Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

ഹവായിയെ വിഴുങ്ങി കൂറ്റന്‍ തിരമാലകള്‍ ; അമേരിക്കയെ വിറപ്പിച്ച് രാക്ഷസ സുനാമി

30 JULY 2025 05:15 PM IST
മലയാളി വാര്‍ത്ത

More Stories...

  വൈവിധ്യമാർന്ന സിനിമകളിലൂടെ പലസ്തീൻ സ്വത്വത്തെയും സംസ്കാരത്തെയും പലസ്തീൻ ജനതയുടെ ദുരന്തത്തെയും അവതരിപ്പിച്ച സംവിധായകൻ... പ്രശസ്ത പലസ്തീൻ സംവിധായകനും നടനുമായ മുഹമ്മദ് ബക്രി അന്തരിച്ചു...

അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കണമെന്ന് വിശ്വാസികളോട് മാർപാപ്പ .... വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു. ... ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികൾ...

ലിബിയൻ സൈനിക മേധാവി അലി അഹമ്മദ് അൽ-ഹദാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടു....

ദുബായില്‍ യുവതിയെ മുന്‍ ഭര്‍ത്താവ് അതിക്രൂരമായി കുത്തിക്കൊന്നു

മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം കെട്ടിത്തൂക്കിക്കൊല ചെയ്ത കേസില്‍ 7 പ്രതികള്‍ അറസ്റ്റില്‍

ഭൂചനലത്തില്‍ വിറച്ച് റഷ്യയുടെ തലയ്ക്ക് മീതെ വെള്ളിടിയായ് സുനാമി തിരമാലയും അടിച്ചുകയറി. തൊട്ടുപിന്നാലെ ജപ്പാനിലും സുനാമി ആഞ്ഞടിച്ചു. രണ്ട് രാജ്യങ്ങളെ ചുഴറ്റിയെറിയുന്ന ദുരന്ത വാര്‍ത്തകള്‍ക്ക് പിന്നാലെ അതിര്‍ത്തികള്‍ അടച്ചുപൂട്ടി അമേരിക്ക. രാജ്യത്ത് സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ച് ഭരണകൂടം. തൊട്ടുപിന്നാലെ ഭീമന്‍ തിരമാല അടിച്ചുകയറി. യുഎസ്സില്‍ ഹവായിലെ തീരങ്ങളിലാണ് സൂനാമി തിരകള്‍ ആദ്യമെത്തിയത്. ഇവിടെ കനത്ത ജാഗ്രത തുടരുകയാണ്. കരുത്തോടെയും സുരക്ഷിതരായും ഇരിക്കുക' ട്രംപ് തന്റെ പോസ്റ്റില്‍ കുറിച്ചു.

റഷ്യയില്‍ ഉണ്ടായ ഭൂകമ്പത്തിന് പിന്നാലെ പത്തോളം രാജ്യങ്ങളിലാണ് സൂനാമി മുന്നറിയിപ്പ്. ജപ്പാന്‍, യുഎസ് അടക്കമുള്ള പല രാജ്യങ്ങളിലും ഇതിനകം സൂനാമി തിരകള്‍ എത്തിത്തുടങ്ങി. കിഴക്കന്‍ റഷ്യയിലെ തുറമുഖ നഗരമായ സെവേറോകുറില്‍സ്‌കില്‍ തിരയില്‍ കപ്പലുകള്‍ ഒലിച്ചുപോവുകയും തീരത്ത് കനത്ത നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ജപ്പാനിലും മുന്നറിയിപ്പ് നല്‍കിയ ഒട്ടുമിക്ക തീരങ്ങളിലും ഇതിനകം സൂനാമി നാശംവിതച്ചു. ചൈനയില്‍ കിഴക്കന്‍ തീരങ്ങളില്‍ സൂനാമിക്കൊപ്പം ചുഴലിക്കാറ്റ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

ടെക്‌സസും അലാസ്‌കയും വിറപ്പിച്ച് പ്രളയവും ഭൂചലനവും കടന്ന് പോയതെ ഉള്ളു. സര്‍വ്വനാശമാണ് അമേരിക്കന്‍ ജനത നേരിട്ടത്. അതിന്റെ ദുരിതം ഒഴിയും മുന്‍പ് രാക്ഷസ സുനാമി. 2025 അമേരിക്കയെ സംബന്ധിച്ച് പ്രകൃതി ദുരന്തങ്ങളുടെ ഘോഷയാത്ര. സുനാമി മുന്നറിയിപ്പ് എത്തിയതോടെ ജനങ്ങള്‍ ഭീതിയില്‍. രാജ്യം വിട്ട് മറ്റിടങ്ങളിലേക്ക് ഓടുകയാണിപ്പോള്‍ അമേരിക്കക്കാര്‍. വിമാനത്താവളങ്ങള്‍ തിങ്ങി നിറയുന്നു. കിട്ടുന്ന ഫ്‌ള്ളൈറ്റുകളില്‍ കിട്ടുന്നിടത്തേക്ക് പോകാന്‍ ജനം തിക്കും തിരക്കും കൂട്ടുന്നു. രാജ്യം വിട്ടോടാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നത് തുടരെ ഉണ്ടാക്കുന്ന ദുരന്തങ്ങളാണ്.

അലാസ്‌കയിലെ യുഎസ് ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം അലൂഷ്യന്‍ ദ്വീപുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാലിഫോര്‍ണിയ, ഒറിഗോണ്‍, വാഷിങ്ടണ്‍ എന്നിവയുള്‍പ്പെടെ യുഎസിലെ പടിഞ്ഞാറന്‍ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. ഹവായിയും നിരീക്ഷണത്തിലാണ്.
ജപ്പാന്റെ കാലാവസ്ഥാ ഏജന്‍സിയും രാജ്യത്തിന്റെ പസഫിക് തീരത്ത് സുനാമി മുന്നറിയിപ്പ് നല്‍കി, മുന്നറിയിപ്പ് ലഭിച്ച് 30 മിനിറ്റിനുള്ളില്‍ മൂന്നു മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ തീരത്ത് എത്തുമെന്നാണ് പ്രവചനം. സുനാമി മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയുടെ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യയുടെ കോണ്‍സുലേറ്റ് ജനറല്‍. റഷ്യയിലെ കംചട്ക ഉപദ്വീപിലുണ്ടായ അതിശക്തമായ ഭൂചലനത്തിന് പിന്നാലെയാണ് വിവിധരാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. അധികൃതര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കാലിഫോര്‍ണിയയിലെയും മറ്റ് പടിഞ്ഞാറന്‍ തീര സംസ്ഥാനങ്ങളിലെയും ഹവായിയിലെയും ഇന്ത്യന്‍ പൗരന്മാരോട് ജാഗ്രത പുലര്‍ത്താനും അമേരിക്കന്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാനുമാണ് കോണ്‍സുലേറ്റ് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. യുഎസ് അധികൃതരില്‍നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കണം, സുനാമി മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നപക്ഷം ഉയര്‍ന്ന പ്രദേശത്തേക്ക് മാറണം, തീരപ്രദേശങ്ങള്‍ ഒഴിവാക്കണം, അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സന്നദ്ധരായിരിക്കണം, ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്ത് സൂക്ഷിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ഇന്ത്യന്‍ പൗരന്മാര്‍ക്കായി പുറപ്പെടുവിച്ചിട്ടുള്ളത്. സഹായം തേടുന്ന ഇന്ത്യക്കാര്‍ക്കായി അടിയന്തരസഹായത്തിന് ഫോണ്‍ നമ്പറും (+14154836629) സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ സജ്ജമാക്കിയിട്ടുണ്ട്.

