മദര്‍ തെരേസ വിശുദ്ധ പദവിയിലേക്ക്, സെപ്തംബര്‍ 4ന് പ്രഖ്യാപനം

മിഷനറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപകയായ മദര്‍ തെരേസയെ സെപ്റ്റംബര്‍ നാലിനു ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ പദവിയിലേക്ക് ഔപചാരികമായി ഉയര്‍ത്തും. ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 10നു വത്തിക്കാനിലെ കണ്‍സിസ്റ്ററി ഹാളില്‍ പ്രാര്‍ഥനയ്ക്കിടെയാണു നാമകരണ തീയതി മാര്‍പാപ്പ പ്രഖ്യാപിച്ചത്. മദര്‍ തെരേസയ്ക്കു പുറമേ നാല് പേരെക്കൂടി വിശുദ്ധ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുത്തുന്നതിന്റെ തീയതി മാര്‍പാപ്പ പ്രഖ്യാപിച്ചു. മേരി എലിസബത്ത് ഹാസല്‍ബ്ലാഡ് (സ്വീഡന്‍), സ്റ്റാനിസ്‌ലാവൂസ് പാപ്ഷിന്‍സ്‌കി (പോളണ്ട്) എന്നിവരെ ജൂണ്‍ അഞ്ചിനും ഹോസെ സാഞ്ചെസ് ഡെല്‍റിയോ (മെക്‌സിക്കോ), ഹോസെ ഗബ്രിയേല്‍ ഡെല്‍ റൊസാരിയോ ബ്രൊഷേറോ (അര്‍ജീന്റീന) എന്നിവരെ ഒക്‌ടോബര്‍ 16നും വിശുദ്ധരായി പ്രഖ്യാപിക്കും.1910-ല്‍ അല്‍ബേനിയയില്‍ ജനിച്ച മദര്‍ തെരേസ 1997 സെപ്റ്റംബര്‍ അഞ്ചിനാണു ദിവംഗതയായത്. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ മദര്‍ തെരേസയെ തേടിയെത്തിയിട്ടുണ്ട്. നാമകരണ നടപടികളുമായി ബന്ധപ്പെട്ട രണ്ടാമത്തെ അദ്ഭുതം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17നു മാര്‍പാപ്പ അംഗീകരിച്ചിരുന്നു. ബ്രസീലിലെ സാന്റോസ് സ്വദേശിയായ മെക്കാനിക്കല്‍ എന്‍ജിനിയറുടെ തലച്ചോര്‍ സംബന്ധമായ ഗുരുതര അസുഖം ഭേദപ്പെട്ടതാണു വത്തിക്കാന്‍ അംഗീകരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha