ഇസ്രയേല്‍ അമേരിക്ക കയറില്‍ കെട്ടിയ നായ ; കൊലവിളിച്ച് ആയത്തുള്ള അലി ഖമനേയി

ഇറാന്‍ ഇസ്രായേല്‍ യുദ്ധത്തിന് വിരാമമായെങ്കിലും വാക്ക് പോര് മൂര്‍ച്ചിച്ചിരിക്കയാണ് . 12 ദിവസത്തെ സംഘര്‍ഷത്തിനിടെ ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും ആഴമുള്ള ബങ്കറിലൊളിച്ചതു കൊണ്ടാണ് ഖമനേയി രക്ഷപ്പെട്ടതെന്നും നെതന്യാഹു വാദിക്കുമ്പോള്‍ ഇസ്രയേലിനെ അമേരിക്കയുടെ തുടലില്‍ കെട്ടിയ നായയോട് ഉപമിക്കുകയാണ് ഖമനേയി .ഇസ്രായേല്‍ ഒരു കാന്‍സര്‍ ട്യൂമറാണെന്നും അമേരിക്കയ്ക്കും ബെഞ്ചമിന്‍ നെതന്യാഹുവിനുമെതിരായ പോരാട്ടം ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ കണ്ടതിനേക്കാള്‍ വലിയ പ്രഹരം ഇറാനിയന്‍ ഭരണകൂടത്തിന് എതിരാളികള്‍ക്ക് നല്‍കാന്‍ കഴിയുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇസ്രായേലിന്റെ കുറ്റകൃത്യങ്ങള്‍ക്ക് അമേരിക്ക കൂട്ടാളിയാണെന്നും വീണ്ടും ആക്രമണം ഉണ്ടായാല്‍ അമേരിക്കയെയും ഇസ്രയേലിനെയും തുളച്ചു കളയുമെന്നും ഭീഷണി മുഴക്കുകയാണ് ഖമനേയി. ഇതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം A I കൊണ്ട് ഉണ്ടാക്കിയ വീഡിയോ ചിത്രം പുറത്തുവിട്ടു ഇസ്രയേലിനെ ഇറാന്‍ വരട്ടിയത് .. . ഇസ്രായേലില്‍ ആണവായുധം പ്രയോഗിച്ചാല്‍ എങ്ങനെയിരിക്കും എന്നതായിരുന്നു വീഡിയോയുടെ ഉള്ളടക്കം. എന്നാല്‍ നിമിഷ നേരങ്ങള്‍ക്കുളില്‍ തന്നെ ഇറാന്റെ അധികാരികള്‍ ഈ ചിത്രം പിന്‍വലിച്ചിരുന്നു , ഇസ്രേയലിന്റെ ഉറക്കം കെടുത്താന്‍ ആ ഒരൊറ്റ ചിത്രം തന്നെ ധാരാളമാണെന്നാണ് ഖമനേയിയുടെ വിശ്വാസം . ബങ്കറിനുള്ളില്‍ ഒളിച്ചിരിക്കുമ്പോഴാണ് ഖമനേയിയുടെ തലയില്‍ ഇത്തരം തലതിരിഞ്ഞ ആശയങ്ങള്‍ മുളക്കുന്നത്.
അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. അമേരിക്കയെയും അവരുടെ നായയായ ഇസ്രയേലിനെയും നേരിടാന്‍ ഇറാന്‍ തയ്യാറാണെന്നായിരുന്നു ഖമേനിയുടെ പ്രതികരണം. ഇറാന്‍ ആണവ ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്ന ആവശ്യത്തിനിടെയാണ് ഖമേനിയുടെ രൂക്ഷ പ്രതികരണം വരുന്നത്. 'നമ്മുടെ രാഷ്ട്രം അമേരിക്കയുടെ ശക്തിയെയും അതിന്റെ നായയായ സയണിസ്റ്റ് ഭരണകൂടത്തെയും നേരിടാന്‍ തയ്യാറാണെന്ന വസ്തുത വളരെ പ്രശംസനീയമാണ്' എന്നാണ് ഇറാനിയന്‍ സ്റ്റേറ്റ് ടിവിയോട് ഖമേനി പ്രതികരിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അമേരിക്കയുടെ അരികുപറ്റി അല്ലാതെ ഇറാനെ ഒന്ന് തൊടാന്‍ പോലും ഇസ്രയേലിന് കഴിവില്ലെന്നാണ് അലിഖമേനി പറഞ്ഞത്. പരസ്യ ഭീഷണിയുമായി അലിഖമേനി തന്നെ രംഗത്ത് വന്നതോടെ ഇസ്രയേല്‍ നന്നായിത്തന്നെ വിയര്‍ക്കും എന്നാണു ഇറാന്‍ നേതാക്കള്‍ വിശ്വസിക്കുന്നത് . അധികമൊന്നും സംസാരിക്കാറില്ലാത്ത ആളായ അലിഖമേനി എന്തെങ്കിലും പറഞ്ഞാല്‍ അതെല്ലാം ഇങ്ങനെ വായില്‍ കൊള്ളാത്ത വക്കുകള്‍ ആയിരിക്കും . ഇതിനു മുന്‍പ് ബങ്കറില്‍ നിന്ന് പുറത്തു വന്നപ്പോഴാണ് അമേരിക്ക പേപ്പട്ടിയാണെന്നും ഇസ്രായേല്‍ രക്ത രക്ഷസ്സാണെന്നും പറഞ്ഞിരുന്നത് . ബുധനാഴ്ച ടെഹ്‌റാനില്‍ ഇറാന്റെ നീതിന്യായ ഉദ്യോഗസ്ഥരുമായി നടത്തിയ ഉന്നതതല യോഗത്തിലായിരുന്നു ഇസ്രയേലിനെ പരിഹസിച്ച് ഇറാന്‍ എത്തിയത്.''
ഇറാനിലെ 'വ്യവസ്ഥയെ അട്ടിമറിക്കാന്‍' ഇസ്രായേല്‍ യുദ്ധം ആരംഭിച്ചതായി ഖമേനി പറയുന്നു .കഴിഞ്ഞ മാസത്തെ 12 ദിവസത്തെ യുദ്ധത്തിനിടെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്താനും അതിനെ തകര്‍ക്കാന്‍ അശാന്തി സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ളതാണെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ബുധനാഴ്ച പറഞ്ഞു. ഇറാനിലെ ചില വ്യക്തികളെയും സെന്‍സിറ്റീവ് കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുക എന്നതായിരുന്നു ആക്രമണകാരികളുടെ കണക്കുകൂട്ടലും പദ്ധതിയും,' ഖമേനി തന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറഞ്ഞു. '
ജൂണ്‍ 13 ന് ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ അപ്രതീക്ഷിത ആക്രമണം നടത്തി, പിന്നീട് അമേരിക്കയും ആ യുദ്ധത്തില്‍ പങ്കുചേര്‍ന്നു. ആണവ കരാറിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 60 ദിവസത്തെ സമയപരിധി നിശ്ചയിച്ചതിനും ഇറാന്റെ ഉന്നത സൈനിക നേതാക്കള്‍, ആണവ ശാസ്ത്രജ്ഞര്‍, യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍, ബാലിസ്റ്റിക് മിസൈല്‍ പദ്ധതി എന്നിവ ലക്ഷ്യമിട്ടതിനും 61 ദിവസങ്ങള്‍ക്ക് ശേഷമാണ് തങ്ങളുടെ വ്യാപകമായ ആക്രമണം ആരംഭിച്ചതെന്ന് ഇസ്രായേല്‍ പറഞ്ഞു. ഇസ്ലാമിക് റിപ്പബ്ലിക് , ജൂത രാഷ്ട്രത്തെ നശിപ്പിക്കാനുള്ള തങ്ങളുടെ പ്രഖ്യാപിത പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത് തടയാന്‍ അത് അനിവാര്യമായിരുന്നു.