2025ന്റെ തുടക്കം മുതല്‍ അമേരിക്ക വിറക്കുകയാണ്. ജനുവരിയില്‍ ലോസാഞ്ചലസിലെ കാട്ടുതീയില്‍ കോടാനുകോടികളുടെ നഷ്ടമാണ് യുഎസ്സിന് ഉണ്ടായത്. സര്‍വ്വതും നശിച്ച് എല്ലാം നഷ്ടപ്പെട്ട് പതിനായിരങ്ങള്‍ക്ക് വീട് വിട്ടിറങ്ങേണ്ടി വന്നു. പിന്നാലെ പലയിടത്തായ് പ്രകൃതി ദുരന്തങ്ങള്‍ തുടര്‍ക്കഥയായ്. ചുഴലിക്കാറ്റുകളും പേമാരിയും അമേരിക്കന്‍ സംസ്ഥാനങ്ങളെ വിറപ്പിച്ചു. ജൂലൈ തുടക്കത്തില്‍ ഉണ്ടായ മിന്നല്‍പ്രളയം ടെക്‌സസിനെ മുക്കി. ഗ്വാഡലൂപ് നദി കരകവിഞ്ഞൊഴുകി നൂറോളം പേരുടെ ജീവനെടുത്തു. കടപുഴകി വീണ മരക്കൊമ്പുകളില്‍ മറ്റും മൃതദേഹങ്ങള്‍ തറച്ചുകയറി നില്‍ക്കുന്ന കാഴ്ചകള്‍ ലോകത്തെ ഞെട്ടിച്ചു. ടെക്‌സസ് ചെളിക്കൂന നിറഞ്ഞൊരു പ്രദേശമായ് മാറി. ഭീതിതമെന്നാണ് ടെക്‌സസ് പ്രളയത്തെ പ്രസിഡന്റ് ട്രംപ് വിശേഷിപ്പിച്ചത്.

 

ദുരന്തം അവിടെയും അവസാനിച്ചില്ല ജൂലൈ 17ന് അലാസ്‌കയിലും പരിസരപ്രദേശങ്ങളിലും റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. 36 കിലോമീറ്റര്‍ ആഴത്തില്‍ പ്രകമ്പനം ഉണ്ടായിരുന്നു. തുടര്‍ ഭൂചലനങ്ങള്‍ക്ക് സാധ്യതുണ്ടെന്ന് എന്‍സിഎസ് മുന്നറിയിപ്പ് നല്‍കി. ആഴത്തിലുള്ള ഭൂചലനങ്ങളെ അപേക്ഷിച്ച് ആഴം കുറഞ്ഞ ഭൂചലനങ്ങളാണ് കൂടുതല്‍ അപകടകരമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാരണം, ആഴം കുറഞ്ഞ ഭൂചലനങ്ങളില്‍ നിന്നുള്ള ഭൂചലന തരംഗങ്ങള്‍ക്ക് ഉപരിതലത്തിലേക്ക് സഞ്ചരിക്കാനുള്ള ദൂരം കുറവാണ്. ഇത് ശക്തമായ ഭൂകമ്പത്തിനും മറ്റ് നാശനഷ്ടങ്ങള്‍ക്കും കാരണമാവുകയും ചെയ്യുന്നു. അലാസ്‌കയില്‍ അന്ന് ഭൂചനം ഉണ്ടായത് പിന്നാലെ തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു യുഎസ് സുനാമി വാണിങ് സിസ്റ്റം. ബീച്ചുകളിലേയ്ക്കും മറ്റ് യാത്രകള്‍ ഒഴിവാക്കാനും സുരക്ഷിത ഇടങ്ങളിലോയ്ക്ക് മാറാനും നിര്‍ദേശം നല്‍കിയത്. അമേരിക്കന്‍ ഐക്യനാടുകളില്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന ഏറ്റവും അടിയന്തര മുന്നറിയിപ്പുകളില്‍ ഒന്നാണ് സുനാമി മുന്നറിയിപ്പ്. അതിനര്‍ഥം ആളുകള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറുകയോ ഉള്‍നാടുകളിലേക്ക് പോകുകയോ ചെയ്യണമെന്നാണ്. അമേരിക്കയിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് അലാസ്‌കയിലാണ് ഏറ്റവും കൂടുതല്‍ ഭൂചലനം ഉണ്ടാകാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ പ്രദേശത്ത് 130ലധികം അഗ്‌നിപര്‍വ്വതങ്ങളും അഗ്‌നിപര്‍വ്വത മേഖലകളും ഉണ്ട്. കൂടാതെ കഴിഞ്ഞ ഇരുനൂറ് വര്‍ഷത്തിനിടെ പൊട്ടിത്തെറിച്ച യുഎസ് അഗ്‌നിപര്‍വതങ്ങളുടെ മുക്കാല്‍ ഭാഗവും അലാസ്‌കയിലാണുള്ളത്. സംസ്ഥാനത്തെ ജനസംഖ്യയുടെ മുക്കാല്‍ ഭാഗത്തിലധികവും താമസിക്കുന്നത് 7 തീവ്രതയുള്ള ഭൂകമ്പം അനുഭവപ്പെടാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലാണെന്നാണ് വിലയിരുത്തല്‍. ഭൂകമ്പം, മണ്ണിടിച്ചില്‍, സുനാമി എന്നിവയ്ക്കും സാധ്യതയുണ്ട്. ഇത്തരം സംഭവങ്ങള്‍ വലിയ പ്രത്യാഘാതങ്ങള്‍ക്കും മറ്റ് നാശനഷ്ടങ്ങള്‍ക്കും കാരണമാകുന്നു. തീരപ്രദേശങ്ങളില്‍ ജനസംഖ്യ കൂടുന്നത് മൂലം അപകടങ്ങളും മറ്റ് സാമൂഹിക ആഘാതങ്ങളും വര്‍ധിക്കുകയും ചെയുന്നു. ഇപ്പോള്‍ സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചതോടെ അലാസ്‌കയില്‍ കടുത്ത ജാഗ്രത പുറപ്പെടുവിച്ചിരിക്കുകയാണ്.

