ഐ എസ്സിന്റെ മൂട്ടില്‍ തീയിട്ട് നേരെ ഹൂതികളുടെ നെഞ്ചത്ത് പൊട്ടിച്ചു; ഭീകരരെ തീര്‍ക്കാന്‍ ട്രംപ് ഇറങ്ങി

ട്രംപ് അധികാരത്തില്‍ വരുമ്പോള്‍ ഒരുവെടിക്കെട്ട് ഉണ്ടാകുമെന്ന് കരുതിയ ആരാധകര്‍ ഉണ്ടായിരുന്നു. ഇറാനില്‍ കയറി അടിക്കും അല്ലെങ്കില്‍ അവശേഷിക്കുന്ന ഐഎസിന്റെ കോട്ടകള്‍ ചാരമാകും അതുമല്ലെങ്കില്‍ അമേരിക്കയുടെ ഹിറ്റ്‌ലിസ്റ്റിലെ ഹൂതികളുടെ തലപിളരും. എന്നാല്‍ ഒന്നും സംഭവിച്ചില്ല അതിന്റെ നിരാശയിലായിരുന്നു ട്രംപ് ആരാധകര്‍. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായ് വെടിക്കെട്ടല്ല പടക്കപ്പുരയ്ക്ക് തീപിടിച്ച അവസ്ഥയാണ്. ഐഎസ്സിന്റെ കൊടുംഭീകര തലവന്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ തീവ്രവാദി അബു ഖദീജയുടെ ചാക്കാല നടത്തിയ ട്രംപ് വൈറ്റ് ഹൗസില്‍ ഉറങ്ങാതെ കാത്തിരുന്നു. ഐഎസ്സിന്റെ മൂട്ടില്‍ തീയിട്ട് അധികം വൈകിയില്ല മണിക്കൂറുകള്‍ക്കകം യെമനില്‍ കയറി ഹൂതികളുടെ നെഞ്ചത്തും പൊട്ടിച്ചു. യമനില്‍ നടന്ന ആക്രമണത്തില്‍ നിരവധി ഹൂതികള്‍ ചത്തൊടുങ്ങി. തീര്‍ന്നില്ല പിന്നാലെ ഒരു പ്രഖ്യാപനവും ട്രംപ് നടത്തി. ഹൂതികളെ പൂര്‍ണമായും ഇല്ലാതാക്കുന്നത് വരെ ആക്രമണം തുടരും.
അമേരിക്ക യമനില്‍ കൈവെച്ചതോടെ ഇറാന്റെ കോട്ടകള്‍ വിറച്ചു. ഇറാന്റെ പ്രോക്‌സികളില്‍ അവശേഷിക്കുന്നത് ഹൂതികള്‍ മാത്രമാണ്. ഹമാസ് ഹിസ്ബുള്ള സംഘങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നത് യെമനിലാണ്. പമിപാളിയെന്ന് കമനേയിക്ക് ബോധ്യപ്പെട്ടതോടെ ടെഹ്‌റാനില്‍ അടിയന്തര യോഗം വിളിപ്പിച്ചിരിക്കുകയാണ്. ഹൂതികള്‍ പോലും ഞെട്ടിയ ആക്രമണമാണ് ട്രംപ് നടത്തിയത്. അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ ട്രംപ് ചുമതലയേറ്റതിന് ശേഷം ജനുവരി മുതല്‍ ഹൂതികള്‍ക്കെതിരേയുള്ള നടപടി ആരംഭിച്ചിരുന്നു. ഇസ്രയേലിനെതിരേ ഹൂതികള്‍ വീണ്ടും ആക്രമണം തുടങ്ങി വച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു അമേരിക്ക തിരിച്ചടിക്കാന്‍ തീരുമാനിച്ചത്.
