ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പിന്‍ഗാമിയായി ആരായിരിക്കും അടുത്ത മാര്‍പ്പാപ്പ.. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമി ആരായിരിക്കും..ഇറ്റലിയില്‍ നിന്ന് അടുത്ത മാര്‍പ്പായുണ്ടാകുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്..

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പിന്‍ഗാമിയായി ആരായിരിക്കും അടുത്ത മാര്‍പ്പാപ്പ. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമി ആരായിരിക്കും എന്നതിനെക്കുറിച്ച് കത്തോലിക്കാസഭയിലും ആഗോള സമൂഹത്തിലും ഗൗരവചര്‍ച്ച ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. നിലവില്‍ ഏറ്റവും കൂടുതല്‍ കര്‍ദിനാള്‍മാരുള്ള ഇറ്റലിയില്‍ നിന്ന് അടുത്ത മാര്‍പ്പായുണ്ടാകുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ഇന്നേവരെ ഏറ്റവും കൂടുതല്‍ പോപ്പുമാരുണ്ടായ രാജ്യവും ഇറ്റലിയാണ്.ഇറ്റലിയില്‍ നിന്ന് അവസാനമായുണ്ടായ പോപ്പ് ജോണ്‍ പോള്‍ ഒന്നാമനാണ്.
കേവലം 32 ദിവസം മാത്രമേ അദ്ദേഹം പാപ്പാ പദവിയില്‍ ഇരുന്നുള്ളു. ഹൃദയാഘാതം മൂലം ഉറക്കത്തില്‍ അദ്ദേഹം അന്തരിച്ചു.അതിനുശേഷം സഭയില്‍ പോപ്പുണ്ടായത് പോളണ്ടില്‍ നിന്നാണ്. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ പോളണ്ടുകാരനായിരുന്നു. അദ്ദേഹം ദിവംഗതനായശേഷം അടുത്തായുണ്ടായ പോപ്പ് ജര്‍മനിയില്‍ നിന്നായിരുന്നു. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ജര്‍മന്‍കാരനായിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ വന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ഇറ്റാലിയന്‍ വംശജനും ഒപ്പം സൗത്ത് അമേരിക്കയിലെ അര്‍ജന്റീനക്കാരനുമായിരുന്നു.
രോഗാവസ്ഥയിലായിരിക്കുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇനി പാപ്പാപദവിയില്‍ തുടരാനുള്ള സാഹചര്യം ഉണ്ടാകുന്നില്ലെങ്കില്‍ ഏറെ വൈകാതെ അടുത്ത പോപ്പിനെ തെരഞ്ഞെടുക്കേണ്ടിവരും.80 വയസില്‍ താഴെയുള്ള കര്‍ദിനാള്‍മാരാണ് പോപ്പിനെ തെരഞ്ഞെടുക്കുന്നത്. ആ നിലയില്‍ ഇറ്റലിയില്‍ നിന്ന് ഒരു കര്‍ദിനാള്‍ അടുത്ത മാര്‍പാപ്പയാകാനുള്ള സാധ്യതയാണുള്ളത്. അതല്ലെങ്കില്‍ കര്‍ദിനാള്‍മാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള അമേരിക്കയില്‍ നിന്ന് അടുത്ത പോപ്പ് ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
അമേരിക്കയില്‍ ട്രംപ് പ്രസിഡന്റായിരിക്കുന്ന സാഹചര്യത്തില്‍ ആഗോള ക്രൈസ്തവ സഭയുടെ സുരക്ഷ ഉറപ്പാക്കാന്‍ അമേരിക്കയില്‍ നിന്നൊരു പോപ്പ് കടന്നുവരാനുള്ള സാധ്യത തള്ളിക്കളയാനില്ല.ഇന്ത്യയില്‍ നിന്ന് വോട്ടവകാശമുള്ള അഞ്ച് കര്‍ദിനാള്‍മാരാണുള്ളത്. അതില്‍ മൂന്നു പേര്‍ മലയാളികളാണ്.രാജ്യം അനുസരിച്ചുള്ള കത്തോലിക്കാ കര്‍ദ്ദിനാള്‍മാര്‍ 2024ഏറ്റവും കൂടുതല്‍ കത്തോലിക്കാ കര്‍ദ്ദിനാള്‍മാരുള്ള രാജ്യം ഇറ്റലിയാണ് . ഇറ്റലിയില്‍ ആകെ 28 കത്തോലിക്കാ കര്‍ദ്ദിനാള്‍മാരുണ്ട്. ഇതില്‍ 16 പേര്‍ക്ക് നിലവില്‍ വോട്ടവകാശമുണ്ട്.ഏറ്റവും കൂടുതല്‍ കത്തോലിക്കാ കര്‍ദ്ദിനാള്‍മാരുള്ള രണ്ടാമത്തെ രാജ്യമാണ് അമേരിക്കയില്‍ 11 കത്തോലിക്കാ കര്‍ദ്ദിനാള്‍മാരാണ് അമേരിക്കയിലുള്ളത്.