സൂനാമിയുടെ തരംഗദൈര്‍ഘ്യം നൂറുകണക്കിനു കിലോമീറ്ററുകള്‍ വരും. എന്നാല്‍ ഉള്‍ക്കടലില്‍ മുകള്‍ഭാഗത്തു സൂനാമിയുടെ വേഗയാത്ര പലപ്പോഴും തിരിച്ചറിയാറില്ല. എന്തിന് ഇവിടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്കു പോലും ജലത്തിന്റെ ചെറിയൊരു ഉയര്‍ച്ച താഴ്ചയായി മാത്രമേ സൂനാമി തിരകളെ അനുഭവപ്പെടുകയുള്ളു. എന്നാല്‍ തീരത്തിനോട് അടുക്കുമ്പോള്‍ കപ്പലുകളെ തൂക്കി എറിയുന്ന രാക്ഷസത്തിരകളായി സൂനാമി മാറിയിരിക്കും. ഉള്‍ക്കടലില്‍ ഒരു മീറ്ററിലധികം സൂനാമി തിരകള്‍ ഉയരം വയ്ക്കാറില്ല. കരയോടടുക്കുമ്പോള്‍ സൂനാമി തിരകളുടെ വേഗം കുറയുകയും ഉയരം പതിന്മടങ്ങായി വര്‍ധിക്കുകയും ചെയ്യും. കരയിലേക്ക് അടുക്കുന്തോറും സൂനാമി തിരകള്‍ കടലില്‍ ജലനിരപ്പ് ഉയര്‍ത്തിക്കൊണ്ടിരിക്കും. ശക്തമായ സൂനാമിത്തിരകള്‍ക്ക് 30 മുതല്‍ 40 മീറ്റര്‍ വരെ ഉയരമുണ്ടാകും. ചിലപ്പോള്‍ ഒരു തെങ്ങിന്റെ അത്രയും ഉയരത്തില്‍ തീരത്തിലേക്ക് തള്ളിക്കയറുന്ന അനുഭവമായിരിക്കും സൂനാമി നല്‍കുക. തീരത്തേക്ക് അടിച്ചുകയറിയാല്‍ മുന്നിലുള്ളതെല്ലാം തകര്‍ത്ത് തരിപ്പണമാക്കും. വെള്ളത്തിന്റെ അതിശക്തമായ തള്ളലില്‍ കെട്ടിടങ്ങള്‍, വാഹനങ്ങള്‍ എന്നിവ എടുത്തെറിയപ്പെടും. തുടര്‍ന്നു കടല്‍തീരങ്ങളില്‍ വലിയ നാശനഷ്ടവും സംഭവിക്കും.

സൂനാമി എന്ന് കേട്ടാല്‍ നമ്മുടെ ഓര്‍മ 2004 ഡിസംബറിലേക്കാവും ആദ്യം എത്തുക. കാരണം ഭയാനകമായ ആ സൂനാമിക്ക് നമ്മളില്‍ മിക്കവരും സാക്ഷികളാണ്. രണ്ടേകാല്‍ ലക്ഷത്തിലധികം ആളുകള്‍ക്കു മരണം സംഭവിച്ച 2004ലെ സൂനാമിയില്‍ കേരളത്തിനും വലിയ പരുക്കേറ്റു. ഇന്തൊനീഷ്യയിലെ സുമാത്ര തീരത്തുണ്ടായ 9.19.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണു സൂനാമിയായി ലോകത്തിന്റെ വിവിധ തീരങ്ങളെ കാര്‍ന്നുതിന്നത്. തെക്കുകിഴക്കന്‍ ഏഷ്യയിലുടനീളമുള്ള തീരപ്രദേശങ്ങളെ തകര്‍ത്തെറിഞ്ഞ സൂനാമി കിഴക്കന്‍ ആഫ്രിക്ക വരെ എത്തിയിരുന്നു. പൊടുന്നനെ തീരങ്ങളെ വിഴുങ്ങുന്ന 'സൈലന്റ് കില്ലറായ' സൂനാമിയെ പിടിച്ചു കെട്ടാന്‍ ഇന്ന് ഒട്ടേറെ സംവിധാനങ്ങളുണ്ട്. ഇതിനാല്‍ തന്നെ മിക്ക രാജ്യങ്ങള്‍ക്കും മുന്‍കൂട്ടി സൂനാമി മുന്നറിയിപ്പ് നല്‍കാനും ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും ഇന്ന് കഴിയുന്നു. ഇന്ത്യയുടെ ആദ്യത്തെ സൂനാമി മുന്നറിയിപ്പ് സംവിധാനം ഹൈദരാബാദില്‍ 2007 ഒക്ടോബര്‍ 1ന് ആരംഭിച്ചു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലും സൂനാമി മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ഒരു ഭൂകമ്പം സംഭവിച്ചാല്‍ കേവലം മൂന്നു മിനിറ്റിനകം സൂനാമി പ്രവചിക്കാന്‍ ഇന്നു കഴിയും.

