97-ാമത് ഓസ്‌കര്‍ ചലച്ചിത്ര പുരസ്‌കാരവേദിയില്‍ തിളങ്ങി 'അനോറ

97-ാമത് ഓസ്‌കര്‍ ചലച്ചിത്ര പുരസ്‌കാരവേദിയില്‍ തിളങ്ങി 'അനോറ'.നാല് പുരസ്‌കാരങ്ങളാണ് അനോറ ഏറ്റു വാങ്ങിയത്. മികച്ച സിനിമ, സംവിധാനം, നടി, അവലംബിത തിരക്കഥ എന്നിവയ്ക്കുള്ള അവാര്‍ഡുകളാണ് 'അനോറ' സ്വന്തമാക്കിയത്.
സിനിമയുടെ സംവിധാനം, തിരക്കഥ എഡിറ്റിങ് എന്നീ മൂന്ന് പ്രധാനപ്പെട്ട വിഭാഗങ്ങളും കൈകാര്യം ചെയ്ത ഷോണ്‍ ബേക്കറിന് രണ്ട് ഓസ്‌കര്‍ ശില്‍പ്പം സ്വന്തമാക്കാനായി. ഷോണ്‍ ബേക്കറിനെ മികച്ച സംവിധായകനും തിരക്കഥാകൃത്തുമായി തിരഞ്ഞെടുത്തു. മികച്ച നടന്‍ ഏഡ്രിയന്‍ ബ്രോഡി. ബ്രൂട്ടലിസ്റ്റ് എന്ന സിനിമയിലെ പകര്‍ന്നാട്ടത്തിനാണ് ബ്രോഡി മികച്ച നടനുള്ള പുരസ്‌കാരം ഒരിക്കല്‍കൂടി നേടിയത്.
ഇരുപത്തൊമ്പതാം വയസില്‍ ദ് പിയാനിസ്റ്റ് എന്ന സിനിമയിലെ തകര്‍പ്പന്‍ പ്രകടനത്തിനാണ് ബ്രോഡി ആദ്യത്തെ ഓസ്‌കര്‍ അവാര്‍ഡ് നേടുന്നത്. ലൈംഗിക തൊഴിലാളിയായി ഉള്ളില്‍തട്ടുന്ന പ്രകടനം നടത്തിയാണ് മിക്കി മാഡിസണ്‍ 'അനോറ'യിലെ കഥാപാത്രത്തെ ഉജ്വലമാക്കിയത്. അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് മിക്കി നടത്തിയ പ്രസംഗവും വൈറലായി. ലൈംഗിക തൊഴിലാളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച മിക്കി മാഡിസന്റെ വാക്കുകള്‍ വന്‍ കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്.
മറ്റു പുരസ്‌കാര ജേതാക്കള്‍:
മികച്ച സഹനടന്‍- കീരന്‍ കള്‍ക്കിന്‍(എ റിയല്‍ പെയ്ന്‍)
മികച്ച സഹനടി- സോയി സല്‍ദാന(എമിലിയ പെരസ്)
മികച്ച അനിമേറ്റഡ് ചിത്രം- ഫ്ളോ
മികച്ച വസ്ത്രാലങ്കാരം- പോള്‍ ടെസ്വെല്‍
മികച്ച ഇതരഭാഷാ ചിത്രം- ഐ ആം സ്റ്റില്‍ ഹിയര്‍(ബ്രസീല്‍)
മികച്ച ഒറിജിനല്‍ സ്‌കോര്‍- ഡാനിയല്‍ ബ്ലൂംബെര്‍ഗ്(ദി ബ്രൂട്ടലിസ്റ്റ്)
മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം- ഐ ആം നോട്ട് റൊബോട്ട്
മികച്ച ക്യമാറമാന്‍- ലോല്‍ ക്രൗളി(ദി ബ്രൂട്ടലിസ്റ്റ്)
മികച്ച വിഷ്വല്‍ എഫ്ക്ട്സ്- ഡ്യൂണ്‍ പാര്‍ട്ട് ടു
മികച്ച സൗണ്ട്- ഡ്യൂണ്‍ പാര്‍ട്ട് ടു
മികച്ച ഓറിജിനല്‍ സോങ്- എല്‍ മാല്‍(എമിലിയ പെരസ്)
മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം- നോ അദര്‍ ലാന്‍ഡ്
മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം- ദ് ഒണ്‍ലി ഗേള്‍ ഇന്‍ദ് ഓര്‍ക്കെസ്ട്ര
മികച്ച അവലംബിത തിരക്കഥ- പീറ്റര്‍ സ്ട്രോഗന്‍(കോണ്‍ക്ലേവ്)
മികച്ച അനിമേറ്റഡ് ഷോര്‍ട് ഫിലിം- ഇന്‍ദ ഷാഡോ ഓഫ് ദ സര്‍പ്രൈസ്
https://www.facebook.com/Malayalivartha