ഡല്‍ഹി ബാങ്കോക്ക് എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി

ഡല്‍ഹി ബാങ്കോക്ക് എയര്‍ ഇന്ത്യാ വിമാനത്തിന് ബോംബ് ഭീഷണി. എ.ഐ 332 വിമാനം ബാങ്കോക്കിലേക്ക് പറക്കുന്നതിനിടെ ഡല്‍ഹിയിലെ കോള്‍ സെന്ററിലാണ് രണ്ട് ഭീഷണി സന്ദേശങ്ങള്‍ എത്തിയത്. 7.15 ന് സ്‌ഫോടനം നടത്തി വിമാനം തകര്‍ക്കുമെന്നായിരുന്നു ഭീഷണി.
എന്നാല്‍, രാത്രി 7.10 ഓടെ വിമാനം ബാങ്കോക്കിലെ സുവര്‍ണഭൂമി വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി. മുഴുവന്‍ യാത്രക്കാരെയും സെക്കന്‍ഡുകള്‍ക്കകം വിമാനത്തില്‍നിന്ന് ഇറക്കി. മറ്റ് വിമാനങ്ങളുടെ സമീപത്തുനിന്നും വിമാനം നീക്കിയശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന തുടങ്ങി. ലഗേജ് അടക്കമുള്ളവയാണ് പരിശോധിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha