ജപ്പാന്റെ ആദ്യ ദൗത്യം വിജയകരം... ആളില്ലാ കാർഗോ ബഹിരാകാശ പേടകം എച്ച്.ടി.വി- എക്സ് വൺ വഹിച്ചുള്ള എച്ച്-3 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു...

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിനുള്ള ജപ്പാന്റെ ആദ്യ ദൗത്യത്തിന്റെ ഭാഗമായ ആളില്ലാ കാർഗോ ബഹിരാകാശ പേടകം എച്ച്.ടി.വി- എക്സ് വൺ വഹിച്ചുള്ള എച്ച്-3 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. വിക്ഷേപണത്തിന് 14 മിനിറ്റിനുശേഷം പേടകം വിജയകരമായി ഭ്രമണപഥത്തിൽ പ്രവേശിച്ചുവെന്ന് ജപ്പാൻ ബഹിരാകാശ ഗവേഷണ ഏജൻസി അറിയിച്ചു.
ഏതാനും ദിവസങ്ങൾക്കുള്ളിൽ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തും. 2009 നും 2020 നും ഇടയിൽ ഐ.എസ്.എസിലേക്ക് ഒമ്പത് ദൗത്യങ്ങൾ നടത്തിയ എച്ച്-II റോക്കറ്റിന്റെ പിൻഗാമിയാണ് എച്ച്.ടി.വി-എക്സ്.
"
https://www.facebook.com/Malayalivartha

