ഇതില്‍ എട്ടുപേര്‍ക്ക് വോട്ടവകാശമുണ്ട്.സ്‌പെയിന്‍ , ജര്‍മ്മനി , ഇന്ത്യ , ബ്രസീല്‍ എന്നിവിടങ്ങളിലും നിരവധി കത്തോലിക്കാ കര്‍ദ്ദിനാള്‍മാരുണ്ട്. ഈ രാജ്യങ്ങളില്‍ ഓരോന്നിലും ആകെ അഞ്ച് കത്തോലിക്കാ കര്‍ദ്ദിനാള്‍മാരുണ്ട്. ഫ്രാന്‍സും പോളണ്ടും ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട് . ഈ രാജ്യങ്ങളിലെല്ലാം നാല് കത്തോലിക്കാ കര്‍ദ്ദിനാള്‍മാരുണ്ട്. അതേ സമയം തികച്ചും അപ്രതീക്ഷിതമായി ഏതെങ്കിലുമൊരു യൂറോപ്യന്‍ രാജ്യത്തുനിന്നോ സൗത്ത് അമേരിക്കയില്‍ നിന്നോ പുതിയ പോപ്പ് ഉണ്ടാവാനുള്ള സാധ്യതയാണ് ഏറ്റവും മുന്നിലുള്ളത്. ഏറ്റവുമധികം കത്തോലിക്കരുള്ള ഭൂഖണ്ഡം സൗത്ത് അമേരിക്കയാണ്.
അതില്‍തന്നെ അര്‍ജന്റീന, ബ്രസീല്‍, ചിലി എന്നീ രാജ്യങ്ങളാണ് ഏറ്റവുമധികം വിശ്വാസികളുള്ളത്.അതേ സമയം ന്യുമോണിയ ബാധ ഗുരുതരമായതിനെ തുടര്‍ന്ന് റോമിലെ ജെമെല്ലൈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.രക്തത്തില്‍ അണുബാധ മാത്രമല്ല അദ്ദേഹത്തിന്റെ വൃക്കകളും അപകടാവസ്ഥയിലാണ്. പോപ്പിനെ ശ്വാസകോശ സംബന്ധമായ രോഗം അലട്ടുകയാണെന്നും മാര്‍പാപ്പയുടെ രക്തത്തില്‍ പ്ലേറ്റ്ലെറ്റിന്റെ അളവ് കുറഞ്ഞതിനാല്‍ വെള്ളിയാഴ്ച അദ്ദേഹത്തിന് രക്തംമാറ്റിവെച്ചിരുന്നുവെന്നും വത്തിക്കാന്‍ വ്യക്തമാക്കുന്നു.
ആരോഗ്യനില ഗുരുതരമാണെങ്കിലും അദ്ദേഹം കിടപ്പിലല്ലെന്നും അധികസമയവും ചാരുകസേരയില്‍ വിശ്രമിക്കുകയാണെന്നും അതേ സമയം കൂടുതല്‍ ക്ഷീണിതനായാണ് കാണപ്പെടുന്നതെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഓക്‌സിജന്‍ സഹായത്തോടെയാണ് അദ്ദേഹം ശ്വാസമെടുക്കുന്നത്. മാര്‍പാപ്പയുടെ ആരോഗ്യത്തിനായി മെഴുകുതിരികള്‍ കൊളുത്തിയും സങ്കീര്‍ത്തനങ്ങള്‍ ചൊല്ലിയും കന്യാസ്ത്രീകളും പുരോഹിതന്‍മാരും ആശുപത്രിയ്ക്ക് പുറത്ത് കഴിയുകയാണ്.
കത്തോലിക്കസഭയുടെ നേതൃസ്ഥാനത്ത് ആജീവനാന്തം തുടരുന്നത് തന്റെ പ്രതിബദ്ധതയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ വത്തിക്കാന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ദിനാള്‍ സ്റ്റേറ്റ് സെക്രട്ടറി പിയത്രോ പറോലിലാണ് നേതൃത്വം നല്‍കുന്നത്. 2025 വിശുദ്ധവര്‍ഷമായി ആചരിക്കുന്നതിനാല്‍ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ അടുത്തിടെ നടക്കുന്ന കുര്‍ബാനയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പകരം ആര്‍ച്ച് ബിഷപ് റീനോ ഫിസിക്കെല്ല നേതൃത്വം നല്‍കും.ഇരു ശ്വാസകോശങ്ങളിലും കടുത്ത ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്നാണ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ആന്റി ബയോട്ടിക് ചികിത്സ തുടരുകയാണ്.
https://www.facebook.com/Malayalivartha