തായ് ലാൻഡ് മുൻ രാജ്ഞി സിരികിത് കിറ്റിയാകര അന്തരിച്ചു ...

തായ്ലൻഡ് മുൻ രാജ്ഞി സിരികിത് കിറ്റിയാകര (93) അന്തരിച്ചു. ബാങ്കോക്കിലെ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് റിപ്പോർട്ടുകൾ. രക്തത്തിൽ അണുബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനാൽ കുറച്ചു വർഷങ്ങളായി പൊതുമധ്യത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
അതേസമയം ഭർത്താവും മുൻ രാജാവുമായ ഭൂമിബോൽ അതുല്യതേജ് 2016 ഒക്ടോബറിലാണ് അന്തരിച്ചത്. തായ്ലൻഡിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജാവായിരുന്നു ഭൂമിബോൽ അതുല്യതേജ്. നിലവിലിപ്പോൾ രാജാവായ മഹാ വജിരലോങ്കോൺ മകനാണ്.
വ്യത്യസ്തമായ പ്രവർത്തനങ്ങൾ കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിയായിരുന്നു സിരികിത്. സിരികിതിന്റെ ജന്മദിനമായ ആഗസത് 12 തായ്ലൻഡിൽ മാതൃദിനമായി ആഘോഷിക്കുകയാണ്.
https://www.facebook.com/Malayalivartha


























