ഇത് അവസാന മുന്നറിയിപ്പ്...ഗാസയില്‍ നിന്ന് എല്ലാ ഇസ്രായേല്‍ ബന്ദികളെയും മോചിപ്പിക്കണം... ഹമാസിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

ഇത് അവസാന മുന്നറിയിപ്പ്... ഗാസയില്‍ നിന്ന് എല്ലാ ഇസ്രായേല്‍ ബന്ദികളെയും മോചിപ്പിക്കണം... ഹമാസിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഹമാസുമായി യുഎസ് നേരിട്ട് ചര്‍ച്ചയാരംഭിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ അന്ത്യശാസന. ഇത് അവസാന മുന്നറിയിപ്പാണെന്നും അദ്ദേഹം അറിയിച്ചു. തന്റെ ഔദ്യോഗിക എക്‌സ് പേജിലെ പോസ്റ്റിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം കുറിച്ചു.
അതേസമയം, യുദ്ധാനന്തര ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനായി അറബ് രാജ്യങ്ങള്‍ അംഗീകരിച്ച പദ്ധതിയെ യു.എസും ഇസ്രയേലും തള്ളി. പദ്ധതി ഗാസയിലെ യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളുന്നതല്ലെന്നാണ് വൈറ്റ് ഹൗസും ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചത്. ഈജിപ്റ്റ് ആവിഷ്‌കരിച്ച 5,300 കോടി ഡോളറിന്റെ പദ്ധതി കഴിഞ്ഞ ദിവസം കയ്റോയില്‍ നടന്ന ഉച്ചകോടിക്കിടെ അറബ് രാജ്യങ്ങള്‍ അംഗീകരിക്കുകയായിരുന്നു. അഞ്ച് വര്‍ഷം കൊണ്ട് മൂന്ന് ഘട്ടങ്ങളായുള്ള പുനരധിവാസ പദ്ധതിയാണിത്. യുദ്ധാനന്തരം ഗാസയെ ഇസ്രയേല്‍ തങ്ങള്‍ക്ക് നല്‍കുമെന്നും ഗാസയെ ഏറ്റെടുത്ത് പുനര്‍നിര്‍മ്മിക്കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha