സബ്‌സ്റ്റേഷനിലെ തീപിടിത്തം... ലണ്ടനിലെ ഹീത്രൂ വിമാനത്താവളം അര്‍ധരാത്രി വരെ അടച്ചിടുമെന്ന് അറിയിപ്പ്

സബ്‌സ്റ്റേഷനിലെ തീപിടിത്തം... ലണ്ടനിലെ ഹീത്രൂ വിമാനത്താവളം അര്‍ധരാത്രി വരെ അടച്ചിടുമെന്ന് അറിയിപ്പ്. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാവിലെയാണ് ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ വിമാനത്താവളം അധികൃതര്‍ ഇക്കാര്യം പോസ്റ്റ് ചെയ്തത്.
ഇന്ന് ഹീത്രൂ വഴി യാത്രകള്‍ക്ക് പദ്ധതിയുള്ളവര്‍ യാത്ര ചെയ്യരുതെന്നും പകരം വിമാനം അവരവര്‍ യാത്ര ചെയ്യുന്ന വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ തേടണമെന്നും അറിയിപ്പിലുണ്ട്.
ഇലക്ട്രിക്കല്‍ സബ് സ്റ്റേഷനിലെ തീപിടുത്തത്തിനു പിന്നാലെയാണ് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനായി മാര്‍ച്ച് 21ന് രാത്രി 11.59 വരെ വിമാനത്താവളം അടച്ചിടുമെന്ന അറിയിപ്പ് വന്നത്.
യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ അധികൃതര്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഹീത്രൂവിലേക്കുള്ള നിരവധി വിമാനങ്ങള്‍ വഴിതിരിച്ചു വിടുകയായിരുന്നു. വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചാലും ഏതാനും ദിവസങ്ങള്‍ കൂടി നിയന്ത്രണം ഉണ്ടായിരിക്കുമെന്നാണ് സൂചനകളുള്ളത്.
https://www.facebook.com/Malayalivartha