സ്ത്രീകളെ കുറിച്ച് മോശമായ പരാമര്‍ശം നടത്തി: പ്രമുഖ ഫേസ്ബുക്ക് പേജിന്റെ അഡ്മിനെ ഈജിപ്ഷ്യന്‍ കോടതി മൂന്ന് വര്‍ഷം കഠിന തടവിന് വിധിച്ചു

പ്രമുഖ ഫേസ്ബുക്ക് പേജിന്റെ അഡ്മിനെ ഈജിപ്ഷ്യന്‍ കോടതി മൂന്ന് വര്‍ഷം കഠിന തടവിന് വിധിച്ചു. ഒരു ടിവി പരിപാടിക്കിടെ വിവാഹിതരായ സ്ത്രീകളെ കുറിച്ച് മോശമായ പരാമര്‍ശം നടത്തിയെന്ന കാരണത്താലാണ് ശിക്ഷ. രാജ്യത്തെ ഇന്നത്തെ സാഹചര്യം കണക്കിലെടുത്താല്‍ വിവാഹിതരായ സ്ത്രീകളെ വിശ്വസിക്കാന്‍ കൊള്ളില്ലാത്തവരാണെന്നാണ് അഡ്മിന്‍ പറഞ്ഞത്.
തൈമര്‍ എല്‍ സൊബ്കി എന്നയാളാണ് അറസ്റ്റിലായത്. തങ്ങളുടെ അഭിമാനം ഇല്ലാതാക്കുന്ന കമന്റാണ് തൈമര്‍ ഉന്നയിച്ചതെന്ന് ആരോപിച്ച് ഈജിപ്തിലെ സ്ത്രീകള്‍ നല്‍കിയ പരാതിയില്‍ കഴിഞ്ഞമാസം ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു പ്രമുഖ ചാനലിന്റെ ഈവനിംഗ് ടോക്‌ഷോയിലായിരുന്നു സംഭവം നടന്നത്.
ഈജിപ്റ്റിലെ 30 ശതമാനം വിവാഹിതരായ സ്ത്രീകളും വ്യഭിചാരത്തിന് തയ്യാറാണ്, ഇതിന് പ്രോത്സാഹിപ്പിക്കാന്‍ ആരെയും അവര്‍ക്ക് കിട്ടുന്നില്ലെന്നും തൈമര്‍ പറഞ്ഞു. ഡയറീസ് ഓഫ് എ സഫറിംഗ് ഹസ്ബന്റ് എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിനാണ് അദ്ദേഹം. ഒരു മില്യണില്‍ അധികം ഫോളോവേഴ്‌സ് അദേളദഹത്തിന്റെ ഫേസ്ബുക്ക് പേജിനുണ്ട്.
ഈ കാലഘട്ടത്തില്‍ ഭര്‍ത്താവിനെ ചതിക്കുന്നത് സ്ത്രീകള്‍ക്ക് നിസാര കാര്യമാണ്. ഭര്‍ത്താവ് വിദേശത്തായിരിക്കുന്ന മിക്ക സ്ത്രീകള്‍ക്കും മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ട്. തൈമര്‍ പറഞ്ഞു. ഈ പരാമര്‍ശങ്ങളാണ് കേസിന് കാരണമായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha