സ്വര്‍ണ വിലയില്‍ കനത്ത ഇടിവ്..ബുധനാഴ്ച പവന്റെ വില 2,480 രൂപ കുറഞ്ഞ് 93,280 രൂപയായി..ഇതോടെ രണ്ട് ദിവസത്തിനിടെ പവന്റെ വില 4,080 രൂപ കുറഞ്ഞു..സ്വർണവില കനത്ത ചാഞ്ചാട്ടം നേരിടാനാണ് സാധ്യത..

ദിനംപ്രതിയെന്നോണം കുതിച്ചുകൊണ്ടിരുന്ന സ്വര്‍ണ വിലയില്‍ കനത്ത ഇടിവ്. ബുധനാഴ്ച പവന്റെ വില 2,480 രൂപ കുറഞ്ഞ് 93,280 രൂപയായി. 95,760 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഗ്രാമിന്റെ വിലയാകട്ടെ 310 രൂപ കുറഞ്ഞ് 11,660 രൂപയുമായി. 97,360 രൂപയിലെത്തിയശേഷമാണ് സ്വര്‍ണ വിലയിലെ തിരിച്ചിറക്കം. ഇതോടെ രണ്ട് ദിവസത്തിനിടെ പവന്റെ വില 4,080 രൂപ കുറഞ്ഞു.രാജ്യന്തര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 4,113.54 ഡോളര്‍ നിലവാരത്തിലേയ്ക്ക് താഴ്ന്നു.
തിങ്കളാഴ്ച 4,381.21 എന്ന റെക്കോഡ് ഉയരം കുറിച്ചശേഷമാണ് ഇടിവ് നേരിട്ടത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 24 കാരറ്റ് 10 ഗ്രാം സ്വര്‍ണത്തിന്റെ വി 1,28,000 നിലവാരത്തിലാണ്.സ്വർണത്തിൽ നിക്ഷേപിച്ചവർക്ക് ആശങ്കയും സ്വർണാഭരണം വാങ്ങാൻ കൊതിക്കുന്നവർക്ക് ആശ്വാസവും പകർന്ന് രാജ്യാന്തര വിപണിയിൽ വില നിലംപൊത്തി. ഔൺസിന് 4,381 ഡോളറായിരുന്ന വില ഒറ്റയടിക്ക് താഴ്ന്നിറങ്ങിയത് 4,009.80 ഡോളറിലേക്ക്.
2013നുശേഷം കുറിക്കുന്ന ഏറ്റവും വലിയ ഏകദിന തകർച്ചയാണിത്. ഇപ്പോൾ 4,089 ഡോളറിലേക്ക് അൽപം കയറിയിട്ടുണ്ടെങ്കിലും, കേരളത്തിലും ഇന്ന് വില കൂപ്പുകുത്തുമെന്ന് ഉറപ്പായി.സ്വർണവില കനത്ത ചാഞ്ചാട്ടം നേരിടാനാണ് സാധ്യതയെന്ന് നിരീക്ഷകർ പറയുന്നു. യുഎസ് പ്രസിഡന്റ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ കൂടിക്കാഴ്ചയ്ക്ക് സാധ്യത തെളിഞ്ഞിട്ടുണ്ട്. ലോകത്തെ ഒന്നും രണ്ടും സാമ്പത്തികശക്തികൾ തമ്മിലെ പിണക്കം മാറുന്നത്,
ആഗോള സമ്പദ്‍വ്യവസ്ഥയ്ക്കും ഓഹരി വിപണിക്കും ഉണർവാകും. ഇത്, സ്വർണത്തിന് തിരിച്ചടിയാണ്.എന്നാൽ, ഇരുവരും തമ്മിലെ ചർച്ചയിൽ സമവായമായില്ലെങ്കിൽ കാര്യങ്ങൾ കീഴ്മേൽ മറിയും. സ്വർണം തിരിച്ചുകയറും. വ്യാപാരക്കരാർ യാഥാർഥ്യമായില്ലെങ്കിൽ ചൈനയ്ക്കുമേൽ നവംബർ ഒന്നുമുതൽ അധികമായി 155% ഇറക്കുമതി തീരുവ ഈടാക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha