പാമ്പ് കടിയേറ്റ വിവരം പറഞ്ഞിട്ടും ഗൗരവത്തിലെടുക്കാതെ പിതാവ്: പതിനൊന്നുകാരന് ദാരുണാന്ത്യം

പാമ്പ് കടിയേറ്റ വിവരം കുട്ടി പിതാവിനോട് പറഞ്ഞെങ്കിലും പിതാവ് അത് ഗൗരവമായി എടുത്തില്ല. മകനെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം ഉറങ്ങാനായിരുന്നു പിതാവ് നിര്‍ദേശിച്ചത്. ആന്തരിക രക്തസ്രാവം മൂലമായിരുന്നു കുട്ടിയുടെ മരണം. കുട്ടിയ്ക്ക് ശരിയായ സമയത്ത് ചികിത്സ കിട്ടിയിരുന്നെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നുവെന്നാണ് കുറ്റപത്രത്തിലുള്ളത്.
പാമ്പ് കടിയേറ്റാല്‍ അത് ഗൗരവമായി എടുത്ത് ചികിത്സ തേടണമെന്നാണ് ഈ സംഭവം ഓര്‍മപ്പെടുത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയ്ക്ക് പാമ്പ് കടിയേറ്റ വിവരം പിതാവ് കെറോഡ് ഫ്രെയിമും മറ്റ് രണ്ട് പേരും അറിഞ്ഞിരുന്നു. മൂന്നുപേരും കുട്ടിയുടെ ശരീരം പരിശോധിച്ചെങ്കിലും കടിയേറ്റ പാട് കണ്ടെത്തിയില്ല. മകന്‍ മദ്യപിച്ചിട്ടുണ്ടെന്നും, അതുകൊണ്ട് രോഗിയായി അഭിനയിക്കുകയാണെന്നുമായിരുന്നു കെറോഡ് കരുതിയത്. തുടര്‍ന്ന് മകനോട് പോയി കിടന്നുറങ്ങാന്‍ ആവശ്യപ്പെട്ടു.
കുട്ടി ഉറങ്ങാന്‍ കിടന്നു, ഇതിനിടയില്‍ വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടു. 2021നവംബര്‍ ഇരുപത്തിരണ്ടിന് പ്രാദേശിക സമയം രാവിലെ ഒന്‍പതുമണിയോടെ കുട്ടിയുടെ മരണം സ്ഥിരീകരിച്ചു. മൃതദേഹപരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ നിന്ന് മദ്യത്തിന്റെ അംശം കണ്ടെത്താനായില്ലെന്നും കുറ്റപത്രത്തിലുണ്ട്.
https://www.facebook.com/Malayalivartha