ചെങ്കടല്‍ വഴിയുള്ള കപ്പല്‍ഗതാഗതത്തിന് ഹൂതികള്‍ ഭീഷണി സൃഷ്ടിക്കുകയാണെന്നും അവരെ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. ലോകത്തിലെ ജലപാതകളിലൂടെ സഞ്ചരിക്കുന്ന അമേരിക്കന്‍ വാണിജ്യ കപ്പലുകളെ തടയാന്‍ ഒരു തീവ്രവാദ ശക്തിയ്ക്കും കഴിയില്ലെന്നും ഇറാന്‍ ഇവരെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
യു.എസ് നടത്തിയ വ്യോമാക്രമണത്തിന് തീര്‍ച്ചയായും മറുപടി നല്‍കുമെന്ന് അല്‍ മസിറ ചാനലിലൂടെ ഹൂതികള്‍ പ്രഖ്യാപിച്ചു. അമേരിക്കയുടെയും ഇസ്രയേലിന്റെയും പതാകയേന്തിയ കപ്പലുകളെ ലക്ഷ്യമിടുമെന്നും ഹൂതികളുടെ നേതാവായ അബ്ദുല്‍ മാലിക് അല്‍ ഹൂതി കൂട്ടിച്ചേര്‍ത്തു. ട്രംപിന് കണക്ക് കൂട്ടാന്‍ കഴിയുന്നതിനും വലിയ ശക്തിയാണ് തങ്ങള്‍. ഹമാസിനെയോ ഹിസ്ബുള്ളയേയോ തൊട്ടത് പോലെയല്ല ഇത് ട്രെപിന്റെ കൈപൊള്ളുമെന്ന് അബ്ദുള്‍ മാലിക് പ്രഖ്യാപിച്ചത്. അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നില്‍ ഇസ്രയേലിന്റെ കൈകള്‍ ുണ്ടെന്ന് തങ്ങള്‍ക്ക് കൃത്യമായി ബോധ്യമുണ്ട്. നെതന്യാഹു കുറിച്ചിട്ടോളു ഒക്ടോബര്‍ ഏഴിനേക്കാള്‍ വലിയ നാശം നിങ്ങള്‍ കാണുമെന്ന് ഇസ്രയേലിനോടും ഹൂതികളുടെ വെല്ലുവിളി. ചെങ്കടലില്‍ ഹൂതികള്‍ ആക്രമണം അഴിച്ചുവിടുമെന്ന് ഉറപ്പുള്ളത് കൊണ്ട് പടക്കപ്പലുകളെ സജ്ജമാക്കിയിരിക്കുകയാണ് അമേരിക്ക. ട്രംപ് രണ്ടാം തവണ യുഎസ് പ്രസിഡന്റ് ആയ ശേഷം മധ്യപൂര്‍വദേശത്ത് യുഎസ് നടത്തുന്ന ഏറ്റവും വലിയ സൈനിക നടപടിയാണിത്. 2023 നവംബര്‍ മുതല്‍ കപ്പലുകളെ ലക്ഷ്യമാക്കി 1000 ത്തിലധികം ആക്രമണങ്ങള്‍ ഹൂതികള്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെങ്കടലിലെ ഹാരി എസ് ട്രൂമാന്‍ വിമാനവാഹിനിക്കപ്പലില്‍ നിന്നുള്ള യുദ്ധവിമാനങ്ങളാണെന്ന് സനയില്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. യെമനിലുടനീളമുള്ള വലിയ ഓപ്പറേഷന്റെ തുടക്കമാണിതെന്ന് മിഡില്‍ ഈസ്റ്റില്‍ സൈനിക മേല്‍നോട്ടം വഹിക്കുന്ന യുഎസ് സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു.
ഹമാസിന് പിന്തുണ പ്രഖ്യാപിച്ചാണ് ഹൂതികള്‍ യുദ്ധത്തിലേക്ക് കടന്നത്. ചെങ്കടലില്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു പിന്നീട് ഭീകരര്‍.
2023 നവംബര്‍ മുതല്‍ ഹൂതികള്‍ നൂറിലേറെ ആക്രമണം കപ്പലുകള്‍ക്ക് നേരെ നടത്തിയിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം കടലില്‍ മുക്കി. മറ്റൊന്നിലെ ആക്രമണത്തില്‍ കപ്പല്‍ പിടിച്ചെടുത്ത് നാല് പേരെ വധിച്ചു. അന്ന് മുതല്‍ സ്തംഭിച്ച ഏദന്‍ കടലിടുക്ക് വഴി ബാബ് അല്‍ മന്ദബ് വഴി പ്രവേശിച്ച് സൂയസ് കനാല്‍ വഴി യൂറോപ്പിലേക്ക് പോകുന്ന പാത ഇതുവരെ പഴയ പടി ആയിട്ടില്ല. കപ്പലുകള്‍ ഈ റൂട്ട് ഒഴിവാക്കി ആഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ്പ് വഴി ദിവസങ്ങള്‍ അധികം യാത്ര ചെയ്താണ് സഞ്ചരിച്ചത്. ജിദ്ദ പരമാവധി ഒഴിവാക്കി കിഴക്കന്‍ പ്രവിശ്യ വഴിയാണ് സൗദി അന്ന് ഷിപ്പിങ് ലൈനുകള്‍ പ്രവര്‍ത്തിപ്പിച്ചത്. വന്‍ വിലയേറ്റം ഇത് സൃഷ്ടിച്ചിരുന്നു. വെടിനിര്‍ത്തല്‍ വന്നതോടെ ചില ഷിപ്പിങ് ലൈനുകള്‍ വീണ്ടും സൂയസ് കനാല്‍ വഴി യാത്ര തിരിച്ചു. ഹൂതികളുടെ പുതിയ പ്രഖ്യാപനത്തോടെ ഇവര്‍ വീണ്ടും ആശങ്കയിലാണ്.
ഇസ്രയേലിനെ സഹായിക്കുന്ന അമേരിക്കയെ വെല്ലുവിളിച്ച് കൊണ്ട് ഹൂതികള്‍ ചെങ്കടലില്‍ അഴിഞ്ഞാടുകയായിരുന്നു. അമേരിക്കയെ ലോകത്തിന് മുന്നില്‍ നാണംകെടുത്തി ഹൂതികളുടെ ഈ അഴിഞ്ഞാട്ടം. ട്രംപ് അധികാരത്തില്‍ വരുമ്പോള്‍ ഹൂതികള്‍ക്ക് തീര്‍പ്പ് കല്പിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാല്‍ തങ്ങളുടെ രോമത്തില്‍ തൊടില്ലെന്നായിരുന്നു ഹൂതികള്‍ തിരിച്ചടിച്ചത്. ട്രംപ് വന്നിട്ടും ഹൂതികള്‍ക്കെതിരെ ഒരു നീക്കവും ഉണ്ടായില്ല. ട്രംപിന് തൊടാന്‍ ഭയമെന്ന പരിഹാസമായിരുന്നു ഹൂതികള്‍ നടത്തിയത്. എല്ലാത്തിനുമുള്ള മറുപടിയാണ് ട്രംപ് തുടങ്ങിവെച്ചിരിക്കുന്നത്.
ഹൂതികളുടെ ചെങ്കടല്‍ ആക്രമണം വലിയ തലവേദനയാണ് യുഎസ്സിന്. അമേരിക്കന്‍ കപ്പലുകള്‍ തെരഞ്ഞുപിടിച്ച് ആക്രമിച്ച് ഹൂത്തികള്‍ സമുദ്രാധിപത്യം തങ്ങള്‍ക്കെന്ന് പോര്‍വിളിക്കുന്നു. ഇറാന്‍ ഇതിന് പച്ചക്കൊടി വീശുന്നു. റഷ്യ ആയുധങ്ങള്‍ കൊടുത്തും സഹായിക്കുന്നു. അമേരിക്കന്‍ പടക്കപ്പല്‍ എബ്രഹാം ലിങ്കണ്‍ മുക്കാനുള്ള തീക്കളിയാണ് ഹൂതികള്‍ നടത്തിയത്. കപ്പലുകള്‍ ആക്രമിക്കുന്നതില്‍ നിന്ന് ഹൂതികളെ തടയാന്‍ യുഎസ്സിന് കഴിയുന്നില്ലെന്ന് വരെ പരിഹാസം വന്നിരുന്നു. ഉടന്‍ പരിഹാരം കാണമെന്ന് രാജ്യങ്ങള്‍ യുഎസ്സിന് മേല്‍ വലിയ സമ്മര്‍ദ്ദം സൃഷ്ടിക്കുകയയാിരുന്നു. ബൈഡന്‍ കാണിച്ച പിഴവ് നികത്തേണ്ട ബാധ്യത ട്രംപിനുണ്ട്. ഇസ്രയേല്‍ ഹമാസ് യുദ്ധകൊടുമ്പിരികൊണ്ടിരിക്കെ ഭീകരരെ പിന്തുണച്ച് ചെങ്കടല്‍ വളഞ്ഞ ഹൂതികളെ അന്നേ തീര്‍ക്കേണ്ടിയിരുന്നു. എന്നാല്‍ ബൈഡന്‍ അവരെ വിട്ടുവെച്ചു. ഇതോടെ യുഎസ് തങ്ങളെ ഭയക്കുന്നുവെന്ന് ഹൂതികള്‍ പ്രചരിപ്പിച്ചു. അപ്പോഴും ബൈഡന്‍ മൗനംപാലിച്ചു ചെങ്കടലില്‍ അവരെ അഴിഞ്ഞാടാന്‍ അനുവദിച്ചു.
