ഗാസയിൽ വെടിനിർത്തൽ പുനഃസ്ഥാപിച്ച് ഇസ്രയേൽ; ഗാസയിലെ യുദ്ധത്തിന്റെ പേര് നെതന്യാഹു മാറ്റി; "പുനരുജ്ജീവന യുദ്ധം" എന്ന് പുനർനാമകരണം ചെയ്യുന്നത് കൂട്ടക്കൊല തടയുന്നതിൽ പരാജയപ്പെട്ടതിൽ നിന്ന് ഒഴിഞ്ഞു മാറാൻ എന്ന് വിമർശകർ

റഫാ അടക്കം ഗാസയിലെ വിവിധയിടങ്ങളിൽ ആക്രമണം നടത്തിയതിനു പിന്നാലെ വെടിനിർത്തൽ ധാരണ പുനഃസ്ഥാപിച്ച് ഇസ്രയേൽ. സൈനികർക്കുനേരെ ഹമാസ് ആക്രമണം നടത്തിയെന്നു കാണിച്ചാണ് ഇസ്രയേൽ പോർവിമാനങ്ങൾ ഗാസയിൽ ബോംബിട്ടത്. കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 45 ആയി. ഇതോടെ വെടിനിർത്തൽ കരാറിന്റെ ഭാവി സംബന്ധിച്ചും ആശങ്ക ഉയർന്നു. പിന്നീട്, ഉന്നതതല യോഗത്തിനു ശേഷമാണ് വെടിനിർത്തൽ തുടരുമെന്ന കാര്യം ഇസ്രയേൽ സൈന്യം അറിയിച്ചത്.
ഗാസ വീണ്ടും സംഘര്‍ഷത്തിലേക്ക്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഹമാസിനെതിരെ നേരത്തെ ദക്ഷിണ ഗാസയിലെ റഫായില്‍ ശക്തമായ വ്യോമാക്രമണങ്ങള്‍ നടത്തിയത്. മുഖ്യനഗരങ്ങളിൽനിന്നു പിന്മാറിയെങ്കിലും ഗാസയിൽത്തന്നെ തുടരുന്ന സൈന്യത്തിനുനേരെ റോക്കറ്റാക്രമണവും വെടിവയ്പുമുണ്ടായെന്നാണ് ഇസ്രയേൽ ആരോപണം. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നു ഹമാസ് പറയുന്നു. ഇതിനിടെ, ഈജിപ്ത് അതിർത്തിയിലെ റഫാ ഇടനാഴി തുറക്കൽ നീളുമെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഗാസയിലേക്കു സഹായമെത്തിക്കാനും പലസ്തീൻകാരുടെ യാത്രയ്ക്കുമായി റഫാ ഇടനാഴി തുറന്നുകൊടുക്കുമെന്നാണു കരാർ വ്യവസ്ഥ. ഗാസയിലെ സിവിലിയന്‍ ജനതയെ ആക്രമിക്കാന്‍ ഹമാസ് പദ്ധതിയിടുന്നതായി അമേരിക്ക മുന്നറിയിപ്പു നല്കിയതിനു പിന്നാലെയാണ് ഇസ്രേലി സേന റാഫയില്‍ ആക്രമണം നടത്തിയത്. ഹമാസിന്റെ ആക്രമണ നീക്കം പശ്ചിമേഷ്യാ സമാധാനശ്രമങ്ങള്‍ക്കു തുരങ്കം വയ്ക്കുമെന്നും അമേരിക്ക ചൂണ്ടിക്കാട്ടിയിരുന്നു.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഹമാസും ഇസ്രയേലും പരസ്പരം ആരോപിച്ചിരുന്നെങ്കിലും വലിയ ആക്രമണങ്ങളിലേക്ക് കടന്നിരുന്നില്ല. , ഇസ്രായേലിനും ഹമാസിനും ഇടയിലുള്ള വെടിനിർത്തൽ പ്രാബല്യത്തിൽ തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച (ഒക്ടോബർ 19) തറപ്പിച്ചു പറഞ്ഞു.വെടിനിർത്തൽ ഇപ്പോഴും നിലവിലുണ്ടോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ട്രംപ് പറഞ്ഞു, "അതെ, അങ്ങനെയാണ്". വെടിനിർത്തൽ ലംഘനങ്ങളിൽ ഹമാസ് നേതൃത്വം പങ്കാളിയല്ലെന്നും പകരം "അകത്തെ വിമതരാണ്" എന്ന് കുറ്റപ്പെടുത്താൻ ശ്രമിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വെടിനിർത്തൽ രണ്ടാംഘട്ട ചർച്ചയ്ക്കുള്ള ഒരുക്കം തുടങ്ങിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇസ്രയേൽ ആക്രമണം. രണ്ടാംഘട്ടത്തിലാണു ഹമാസ് നിരായുധീകരണവും ഗാസയിലെ പുതിയ ഭരണസംവിധാനവും തീരുമാനമാകുക.
ഗാസയിലെ യുദ്ധത്തെ "പുനരുജ്ജീവന യുദ്ധം" എന്ന് പുനർനാമകരണം ചെയ്യാനുള്ള പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വിവാദ നിർദ്ദേശത്തിന് ഇസ്രായേൽ അതോറിറ്റി പച്ചക്കൊടി കാണിച്ചു. 2023 ഒക്ടോബർ 7-ന് നടന്ന കൂട്ടക്കൊല തടയുന്നതിൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമാണ് ഈ നീക്കമെന്ന് വിമർശകർ വാദിച്ചു. നെതന്യാഹുവും അദ്ദേഹത്തിന്റെ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സും ചേർന്നാണ് ഈ നിർദ്ദേശം മുന്നോട്ടുവച്ചത്. നിർദ്ദേശപ്രകാരം, ഇസ്രായേൽ പ്രതിരോധ സേന പ്രഖ്യാപിച്ച "ഇരുമ്പിന്റെ വാളുകൾ" എന്ന മുൻ പേരിന് പകരമായിരിക്കും പുതിയ പേര്.
https://www.facebook.com/Malayalivartha