീറിമുറിക്കപ്പെട്ടത്. ഇസ്രയേലിനുവേണ്ടി ഞാന്‍ തലകുനിച്ച് ക്ഷമ ചോദിക്കുന്നു. ആ ഭയാനക ദിവസം നിങ്ങളെ സംരക്ഷിക്കാന്‍ കഴിയാതിരുന്നതില്‍. നിങ്ങളെ സുരക്ഷിതരായി വീട്ടില്‍ തിരിച്ചെത്തിക്കാന്‍ കഴിയാതിരുന്നതില്‍''-ഹെര്‍സോഗ് പ്രസ്താവനയില്‍ പറഞ്ഞു.

2023 ഒക്ടോബര്‍ 7ന് നടന്ന ആക്രമണത്തിലാണ് ബിബാസ് കുടുംബം ഉള്‍പ്പെടെയുള്ളവരെ ഹമാസ് ബന്ദിയാക്കി ഗാസയിലേക്ക് കടത്തിയത്. ഇതില്‍ ഷിറിയുടെ ഭര്‍ത്താവ് യാര്‍ദെന്‍ ബിബാസിനെ 484 ദിവസത്തിനുശേഷം വിട്ടയച്ചിരുന്നു. ഷിറിയും മക്കളും ഇസ്രയേല്‍ മിസൈലാക്രമണത്തില്‍ 2023 നവംബറില്‍ കൊല്ലപ്പെട്ടെന്നാണ് ഹമാസ് അവകാശപ്പെടുന്നത്. എന്നാല്‍ ഇതിനുള്ള തെളിവുകളൊന്നും നല്‍കിയിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (23 minutes ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (32 minutes ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (49 minutes ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (54 minutes ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (59 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (1 hour ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (1 hour ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (2 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (2 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (2 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (3 hours ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (3 hours ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (3 hours ago)

Malayali Vartha Recommends