ഉക്രയ്നിനുള്ള എല്ലാ സൈനിക സഹായങ്ങളും നിര്‍ത്തിവച്ച് അമേരിക്ക...

ഉക്രയ്നിനുള്ള എല്ലാ സൈനിക സഹായങ്ങളും നിര്‍ത്തിവച്ച് അമേരിക്ക. കഴിഞ്ഞയാഴ്ച ഉക്രയ്ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‌കിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് തീരുമാനമായത്.
സമാധാനം സ്ഥാപിക്കലാണ് ട്രംപിന്റെ ലക്ഷ്യമെന്നാണ് വൈറ്റ് ഹൗസിന്റെ വാദമുള്ളത്. എന്നാല്‍ റഷ്യ യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനായി സമ്മര്‍ദം ചെലുത്താനുള്ള അമേരിക്കന്‍ തന്ത്രമാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്. താത്കാലികമായി സൈനിക സഹായങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതായാണ് വൈറ്റ് ഹൗസ് അറിയിച്ചിട്ടുള്ളത്.
എന്നാല്‍ എത്രകാലം ഇത് നീണ്ട് നില്‍ക്കുമെന്ന് വെളിപ്പെടുത്താന്‍ ട്രംപ് ഭരണകൂടം തയ്യാറായിട്ടില്ല. സഹായങ്ങള്‍ നിര്‍ത്തലാക്കാനുള്ള യുഎസ് തീരുമാനത്തില്‍ സെലന്‍സ്‌കിയുടെ ഓഫീസോ വാഷിംങ്ടണിലെ ഉക്രയ്ന്‍ എംബസിയോ പ്രതികരിച്ചിട്ടുമില്ല.
റഷ്യ ഉക്രയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി കഴിഞ്ഞ ദിവസം വൈറ്റ് ഹൗസില്‍ നടന്ന ട്രംപ്- സെലന്‍സ്‌കി ചര്‍ച്ചയില്‍ വാക്പോരുണ്ടായിരുന്നു. സെലന്‍സ്‌കിക്ക് സമാധാനം പുലരണമെന്ന് താല്‍പ്പര്യമില്ലെന്നും അനാദരവ് കാട്ടിയെന്നും രൂക്ഷമായ ഭാഷയില്‍ ട്രംപും വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും ആഞ്ഞടിക്കുകയും ചെയ്തു.
ട്രംപ് ചര്‍ച്ച പാതിയില്‍ അവസാനിപ്പിച്ചതോടെ സെലന്‍സ്‌കി വൈറ്റ്ഹൗസില്‍നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
https://www.facebook.com/Malayalivartha