ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് വിമാന സർവീസ് പുനരാരംഭിച്ചു...

അഞ്ച് വർഷത്തിന് ശേഷം ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് വിമാന സർവീസ് പുനരാരംഭിച്ചു. കൊൽക്കത്തയിൽ നിന്ന് ഗ്വാങ്ഷൂവിലേക്കുള്ള ആദ്യ വിമാനം ഇന്നലെ സർവീസ് നടത്തി. ഷാങ്ഹായ്-ന്യൂഡൽഹി വിമാനം നവംബർ 9 മുതൽ സർവീസ് ആരംഭിക്കും. ആഴ്ചയിൽ മൂന്ന് വിമാനങ്ങളാണ് ഉണ്ടാകുക. ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് യു ജിങ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
'ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നു' യു ജിങ് എക്സിൽ കുറിക്കുകയായിരുന്നു. 2020ലെ ഗൽവാൻ താഴ്വരയിലെ സംഘർഷത്തെ തുടർന്ന് തകർന്ന ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് രണ്ടു രാജ്യങ്ങളും നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചത്.
വിമാന സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണയിലെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചതിന് പിന്നാലെ ഇൻഡിഗോ സർവീസ് പ്രഖ്യാപിച്ചിരുന്നു. കോവിഡ് -19 താൽക്കാലികമായി നിർത്തിവച്ചതിനെത്തുടർന്ന് സർവീസുകൾ പുനരാരംഭിക്കുന്ന ആദ്യ എയർലൈനുകളിൽ ഒന്നായിരിക്കുമെന്ന് ഇൻഡിഗോ ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു.
2025 ഒക്ടോബർ 26 മുതൽ എയർബസ് എ 320 നിയോ വിമാനങ്ങൾ കൊൽക്കത്തയ്ക്കും ഗ്വാങ്ഷൂവിനും ഇടയിൽ സർവീസുകൾ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.
"
https://www.facebook.com/Malayalivartha



























