സുനിതാ വില്യംസും വില്‍മോറും തിരിച്ചെത്തിയപ്പോള്‍..കൈകാലുകള്‍ ദ്രവിച്ചത് പോലെയായി... ശരീരഭാരവും വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്... നേരത്തേയും ബഹിരാകാശത്ത് പോയ ചിലര്‍ക്ക് ഈ പ്രശ്നം ഉണ്ടായിട്ടുണ്ട്...

ഒമ്പത് മാസത്തെ ബഹിരാകാശവാസത്തിന് ശേഷം സുനിതാ വില്യംസും വില്‍മോറും തിരിച്ചെത്തിയപ്പോള്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന കാര്യം ഇവരുടെ ആരോഗ്യസ്ഥിതി എങ്ങനെയാണെന്ന് അറിയാനായിരുന്നു. അതിനു മുൻപ് ഭൂമിയിലേക്ക് എത്തുമ്പോൾ അവരുടെ ആരോഗ്യ നിലയുമായി ബന്ധപ്പെട്ട് നിരവധി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ടായിരുന്നു . അപ്രതീക്ഷിതമായി ബഹിരാകാശത്ത് ഇത്രയും നാള്‍ ചെലവഴിക്കേണ്ടി വന്നത് അവരുടെ ആരോഗ്യത്തെ ദോഷകരമായി തന്നെ ബാധിക്കാം എന്ന് വിദഗ്ധര്‍ പലരും നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഇരുവരുടേയും ആരോഗ്യനില അത്ര തൃപ്തികരമല്ല എന്നാണ്. ഇവരുടെ കാഴ്ചാശക്തി നന്നായി കുറഞ്ഞിട്ടുണ്ട്. കൈകാലുകള്‍ ദ്രവിച്ചത് പോലെയായി. ശരീരഭാരവും വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. രണ്ട് പേരും വസ്ത്രധാരണത്തിലൂടെ ഇതെല്ലാം മറച്ചു എങ്കിലും ആരോഗ്യസ്ഥിതി ഞെട്ടിക്കുന്നത് തന്നെയാണ്.ബഹിരാകാശ കേന്ദ്രത്തില്‍ 287 ദിവസം തങ്ങേണ്ടി വന്ന സുനിതാ വില്യംസിനും വില്‍മോറിനും ഇനി നാല്‍പ്പത്തിയഞ്ച് ദിവസം കരുതല്‍വാസമാണ്. ഭൂമിയുടെ ഗുരുത്വബലവുമായി ഇവരുടെ ശരീരം പൊരുത്തപ്പെടാനുള്ള പരിശീലനം ഈ സമയത്ത് നല്‍കും.
ബഹിരാകാശത്ത് നിന്ന് എത്തിയ ഇവരെ നടക്കാന്‍ ബുദ്ധിമുട്ടാകും എന്ന സാധ്യത പരിഗണിച്ച് സ്ട്രെച്ചറിലാണ് കൊണ്ട് പോയത്. ഒരാഴ്ച നീളുന്ന ദൗത്യത്തിനായി കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഇവര്‍ ബഹിരാകാശത്തേക്ക് പോയത്. പേടകത്തിന് തകരാര്‍ സംഭവിച്ചതോടെ ഇവര്‍ അവിടെ കുടുങ്ങുകയായിരുന്നു.നേരത്തേയും ബഹിരാകാശത്ത് പോയ ചിലര്‍ക്ക് ഈ പ്രശ്നം ഉണ്ടായിട്ടുണ്ട്. ഏറെ നാള്‍ ബഹിരാകാശത്ത് അനങ്ങാന്‍ കഴിയാതെ ഇരുന്നത് കാരണം ഇവരുടെ ശരീരത്തിലെ മസിലുകള്‍ ദുര്‍ബലമായിരിക്കും. ഇതിനെ മറി കടക്കാനാണ് ബഹിരാകാശ സഞ്ചാരികള്‍ രണ്ട് മണിക്കൂര്‍ വ്യായാമം ചെയ്യണം എന്ന കാര്യം നിര്‍ബന്ധമാക്കിയിരിക്കുന്നത്. എന്നാല്‍ ഇരുവരുടേയും ശരീരഭാരവും നന്നായി കുറഞ്ഞിട്ടുണ്ട്.
സുനിതയുടെ ചിത്രങ്ങളില്‍ അവരുടെ കൈത്തണ്ടയുടെ വണ്ണം വല്ലാതെ കുറഞ്ഞതായി കാണാന്‍ കഴിയും.ബഹിരകാശയാത്രക്ക് മുമ്പുള്ളതിനേക്കാള്‍ അവരുടെ മുടി നരച്ചതായും കാണാം. മുഖത്ത് ചുളിവുകളും കാണം. സുനിതയുടെ ശരീരം കൂടതല്‍ മഞ്ഞനിറത്തില്‍ കാണുന്നത് അവരുടെ കരളുകള്‍ക്ക് തകരാര്‍ ഉണ്ടെന്നതിന്റെ സൂചനയായും കണക്കാക്കാം.ഒൻപതു മാസക്കാലം ബഹിരാകാശത്ത് കുടുങ്ങിപ്പോയ സുനിതാ വില്യംസിനെയും ബുച്ച് വിൽമോറിനെയും വഹിച്ചുകൊണ്ടുള്ള സ്പെയ്സ് എക്സിന്റെ ഡ്രാഗൺ ക്രൂ 9 പേടകം അറ്റ്ലാന്റിക് സമുദ്രത്തിൽ പതിച്ച നിമിഷങ്ങൾ ഏറെ ആകാംഷയോടെയാണ് ലോകം കണ്ടിരുന്നത്.
അറ്റ്ലാന്റിക് സമുദ്രത്തിലെ ഗൾഫ് ഓഫ് അമേരിക്കയിൽ വന്നിറങ്ങിയ ബഹിരാകാശ യാത്രികരെ ആദ്യം സ്വാഗതം ചെയ്തത് മനുഷ്യരല്ല മറിച്ച് ഒരുപറ്റം ഡോൾഫിനുകളാണ്. റിക്കവറി പ്രവർത്തനങ്ങൾക്കിടെ ക്യാപ്സൂളിന് ചുറ്റും ഡോൾഫിനുകൾ നീന്തി തുടിക്കുന്ന കാഴ്ച ഏറെ കൗതുകമുണർത്തുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഡോൾഫിനുകൾ ഡ്രാഗൺ ക്യാപ്സ്യൂളിന് സമീപത്തേക്ക് എത്തിയതിന് പിന്നിൽ ഒരു കാരണമുണ്ട്. അവയുടെ പ്രത്യേക സ്വഭാവ സവിശേഷതയാണത്. ജീവികളിൽ ഏറ്റവും ബുദ്ധിയുള്ള കൂട്ടത്തിൽപ്പെടുന്നവരാണ് ഡോൾഫിനുകൾ. ഇവയുടെ സ്വഭാവവും പെരുമാറ്റ രീതികളും ജന്തു ശാസ്ത്ര ലോകത്തെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ചുറ്റുമുള്ളതിനെയൊക്കെ ഏറെ കൗതുകത്തോടെ നോക്കിക്കാണുന്നവയാണ് ഡോൾഫിനുകൾ.
https://www.facebook.com/Malayalivartha
























