ഗാസയിൽ 'നരകത്തിൻ്റെ വാതിൽ' വീണ്ടും തുറക്കും.. യുദ്ധ കാഹളം മുഴക്കി ഇസ്രായേൽ..ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ അവസാനിച്ചു.. 33 ബന്ദികളെ ജീവനോടെയും മറ്റ് 8 പേരുടെ മൃതദേഹങ്ങളും കൈമാറി.

‘Door of hell’ to open again in Gaza..അതായത് ഗാസയിൽ 'നരകത്തിൻ്റെ വാതിൽ' വീണ്ടും തുറക്കും, വീണ്ടുമൊരു യുദ്ധ കാഹളം മുഴക്കി കൊണ്ട് ഇസ്രായേൽ ഹമാസിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് . പക്ഷേ നെതന്യാഹുവിൻ്റെ ഭീഷണികൾ ഹമാസ് ചെവികൊള്ളുന്ന ലക്ഷണമില്ല . അങ്ങനെ വന്നാൽ ഇനി യുദ്ധം മാത്രമാവും നെതന്യാഹുവിന് മുൻപിലുള്ള വഴി. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ അവസാനിച്ച സാഹചര്യത്തിലാണ് ഗാസയിൽ ആറാഴ്ചയായി തുടരുന്ന വെടിനിർത്തൽ അവസാനിക്കുന്നത്. ഈ സംഭവവികാസം ഗാസ മുനമ്പിലെ സ്ഥിതി വീണ്ടും സംഘർഷഭരിതമാക്കി.
കൂടാതെ, ഹമാസ് ഇസ്രായേലിൻ്റെ വ്യവസ്ഥകൾ നിരസിക്കുകയും യുദ്ധം അവസാനിപ്പിക്കാൻ പുതിയ ചർച്ചകളൊന്നും ഇല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഗാസയിലെ നരകകവാടം വീണ്ടും തുറക്കുമെന്ന് മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഹമാസിനെ ഭീഷണിപ്പെടുത്തി. വെടിനിർത്തലിൻ്റെ ആദ്യഘട്ടത്തിൽ തടവുകാരെയും ബന്ദികളെയും കൈമാറ്റം ചെയ്തതിൽ ഇസ്രായേൽ അസ്വസ്ഥരാണെന്നാണ് റിപ്പോർട്ട്. ഹമാസ് 33 ബന്ദികളെ ജീവനോടെയും മറ്റ് 8 പേരുടെ മൃതദേഹങ്ങളും കൈമാറി, മറുപടിയായി ഇസ്രായേൽ 2,000 ഫലസ്തീൻ തടവുകാരെ മോചിപ്പിച്ചിട്ടുള്ളത് . ഹമാസ് വക്താവ് ഹസീം ഖാസിം പറഞ്ഞിരിക്കുന്നത് ഇസ്രായേൽ സ്ഥിതി പൂജ്യത്തിലേക്ക് തിരികെ കൊണ്ടുവരാൻ അതായത് എവിടെ നിന്നാണോ തുടങ്ങിയത്
അവിടേക്ക് തന്നെ എത്തിക്കാൻ ശ്രമിക്കുകയാണ് എന്നാണ് . ഗാസയിൽ നിന്ന് പൂർണ്ണമായും പിന്മാറാൻ ഒരു പ്രതിജ്ഞാബദ്ധതയും അവർ നടത്തിയിട്ടില്ല. പക്ഷെ കരാർ പരാജയപ്പെട്ടാൽ ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) ആക്രമണം പുനരാരംഭിച്ചേക്കുമെന്ന് നെതന്യാഹു സൂചന നലകിയിട്ടുണ്ട് . അതിന്റെ മുന്നോടിയായി ഇസ്രായേലിന് മൂന്ന് ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാനുള്ള അനുമതി നല്‍കി ട്രംപ് ഭരണകൂടം. 2000 പൗണ്ട് ബോംബ് ഉള്‍പ്പടെയുള്ളവ വില്‍ക്കുന്നതിനുള്ള അനുമതിയാണ് നല്‍കിയത്.35,500 എംകെ 84, ബ്ലു-117 ബോംബുകള്‍ 4000 പ്രിഡേറ്റര്‍ വാര്‍ഹെഡുകള്‍ എന്നിവയുള്‍പ്പെടെ മൂന്ന് ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ആയുധങ്ങള്‍ യുഎസ് ഇസ്രായേലിന് വില്‍ക്കുകയാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റുബിയോ പറഞ്ഞു.
