ലണ്ടനിലെ ഹീത്രൂ വിമാനത്താവളം തുറന്നു.... ഇന്ന് വിമാനത്താവളം പൂര്‍ണ തോതില്‍ പ്രവര്‍ത്തനക്ഷമമായേക്കും

ലണ്ടനിലെ ഹീത്രൂ വിമാനത്താവളം തുറന്നു.... ഇന്ന് വിമാനത്താവളം പൂര്‍ണ തോതില്‍ പ്രവര്‍ത്തനക്ഷമമായേക്കും. തീപിടുത്തത്തെ തുടര്‍ന്ന് 18 മണിക്കൂര്‍ അടച്ചിട്ട വിമാനത്താവളത്തിലെ സര്‍വീസുകള്‍ ഇന്നലെ വൈകുന്നേരം പുനരാരംഭിച്ചു. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഹീത്രൂവിലെ വൈദ്യുതി വിതരണം തീപിടുത്തത്തെ തുടര്‍ന്ന് നിലക്കുകയായിരുന്നു.
പതിനായിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയത്. വ്യാഴാഴ്ച രാത്രി 11:30 ഓടെ അടുത്തുള്ള സബ്സ്റ്റേഷനില്‍ ഉണ്ടായ വന്‍ തീപിടുത്തത്തെത്തുടര്‍ന്നാണ് വിമാനത്താവളം പൂര്‍ണമായും അടച്ചുപൂട്ടേണ്ടി വന്നത്.
പ്രവര്‍ത്തനം പുനരാരംഭിച്ച ശേഷം, ഇന്നലെ വൈകുന്നേരം ആദ്യ വിമാനം ലാന്‍ഡ് ചെയ്തു. സംഭവത്തില്‍ ദുരൂഹ സാധ്യത പൊലീസ് തള്ളിക്കളഞ്ഞെങ്കിലും അന്വേഷണം തുടരുന്നു.
https://www.facebook.com/Malayalivartha