ആണവായുധങ്ങള്‍ സ്വന്തമാക്കാനുള്ള ശ്രമം ഉണ്ടെന്നുള്ളത് ഇറാന്‍ നിരന്തരം നിഷേധിച്ചിട്ടുണ്ട്. എന്നിരുന്നാലും, സമാധാനപരമായ ഉപയോഗത്തിന് അനുയോജ്യമല്ലാത്ത അളവില്‍ യുറേനിയം സമ്പുഷ്ടീകരിച്ചു, അന്താരാഷ്ട്ര പരിശോധകരെ അവരുടെ ആണവ കേന്ദ്രങ്ങള്‍ പരിശോധിക്കുന്നതില്‍ നിന്ന് തടഞ്ഞു, ബാലിസ്റ്റിക് മിസൈല്‍ ശേഷികള്‍ വികസിപ്പിച്ചു. ഇറാന്‍ അടുത്തിടെ ആണവായുധ വല്‍ക്കരണത്തിലേക്കുള്ള നടപടികള്‍ സ്വീകരിച്ചതായി ഇസ്രായേല്‍ പറഞ്ഞു. ജൂണ്‍ 22 ന്, ഇസ്രായേലിന്റെ സഖ്യകക്ഷിയായ അമേരിക്ക, ഫോര്‍ഡോ, ഇസ്ഫഹാന്‍, നതാന്‍സ് എന്നിവിടങ്ങളിലെ ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ അഭൂതപൂര്‍വമായ ആക്രമണങ്ങള്‍ നടത്തി. ഇനിയുണ്ടാകുന്ന ഏതൊരു സൈനിക ആക്രമണത്തിനും മറുപടി നല്‍കാന്‍ ഇറാന്‍ തയ്യാറാണെന്ന് ബുധനാഴ്ച സ്റ്റേറ്റ് ടിവി നടത്തിയ അഭിപ്രായത്തില്‍ ഖമേനി പറഞ്ഞു, കഴിഞ്ഞ മാസം ഇറാന്‍ഇസ്രായേല്‍ യുദ്ധത്തില്‍ എതിരാളികള്‍ക്ക് നല്‍കിയതിനേക്കാള്‍ വലിയ പ്രഹരം നല്‍കാന്‍ ടെഹ്‌റാന് കഴിയുമെന്ന് ഖമേനി അവകാശപ്പെട്ടു.
ഇസ്രായേലിന്റെ ആക്രമണങ്ങള്‍ക്ക് ഇറാന്‍ 500ലധികം ബാലിസ്റ്റിക് മിസൈലുകളും ഏകദേശം 1,100 ഡ്രോണുകളും ഇസ്രായേലിനെതിരെ വിക്ഷേപിച്ചു. ആരോഗ്യ ഉദ്യോഗസ്ഥരുടെയും ആശുപത്രികളുടെയും കണക്കനുസരിച്ച്, ആക്രമണങ്ങളില്‍ ഇസ്രായേലില്‍ 29 പേര്‍ കൊല്ലപ്പെടുകയും 3,000 ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വാഷിംഗ്ടണിന്റെ ആക്രമണങ്ങള്‍ക്ക് പ്രതികാരമായി ഇറാനും ഖത്തറിലെ ഒരു യുഎസ് താവളത്തെ ആക്രമിച്ചു. ഇസ്രായേലിന്റെ 'കുറ്റകൃത്യങ്ങളില്‍' അമേരിക്ക പങ്കാളിയാണെന്ന് ഖമേനി പറഞ്ഞു. യുഎസിനും അതിന്റെ 'ചങ്ങലയില്‍ കെട്ടിയിരിക്കുന്ന നായ' ഇസ്രായേലിനുമെതിരെ പോരാടുന്നത് പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇറാനെതിരായ 12 ദിവസത്തെ ആക്രമണത്തില്‍, ഇസ്ലാമിക റിപ്പബ്ലിക്കിനെ ഒറ്റയ്ക്ക് നേരിടാന്‍ ഇസ്രയേലിന് പ്രാപ്ത്തിയില്ലെന്ന് തെളിഞ്ഞിരിക്കയാണ് , അത് കൊണ്ടാണ് നിരാശയോടെ ഇസ്രയേല്‍ അമേരിക്കയെ വണങ്ങാനും പറ്റികൂടാനും നിര്‍ബന്ധിതരായത് എന്നാണ് അലിഖമേനി പറഞ്ഞത്. കൂടാതെ ഏത് പുതിയ സൈനിക ആക്രമണത്തിനും മറുപടി നല്‍കാന്‍ ഇറാന്‍ തയ്യാറാണെന്നും, ഇസ്രായേലുമായുള്ള 12 ദിവസത്തെ യുദ്ധത്തില്‍ നല്‍കിയതിനേക്കാള്‍ വലിയ പ്രഹരം എതിരാളികള്‍ക്ക് നല്‍കാന്‍ ഇനിയും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ഏറ്റുമുട്ടല്‍ ഇറാന്റെ സൈനിക, തന്ത്രപരമായ ശക്തി മാത്രമല്ല, ഇറാനിയന്‍ ജനതയുടെ പ്രതിരോധശേഷി, അവബോധം, ദേശീയ ഐക്യം എന്നിവയും വെളിപ്പെടുത്തിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