ഇസ്രായേലിന് അടിയന്തരമായി ആയുധങ്ങള്‍ കൈമാറേണ്ടതിന്റെ ആവശ്യകതയുള്ളതിനാല്‍ വില്‍പനയില്‍ യുഎസ് കോണ്‍ഗ്രസിന്റെ അവലോകനം നടത്തിയിട്ടില്ലെന്നും റുബിയോ അറിയിച്ചു.ഗസ്സ വെടിനിര്‍ത്തല്‍ കരാര്‍ നീട്ടുന്നതു സംബന്ധിച്ച് കെയ്‌റോയില്‍ ചര്‍ച്ച നടക്കാനിരിക്കെ, ഫിലാഡല്‍ഫി ഇടനാഴിയില്‍ നിന്ന് പിന്‍മാറില്ലെന്ന് ഇസ്രായേല്‍ അറിയിച്ചിരുന്നു. ഗസ്സയില്‍ അടുത്തഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ചക്ക് ഹമാസ് സന്നദ്ധത അറിയിച്ചെങ്കിലും ആദ്യഘട്ട കരാര്‍ നീട്ടിയാല്‍ മതിയെന്ന നിലപാടാണ് ഇസ്രായേലിനുള്ളത്. ഒരു മാസമോ അതില്‍ കൂടുതലോ കരാര്‍ നീട്ടാന്‍സന്നദ്ധമാണെന്ന് ഇസ്രായേല്‍ മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.ഒന്നാംഘട്ട വെടിനിര്‍ത്തല്‍ കരാറിന്റെ സമയപരിധി ഇന്ന് അവസാനിക്കും. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായുള്ള അവസാന ബന്ദി കൈമാറ്റവും തടവുകാരുടെ മോചനവും കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.
ഈ സാഹചര്യത്തില്‍ ഇസ്രായേല്‍ ആക്രമണം പുനരാരംഭിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.വെടിനിർത്തൽ കരാർ പ്രകാരം, നൂറുകണക്കിന് പലസ്തീനിയൻ തടവുകാരെ മോചിപ്പിക്കുന്നതിന് പകരമായി ടെൽ അവീവ് ഗാസയിൽ നിന്ന് 33 ബന്ദികളെ മോചിപ്പിച്ചു.നിലവിലെ കരാർ ഇന്ന് അവസാനിക്കും, എന്നാൽ ഇത് നീട്ടുന്നത് വെല്ലുവിളിയാണെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. കൂടുതൽ ബന്ദികളെ മോചിപ്പിക്കാൻ ഇസ്രായേൽ ശ്രമിക്കുന്നു, അതേസമയം സഖ്യ സർക്കാരിനുള്ളിലെ വലതുപക്ഷ വിഭാഗങ്ങൾ വെടിനിർത്തൽ അവസാനിപ്പിക്കാനും സൈനിക നടപടികൾ പുനരാരംഭിക്കാനും ആവശ്യപ്പെടുന്നു.
ഖത്തറും ഈജിപ്തും ചേർന്നാണ് ഈ കരാറിന് സഹായകമായത്, അമേരിക്ക സ്ഥിതിഗതികൾ നിരീക്ഷിച്ചു. സംഘട്ടനത്തിൻ്റെ സമ്പൂർണ്ണ പരിഹാരത്തിലേക്ക് മുന്നേറുക എന്നതായിരുന്നു അതിൻ്റെ ലക്ഷ്യം. ഹമാസ് ഭരണകൂടത്തെയും അതിൻ്റെ സൈനിക ശേഷിയെയും തകർക്കാൻ ഇസ്രായേലും യുഎസും വാദിക്കുന്നു. അതിനിടെ, അധികാരം ഒഴിയാനുള്ള സന്നദ്ധത ഹമാസ് പ്രകടിപ്പിച്ചെങ്കിലുംആയുധങ്ങൾ നിലനിർത്തുന്നതിൽ ഉറച്ചുനിൽക്കുകയാണ്.
https://www.facebook.com/Malayalivartha