ഈ വലിയ ഭൂകമ്പങ്ങള്‍ ലോകാവസാനത്തിന്റെ സൂചനയാണോ എന്ന ചോദ്യം പലരുടെയും മനസ്സിലുണ്ടാകാം. എന്നാല്‍, ഭൗമശാസ്ത്രജ്ഞര്‍ ഈ വാദത്തോട് യോജിക്കുന്നില്ല. ഭൂമിക്ക് കോടിക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്രമുണ്ട്. ഈ കാലയളവില്‍ വന്‍തോതിലുള്ള ഭൂകമ്പങ്ങളും അഗ്‌നിപര്‍വത സ്‌ഫോടനങ്ങളും ഉള്‍പ്പെടെ നിരവധി പ്രകൃതി ദുരന്തങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഭൂമി നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒരു ഗ്രഹമാണ്. ഭൂമിയുടെ ഉള്ളിലെ ഊര്‍ജ്ജം പുറന്തള്ളുന്ന ഒരു പ്രക്രിയ മാത്രമാണ് ഭൂകമ്പങ്ങള്‍. ഇത് ലോകാവസാനത്തിന്റെ ലക്ഷണങ്ങളല്ല, മറിച്ച് ഭൂമിയുടെ സജീവമായ നിലനില്‍പ്പിന്റെ ഭാഗമാണ്. എന്നാല്‍, ഈ ഭൂകമ്പങ്ങള്‍ മനുഷ്യരാശിയുടെ നിലനില്‍പ്പിന് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. കെട്ടിടങ്ങള്‍ തകരുക, ആളുകള്‍ മരിക്കുക, സുനാമികള്‍ ഉണ്ടാകുക, അടിസ്ഥാന സൗകര്യങ്ങള്‍ നശിക്കുക എന്നിവയെല്ലാം വന്‍ ഭൂകമ്പങ്ങളുടെ ഫലങ്ങളാണ്. വര്‍ധിച്ചുവരുന്ന ജനസംഖ്യയും നഗരവല്‍ക്കരണവും ദുരന്തങ്ങളുടെ ആഘാതം വര്‍ദ്ധിപ്പിക്കുന്നു. ഭൂകമ്പങ്ങളെ തടയാന്‍ മനുഷ്യന് കഴിയില്ല. എന്നാല്‍, അവയുടെ ആഘാതം കുറയ്ക്കാന്‍ നമുക്ക് സാധിക്കും. ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഭൂകമ്പത്തെ പ്രതിരോധിക്കുന്ന കെട്ടിടങ്ങള്‍ നിര്‍മ്മിക്കുക, ദുരന്ത നിവാരണ പരിശീലനങ്ങള്‍ നല്‍കുക, മുന്നറിയിപ്പ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക എന്നിവയെല്ലാം അനിവാര്യമാണ്. പ്രകൃതിയുടെ മാറ്റങ്ങളെ ഉള്‍ക്കൊണ്ട്, അവയോടൊപ്പം ജീവിക്കാന്‍ പഠിക്കുക എന്നതാണ് പ്രധാനം. ലോകം ഒരുപക്ഷെ അവസാനിക്കുന്നുണ്ടാകില്ല, പക്ഷേ ഓരോ തലമുറയും ഈ വെല്ലുവിളികളെ നേരിടാനും അതിജീവിക്കാനും തയ്യാറെടുക്കേണ്ടതുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

. സ്ത്രീകൾ ഉൾപ്പെട്ട കാര്യങ്ങളിൽ ദോഷാനുഭവങ്ങൾ വരാതെ ശ്രദ്ധിക്കുന്നത് ഉചിതമായിരിക്കും.  (12 minutes ago)

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള അധ്യക്ഷന്മാരെ ഇ  (22 minutes ago)

മെസ് നടത്തിപ്പ് കരാർ സ്വന്തമാക്കി വനിതാസംരംഭക  (31 minutes ago)

40 പന്തുകൾ‍ ബാക്കിനിൽക്കെ ഇന്ത്യയെ അനായാസ വിജയത്തിലെത്തിച്ചത്...  (47 minutes ago)

യുവാവിനു പിന്നാലെ മുത്തശ്ശിയും അവരുടെ സഹോദരിയും... സങ്കടക്കാഴ്ചയായി...  (57 minutes ago)

തിരക്കേറിയതോടെ മൂന്ന് കിലോമീറ്റർ വരെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു....    (1 hour ago)

സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സകള്‍ ശക്തമാക്കുന്നു  (1 hour ago)

പ്രസിദ്ധീകരിച്ച കരട് വോട്ടർപ്പട്ടികയിൽ പേരില്ലാത്തവർ പുതിയ അപേക്ഷ നൽകണം  (1 hour ago)

സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്  (1 hour ago)

ഇന്ന് രാത്രി ദീപാരാധന വരെ തങ്കി അങ്കി ചാർത്തിയുള്ള അയ്യപ്പദർശനം സാധ്യമാകും  (1 hour ago)

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (8 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (10 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (10 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (11 hours ago)

Malayali Vartha Recommends