വെടിനിറുത്തല്‍ കരാര്‍ നിലവില്‍ വന്ന് ഒരാഴ്ചയ്ക്ക് ശേഷം ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം

ഹമാസ് വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ഇസ്രയേലിന്റെ ആക്രമണം. ഹമാസിനെതിരെ കര്‍ശന നടപടിക്ക് ഇസ്രയേല്‍ പ്രതിരോധ സേനയ്ക്ക് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിര്‍ദ്ദേശം നല്‍കി. ഇതിന് പിന്നാലെ തെക്കന്‍ ഗാസയില്‍ വീണ്ടും വ്യോമാക്രമണം ആരംഭിച്ചതായി ഐ.ഡി.എഫ് അറിയിച്ചു. ഹമാസിന്റെ തുരങ്കങ്ങളെ ലക്ഷ്യം വച്ചാണ് ആക്രമണമെന്ന് ഇസ്രയേലി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലി ആക്രമണത്തില്‍ ഒമ്പത് പാലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടിയന്തര സുരക്ഷാ യോഗം വിളിച്ചു. ഇതിനിടെ സ്ഥിതിഗതികള്‍ ലഘൂകരിക്കുന്നതിനായി മദ്ധ്യസ്ഥ ശ്രമങ്ങളും നടക്കുന്നുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഗാസയിലേക്ക് മാനുഷിക സഹായം എത്തുന്നത് നിറുത്തിവയ്ക്കാന്‍ ഇസ്രയേല്‍ സൈന്യം തയ്യാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha