യെമനിലെ ഏദൻ തീരത്ത് വെച്ച് എൽപിജി ടാങ്കറായ എംവി ഫാൽക്കണിൽ സ്ഫോടനം..തീപിടിത്തമുണ്ടായതിന് ശേഷം കപ്പലിലുണ്ടായിരുന്ന 23 ഇന്ത്യൻ ജീവനക്കാരെ രക്ഷപ്പെടുത്തി.. അന്വേഷണം ആരംഭിക്കുകയും ചെയ്തു..

യെമൻ തീരത്ത് ഇറാനിയൻ ghost ship ദുരൂഹ സ്ഫോടനത്തിൽ തകർന്നു എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത് . അന്താരാഷ്ട്ര ഉപരോധങ്ങൾ ലംഘിച്ച് എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും കൊണ്ടുപോകുന്ന ടാങ്കറുകളുടെ ശൃംഖലയായ ഇറാന്റെ ghost ഷിപ്പുകളുടെഭാഗമാണ് എംവി ഫാൽക്കൺ മുമ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്.യെമനിലെ ഏദൻ തീരത്ത് വെച്ച് എൽപിജി ടാങ്കറായ എംവി ഫാൽക്കണിൽ (MV Falcon) സ്ഫോടനത്തെ തുടർന്ന് തീപിടിത്തമുണ്ടായതിന് ശേഷം കപ്പലിലുണ്ടായിരുന്ന 23 ഇന്ത്യൻ ജീവനക്കാരെ രക്ഷപ്പെടുത്തി.
സ്ഫോടനം ഹൂതി ആക്രമണം മൂലമല്ലെന്ന് അധികൃതർ സ്ഥിരീകരിക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു.ഒമാൻ നിന്ന് കാമറൂണിലെ ജിബൂട്ടിയുടെ തീരത്തേക്ക് പോവുകയായിരുന്ന കപ്പൽ ഒക്ടോബർ 18-നാണ് ഏദൻ തീരത്തിന് സമീപത്തുകൂടി കടന്നുപോകുന്നതിനിടെ അപകടത്തിൽപ്പെട്ടത്. സ്ഫോടനത്തെത്തുടർന്ന് കപ്പലിന്റെ 15 ശതമാനത്തോളം ഭാഗത്തിന് തീപിടിക്കുകയും കപ്പൽ നിയന്ത്രണം വിട്ട് ഒഴുകി നടക്കുകയും ചെയ്തു.സ്ഫോടനത്തിൻ്റെ യഥാർത്ഥ കാരണം ഇപ്പോഴും അന്വേഷണത്തിലാണ്. എങ്കിലും പ്രാഥമിക റിപ്പോർട്ടുകൾ ഇത് ഒരു ആകസ്മിക സംഭവമാണെന്നാണ് സൂചിപ്പിക്കുന്നത്.
ബ്രിട്ടീഷ് സുരക്ഷാ സ്ഥാപനമായ ആംബ്രേയുടെ അഭിപ്രായത്തിൽ, തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ തന്നെ കപ്പൽ ഉപേക്ഷിക്കാൻ ജോലിക്കാർ തയ്യാറെടുക്കുന്നുണ്ടായിരുന്നു എന്ന് റേഡിയോ ആശയവിനിമയങ്ങൾ സൂചിപ്പിച്ചു. സംഭവത്തെത്തുടർന്ന് യൂറോപ്യൻ യൂണിയൻ നാവിക സേന ഓപ്പറേഷൻ അസ്പൈഡ്സ് (Aspides) ഉടൻ തന്നെ തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.റിപ്പോർട്ടുകൾ പ്രകാരം, രണ്ട് ജീവനക്കാർ അപകടത്തിൽ കാണാതായിട്ടുണ്ട്. ഇവരുടെ പൗരത്വം വ്യക്തമല്ല. കൂടാതെ ഒരാൾ എംവി ഫാൽക്കണിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
ടാങ്കറിൽ പൂർണ്ണമായി ദ്രവീകൃത പെട്രോളിയം വാതകം (LPG) നിറച്ചിരുന്നതിനാൽ കൂടുതൽ സ്ഫോടനങ്ങൾക്ക് സാധ്യതയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കപ്പലിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാൻ സമീപത്തുള്ള മറ്റ് കപ്പലുകൾക്ക് അസ്പൈഡ്സ് നിർദ്ദേശം നൽകിയിരുന്നു."കപ്പലിലെ തീ വർദ്ധിക്കുകയാണ്," അസ്പൈഡ്സ് പ്രസ്താവനയിൽ പറഞ്ഞു. "എംവി ഫാൽക്കൺ നാവിഗേഷൻ അപകട സാധ്യതയുണ്ടാക്കുന്നു. ഈ പ്രദേശത്തുള്ള എല്ലാവരും ജാഗ്രത പാലിക്കണം."ഗാസയിൽ നടക്കുന്ന ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടയിൽ പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യെമനിലെ ഹൂതി വിമതർ ചെങ്കടൽ ഇടനാഴിയിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നതിനിടെയാണ് ഈ സംഭവം.
തങ്ങൾക്ക് ഈ സംഭവത്തിൽ പങ്കില്ലെന്ന് ഹൂതികൾ വ്യക്തമാക്കി.ഇറാന്റെ അംഗീകൃത എണ്ണ വ്യാപാരവുമായുള്ള കപ്പലിന്റെ ബന്ധത്തെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നുവന്നു. ഹൂത്തി വിമതർ ഉത്തരവാദിത്തം നിഷേധിക്കുകയും യൂറോപ്യൻ യൂണിയൻ ഇത് ഒരു അപകടമായിരിക്കാമെന്ന് സൂചിപ്പിക്കുകയും ചെയ്തപ്പോൾ, പുതിയ വിവരങ്ങൾ കപ്പലിനെ ടെഹ്‌റാനിലെ രഹസ്യ സമുദ്ര ശൃംഖലയുമായി ബന്ധിപ്പിക്കുന്നത് കൂടിയാണ് . MV FALCON എന്ന് പേരിട്ടിരിക്കുന്ന കപ്പലിൽ പാചകവാതകമായി സാധാരണയായി ഉപയോഗിക്കുന്ന ദ്രവീകൃത പെട്രോളിയം വാതകം (LPG) കടത്തിക്കൊണ്ടു പോകുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. സംഭവത്തിന്റെ കൃത്യമായ സാഹചര്യം വ്യക്തമല്ല.
ഇനിയിപ്പോൾ ഹമാസ് ഒന്നടങ്ങിയെങ്കിലും ഹൂതികൾ ഇസ്രായേലിന് നിരന്തരം ഭീഷണി ഉയർത്തുന്നവർ കൂടിയാണ് അത് കൊണ്ട് തന്നെ ഇസ്രയേലിന്റെ ചാര സംഘടനയായ മൊസാദ് നടത്തിയ ഓപ്പറേഷൻ ആണോ ഇതെന്നുള്ളതും ഒരു സംശയം ഉയരുന്നുണ്ട് . ഇറാന്‍ പുറത്ത് പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷ മാധ്യമമായ ഇറാന്‍ ഇന്റര്‍നാഷണല്‍, കപ്പല്‍ അജ്ഞാത ഉത്ഭവമുള്ള ഒരു മിസൈല്‍ ഉപയോഗിച്ചാണ് തകര്‍ന്നതെന്ന് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്ന് നിഷേധിച്ചപ്പോള്‍, ടാങ്കറിന് ഇറാനുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന അവകാശവാദം ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ തള്ളി.ട്രാക്കിംഗ് ഡാറ്റ കാണിക്കുന്നത് ടാങ്കർ കാമറൂണിന്റെ പതാകയിൽ രജിസ്റ്റർ ചെയ്തതും ഒരു ഇന്ത്യൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതുമാണ് എന്നാണ്.
സെപ്റ്റംബർ 25 ന് ഇറാനിലെ അസലുയെ തുറമുഖത്ത് നിന്നാണ് ഇത് എൽപിജി നിറച്ചത്, യെമനിലെ റാസ് ഇസ തുറമുഖത്തേക്ക് പോവുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വടക്കൻ യെമന്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന ഇറാനിയൻ പിന്തുണയുള്ള വിമത ഗ്രൂപ്പായ ഹൂത്തികൾക്ക് വേണ്ടിയായിരുന്നു ചരക്ക് ഉദ്ദേശിച്ചിരുന്നതെന്ന് ലക്ഷ്യസ്ഥാനം സൂചിപ്പിക്കുന്നു.എംവി ഫാൽക്കണിൽ 23 ഇന്ത്യക്കാരും ഒരു ഉക്രേനിയക്കാരനും ഉൾപ്പെടെ 24 ജീവനക്കാരുണ്ടായിരുന്നു. ഒരു ക്രൂ അംഗത്തെ കാണാതായി, തീപിടുത്തത്തെത്തുടർന്ന് മറ്റുള്ളവർ കപ്പലിൽ നിന്ന് പുറത്തെത്തിച്ചു. സംഭവസമയത്ത് ഒരു ഗ്രീക്ക് കപ്പൽ സമീപത്തുണ്ടായിരുന്നു, രക്ഷാപ്രവർത്തനത്തിന് സഹായിക്കാൻ ഒരു ഫ്രഞ്ച് വിമാനം അയച്ചിരുന്നു.
അന്താരാഷ്ട്ര ഉപരോധങ്ങൾ ലംഘിച്ച് എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും കൊണ്ടുപോകുന്ന ടാങ്കറുകളുടെ ഒരു ശൃംഖലയായ ഇറാന്റെ "Ghost fleet" ഭാഗമാണ് എംവി ഫാൽക്കൺ എന്ന് യുഎസ് ആസ്ഥാനമായുള്ള അഭിഭാഷക ഗ്രൂപ്പായ യുണൈറ്റഡ് എഗെയിൻസ്റ്റ് ന്യൂക്ലിയർ ഇറാൻ (യുഎഎൻഐ) മുമ്പ് തിരിച്ചറിഞ്ഞിരുന്നു.ഒരു അപകടത്തിന്റെ ഫലമായിരിക്കാം തീപിടിത്തമെന്ന് യൂറോപ്യൻ യൂണിയന്റെ സമുദ്ര സുരക്ഷാ കേന്ദ്രം പറഞ്ഞു. മേഖലയിലെ വാണിജ്യ ഷിപ്പിംഗ് നിരീക്ഷിക്കുന്ന യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) കപ്പലിന്റെ കോർഡിനേറ്റുകളും അതിൽ ഒരു സ്ഫോടനം നടന്നതായി റിപ്പോർട്ടും പ്രസിദ്ധീകരിച്ചു.
https://www.facebook.com/Malayalivartha

