12 ദിവസത്തെ യുദ്ധത്തില്‍ ജനങ്ങള്‍ നേടിയ വലിയ നേട്ടം അവരുടെ ദൃഢനിശ്ചയവും, ഇച്ഛാശക്തിയും, ദേശീയ ആത്മവിശ്വാസവുമായിരുന്നു, കാരണം അമേരിക്കയെയും അമേരിക്കയുടെ ചങ്ങലയ്ക്കിട്ട നായയായ സയണിസ്റ്റ് ഭരണകൂടത്തെയും പോലുള്ള ഒരു ശക്തിയെ നേരിടാനുള്ള സന്നദ്ധത ഉണ്ടായത് തന്നെ വളരെ വിലപ്പെട്ടതാണ്, എന്നും ഖമേനി വ്യക്തമാക്കിയിരുന്നു. മുന്‍ പഹ്‌ലവി ഭരണകൂടത്തിന് കീഴിലുള്ള വിധേയത്വമുള്ള രാജ്യത്തില്‍ നിന്ന് ഉറച്ചതും സ്വതന്ത്രവുമായ ഒരു രാഷ്ട്രത്തിലേക്കുള്ള ഇറാന്റെ പരിവര്‍ത്തനത്തെക്കുറിച്ച് ആയത്തുള്ള ഖമേനി വാചാലനായി.
ഇന്ന്, ഇറാന്‍ അമേരിക്കയെ ഭയപ്പെടുന്നില്ല എന്നു മാത്രമല്ല, തിരിച്ച് അമേരിക്കയില്‍ ഭയം ജനിപ്പിക്കുകയും ചെയ്യുന്ന ഒരു ഘട്ടത്തിലെത്തിയിരിക്കുന്നു എന്നും ഖമേനി കൂട്ടിച്ചേര്‍ത്തു. കൂടാതെ നയതന്ത്രപരമോ സൈനികമോ ആയ ഒരു മേഖലയിലും ഇറാന്‍ ഒരിക്കലും ദുര്‍ബല പക്ഷമായി പ്രവേശിക്കില്ലെന്ന് ആയത്തുള്ള ഖമേനി ഊന്നിപ്പറഞ്ഞു, സമീപകാല ആക്രമണം ഇറാനെ നയതന്ത്രപരമായി സമ്മര്‍ദ്ദത്തിലാക്കാന്‍ അവസരം നല്‍കിയെന്ന് തെറ്റായി വിശ്വസിക്കുന്ന പാശ്ചാത്യ നേതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട്, യുക്തി, സൈനിക ശക്തി തുടങ്ങിയ ആവശ്യമായ എല്ലാ ഉപകരണങ്ങളും ഇറാന്റെ പക്കലുണ്ടെന്നും അതിനാല്‍, നയതന്ത്ര മേഖലയിലായാലും യുദ്ധക്കളത്തിലായാലും, തങ്ങള്‍ പൂര്‍ണ സജ്ജരായി നില്‍ക്കുമെന്നും ഖമേനി പറഞ്ഞു. കഴിഞ്ഞ മാസമാണ്, ഇറാന്റെ ആണവ, സൈനിക സൗകര്യങ്ങള്‍ക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയത്, എന്നാല്‍ തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങള്‍ക്ക് മാത്രമാണെന്നായിരുന്നു ഇറാന്റെ മറുപടി. കൂടാതെ പകരത്തിന് പകരമായി ഇറാനും അമേരിക്കക്കെതിരെ ആക്രമണം നടത്തി. അതേസമയം ഖമേനിയുടെ പ്രസ്താവന, സൈനിക പ്രതികാരം വര്‍ദ്ധിപ്പിക്കാനുള്ള ഇറാന്റെ സന്നദ്ധതയെ അടിവരയിടുന്ന ഒന്നാണ്. ഇസ്രായേലിനെ അമേരിക്കയുടെ 'കയര്‍ കെട്ടിയ നായ' എന്ന് വിളിച്ച ഇറാന്റെ ഖമേനി, 'വലിയ പ്രഹരങ്ങള്‍' ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു.
https://www.facebook.com/Malayalivartha