അമേരിക്കന്‍ വിമാനവാഹിനി കപ്പലായ എബ്രഹാം ലിങ്കണ്‍ ഹൂതികളുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്കാണ്. നിരവധി യുദ്ധക്കപ്പലുകളും ഡ്രോണുകളും അറ്റാക്ക് ഹെലികോപ്റ്ററുകളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും സുരക്ഷ ഒരുക്കിയിട്ടും എബ്രഹാം ലിങ്കന്റെ സമീപത്ത് ഹൂതികളുടെ മിസൈല്‍ പതിച്ചത് അവിശ്വസനീയമെന്നാണ് മുന്‍ അമേരിക്കന്‍ സൈനിക മേധാവിമാര്‍ പറയുന്നത്. ഹുതികളുടെ മിസൈല്‍ വിമാന വാഹിനി കപ്പലിന്റെ അരികിലെത്തി എന്ന് പറഞ്ഞാല്‍ തന്നെ അത് അമേരിക്കയ്ക്ക് ഉണ്ടാക്കുന്ന നാണക്കേട് വലുതായിരിക്കും. നിരവധി യുദ്ധകപ്പലുകളുടെയും അറ്റാക്ക് ഹെലികോപ്റ്ററുകളുടെയും സംരക്ഷണത്തില്‍ മുന്നോട്ട് പോകുന്ന യു.എസ്.എസ് എബ്രഹാംലിങ്കന്റെ പരിസരത്ത് പോയിട്ട് മൈലുകള്‍ക്ക് അപ്പുറം ഒരു പക്ഷിക്കും പോലും പറക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. ആധുനിക മിസൈല്‍ പ്രതിരോധ സംവിധാനം ആണവ മിസൈല്‍ ഉള്‍പ്പെടെ വഹിക്കാവുന്ന പോര്‍വിമാനങ്ങളും വഹിച്ച് പോകുന്ന ഈ വിമാന വാഹിനി കപ്പല്‍ അമേരിക്കയെ സംബന്ധിച്ച് അഭിമാനവും എതിരാളികളെ സംബന്ധിച്ച് പേടി സ്വപ്നവുമാണ്. ഹൂതികളുടെ മിസൈലിന്റെയും ഡ്രോണ്‍ ശേഷിയുടെയും വര്‍ദ്ധിച്ചുവരുന്ന ശക്തി ഇസ്രയേലും അനുഭവിച്ചിട്ടുണ്ട്. വലിയ വിമാന മാതൃകയിലുള്ള ഡ്രോണുകളും 'പലസ്തീന്‍2' എന്ന് വിളിക്കുന്ന ഒരു പുതിയ ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈലും ഹൂതികളുടെ ആവനാഴിയിലെ കുന്തമുനകളാണ്.
ഒരു ചാവേര്‍ഗ്രൂപ്പ് എന്നതില്‍ നിന്നും ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ആയുധ ശക്തി എന്ന രൂപത്തിലേക്ക് ഹൂതികള്‍ കരുത്താര്‍ജിച്ച് കഴിഞ്ഞു. ലോകത്തിലെ ഏറ്റവും ശക്തമായ അമേരിക്കയുടെ അത്യാധുനികമായ സൈനികര്‍ക്കെതിരെ ഗറില്ലാ യുദ്ധം നടത്താനുള്ള ഹൂതികളുടെ ശേഷി വലിയ ഭീഷണിയായാണ് അമേരിക്കന്‍ ഭരണകൂടം വിലയിരുത്തുന്നത്. ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയുടെ കോസ്റ്റ്‌സ് ഓഫ് വാര്‍ പ്രോജക്റ്റിന്റെ സമീപകാല റിപ്പോര്‍ട്ട് കണക്കാക്കുന്നത് കഴിഞ്ഞ വര്‍ഷം മാത്രം ഹൂതി വിരുദ്ധ നടപടിക്കായി പെന്റഗണ്‍ 2.5 ബില്യണ്‍ ഡോളറിലധികം ചെലവഴിച്ചു എന്നതാണ്. 2023 ഒക്ടോബറില്‍ ഗാസയിലെ യുദ്ധം ആരംഭിച്ചതിനുശേഷം ഹൂതികളോട് പോരാടുന്നതിനും യെമനില്‍ ബോംബാക്രമണം നടത്തുന്നതിനുമാണ് ഇത്രയും ഡോളര്‍ അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം ചിലവിട്ടിരിക്കുന്നത്. ലോക രാജ്യങ്ങള്‍ക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തുന്ന തരത്തില്‍ ശ്രദ്ധേയമായ സൈനിക ആയുധശേഖരങ്ങള്‍ ഹൂതികള്‍ക്ക് ഉണ്ടെന്നത് അമേരിക്കന്‍ സൈനിക നേതൃത്വവും സമ്മതിച്ച് കഴിഞ്ഞിട്ടുണ്ട്. ഹൂതികളുടെ ആയുധശേഷി എങ്ങനെ വിലയിരുത്തണമെന്നതിനെ സംബന്ധിച്ച് അമേരിക്കന്‍ പ്രതിരോധ വകുപ്പിന് ഇതുവരെയും കൃത്യമായി ഒരു ധാരണയിലെത്താന്‍ കഴിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha