പാകിസ്ഥാന്റെ നെഞ്ച് തകര്‍ത്ത് താലിബാന്‍ ആക്രമണം !! തെഹ്‌രീകെ താലിബാന്റെ ആക്രമണത്തില്‍ ആര്‍മി ക്യാപ്റ്റനടക്കം ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു; തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന പാകിസ്താന്‍-അഫ്ഗാനിസ്താന്‍ സമാധാന ചര്‍ച്ച പരാജയപ്പെട്ടു !! സമാധാനമില്ല ഘോരയുദ്ധം തന്നെയെന്ന് പാക്കിനെ കൊലവിളിച്ച് താലിബാന്

തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന പാകിസ്താന്‍-അഫ്ഗാനിസ്താന്‍ സമാധാന ചര്‍ച്ച പരാജയപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. തുര്‍ക്കിയുടെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടന്ന രണ്ടാംഘട്ട ചര്‍ച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്. ചര്‍ച്ചയ്ക്ക് പിന്നാലെ ഇരുരാജ്യങ്ങളുടെയും വക്താക്കള്‍ പരസ്പരം പഴിചാരി രംഗത്തെത്തുകയും ചെയ്തു.
പാക്കിസ്താന്‍-അഫ്ഗാന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ പാകിസ്താനില്‍ തെഹ്‌രീകെ താലിബാന്റെ (ടിടിപി പാകിസ്താനി താലിബാന്‍) ആക്രമണത്തില്‍ ആര്‍മി ക്യാപ്റ്റനടക്കം ഏഴു സൈനികര്‍ കൊല്ലപ്പെട്ടു. ഖൈബര്‍ പഖ്തൂന്‍ഖ്‌വയിലാണ് ടിടിപി പാകിസ്താന്‍ സൈന്യത്തിന് നേരേ രൂക്ഷമായ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പാക് സൈന്യത്തില്‍ ക്യാപ്റ്റനായ നുമാന്‍ അടക്കം ഏഴുസൈനികര്‍ കൊല്ലപ്പെട്ടതായും 17 സൈനികര്‍ക്ക് പരിക്കേറ്റതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. സമാധാന ചര്‍ച്ചകള്‍ തകര്‍ന്നതിനെത്തുടര്‍ന്ന് ബന്ധം വഷളാകുന്ന സാഹചര്യത്തില്‍, പാകിസ്ഥാന്‍ മണ്ണില്‍ മറ്റൊരു ഭീകരാക്രമണം നടന്നാല്‍, അഫ്ഗാന്‍ താലിബാനെ 'ഉന്മൂലനം' ചെയ്യുമെന്നും 'ഗുഹകളിലേക്ക് തിരികെ ഓടിച്ചുകളയുമെന്നും' പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് മുന്നറിയിപ്പ് നല്‍കി.ഇസ്താംബൂളില്‍ നാല് ദിവസത്തെ ചര്‍ച്ച പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ആസിഫിന്റെ മുന്നറിയിപ്പ് വന്നത്. പാകിസ്ഥാനില്‍ ആക്രമണം നടത്താന്‍ അഫ്ഗാന്‍ പ്രദേശം ഉപയോഗിക്കുന്ന തീവ്രവാദികള്‍ക്കെതിരെ താലിബാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന പാകിസ്ഥാന്റെ പ്രധാന ആവശ്യവും അദ്ദേഹം മുന്നോട്ടുവച്ചു.
കഴിഞ്ഞയാഴ്ച ഖൈബര്‍ പഖ്തൂന്‍ഖ്‌വയില്‍ പാക് സൈന്യം നടത്തിയ ഓപ്പറേഷനില്‍ എട്ട് ടിടിപി അംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ തിരിച്ചടിയായാണ് ടിടിപി സൈനികകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. പാകിസ്താനി താലിബാന്‍ എന്നറിയപ്പെടുന്ന ടിടിപിയുടെ ഫീല്‍ഡ് മാര്‍ഷലായ അഹമ്മദ് കാസിമിന്റെ നേതൃത്വത്തിലാണ് പാക് സൈന്യത്തിന് നേരേ ആക്രമണം നടത്തിയതെന്നാണ് വിവരം. മേഖലയില്‍ പാക് സൈന്യത്തെ ലക്ഷ്യമിട്ടുള്ള മിക്ക ആക്രമണങ്ങളുടെയും സൂത്രധാരനും അഹമ്മദ് കാസിമാണ്. ഇതുവരെ പാകിസ്താന്റെ നൂറിലേറെ സൈനികരെയാണ് അഹമ്മദ് കാസിമിന്റെ നേതൃത്വത്തില്‍ കൊലപ്പെടുത്തിയിട്ടുള്ളത്. ഇയാളുടെ തലയ്ക്ക് പാക് സേന 10 കോടി പാകിസ്താനി രൂപ വിലയിടുകയുംചെയ്തിരുന്നു.
അതിനിടെ കഴിഞ്ഞദിവസം ഇസ്താംബൂളില്‍ നടന്ന പാക്അഫ്ഗാന്‍ സമാധാനചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുര്‍ക്കിയുടെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടന്ന രണ്ടാംഘട്ട ചര്‍ച്ചയാണ് തീരുമാനമാകാതെ അവസാനിച്ചത്. ചര്‍ച്ചയ്ക്ക് പിന്നാലെ ഇരുരാജ്യങ്ങളുടെയും വക്താക്കള്‍ പരസ്പരം പഴിചാരി രംഗത്തെത്തുകയുംചെയ്തു. പാകിസ്താന്‍അഫ്ഗാന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെയാണ് ഖത്തറും തുര്‍ക്കിയും ഇടപെട്ട് നേരത്തേ മധ്യസ്ഥശ്രമങ്ങള്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 19ന് ദോഹയില്‍ നടന്ന മധ്യസ്ഥചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും വെടിനിര്‍ത്തലിന് സമ്മതിച്ചിരുന്നു. തുടര്‍ന്ന് സമാധാനശ്രമങ്ങളുടെ ഭാഗമായുള്ള രണ്ടാംഘട്ട ചര്‍ച്ചയാണ് ഇസ്താംബൂളില്‍ നടന്നത്. എന്നാല്‍, ഈ ചര്‍ച്ചയില്‍ തീരുമാനമൊന്നും ഉരുത്തിരിഞ്ഞില്ല. പിന്നാലെ, പാകിസ്താനും അഫ്ഗാനിസ്താനിലെ താലിബാന്‍ വക്താക്കളും പരസ്പരം കുറ്റപ്പെടുത്തി രംഗത്തെത്തുകയുംചെയ്തു.
'പാകിസ്താനി താലിബാന്‍' എന്നറിയപ്പെടുന്ന ഭീകരസംഘടനയായ തെഹ്രീകെ താലിബാന്‍ പാകിസ്താനെ(ടിടിപി) നിയന്ത്രിക്കാന്‍ അഫ്ഗാനിലെ താലിബാന്‍ ഭരണകൂടം തയ്യാറല്ലെന്നായിരുന്നു പാകിസ്താന്‍ സുരക്ഷാവക്താവിന്റെ പ്രതികരണം. പാകിസ്താനി താലിബാനെച്ചൊല്ലിയാണ് ചര്‍ച്ചകള്‍ വഴിമുട്ടിയതെന്ന് അഫ്ഗാനിലെ താലിബാന്‍ വക്താക്കളും വ്യക്തമാക്കി. അതേസമയം, പാകിസ്താനി താലിബാന് മേല്‍ തങ്ങള്‍ക്ക് നിയന്ത്രണമില്ലെന്ന് ചര്‍ച്ചയില്‍ പറഞ്ഞതായും താലിബാന്‍ അറിയിച്ചു.
ഇസ്താംബൂളില്‍ നടന്ന ചര്‍ച്ചയില്‍ താലിബാന്‍ സഹകരണം വാഗ്ദാനംചെയ്‌തെങ്കിലും രേഖാമൂലമുള്ള ഉറപ്പ് വേണമെന്നായിരുന്നു പാകിസ്താന്റെ ആവശ്യം . പാകിസ്താനി താലിബാന്‍ പാകിസ്താന്റെ ആഭ്യന്തരസുരക്ഷാ വിഷയമാണെന്നായിരുന്നു താലിബാന്റെ നിലപാട്. അഫ്ഗാന്റെ മണ്ണ് ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നില്ലെന്നും താലിബാന്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. പാകിസ്താന്റെ യുക്തിരഹിതമായ ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും താലിബാന്‍ തുറന്നുപറഞ്ഞു. യുഎസ് ഡ്രോണുകള്‍ പാകിസ്താനില്‍നിന്ന് തങ്ങളുടെ വ്യോമാതിര്‍ത്തിയിലേക്ക് കടക്കരുതെന്ന ആവശ്യവും താലിബാന്‍ മുന്നോട്ടുവെച്ചു. എന്നാല്‍, പാകിസ്താന്‍ ഇതും അംഗീകരിച്ചില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അതേസമയം, സുരക്ഷാപ്രശ്‌നങ്ങളില്‍ കരാറില്ലെങ്കില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള ഭീകരര്‍ക്ക് നേരേ ആക്രമണം തുടരുമെന്നായിരുന്നു പാകിസ്താന്‍ പ്രതിനിധിസംഘം ചര്‍ച്ചയില്‍ പറഞ്ഞത്. ഇതോടെയാണ് ചര്‍ച്ച തീരുമാനമാകാതെ അവസാനിച്ചതെന്നും അതേസമയം, മധ്യസ്ഥത വഹിക്കുന്ന തുര്‍ക്കിയും ഖത്തറും പ്രശ്‌നം പരിഹരിക്കാനുള്ള വഴികള്‍ തേടിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇസ്താംബൂളിലെ ചര്‍ച്ച പരാജയപ്പെട്ടത് പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലുണ്ടാക്കിയ വെടിനിര്‍ത്തല്‍ ധാരണയെയും ബാധിച്ചേക്കുമെന്നാണ് നിലവിലെ വിലയിരുത്തല്‍.
സൈനിക ആയുധ ശേഷിയില്‍ പാകിസ്താന് തന്നെയാണ് വ്യക്തമായ കരുത്തുള്ളത്. പാകിസ്താന് 650,000 മുതല്‍ 660,000 വരെ സജീവ സൈനികരുണ്ട്. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് അനുസരിച്ച് 560,000 സൈനികര്‍ കരസേനയിലും, 70,000 പേര്‍ വ്യോമസേനയിലും, 30,000 പേര്‍ നാവികസേനയിലുമുണ്ട്. ചൈന പോലുള്ള രാജ്യങ്ങളുടെ പിന്തുണയും മികച്ച റിക്രൂട്ട്‌മെന്റും പാകിസ്ഥാന് എപ്പോഴും ഗുണം ചെയ്തിട്ടുണ്ട്.
ഏറെക്കുറെ ചിട്ടയായി പ്രവര്‍ത്തിക്കുന്ന സായുധ സേന പാകിസ്താനുണ്ട്. ഔപചാരിക റിക്രൂട്ട്‌മെന്റ്, ദീര്‍ഘകാല പരിശീലനം, നൂതന കമാന്‍ഡ് സംവിധാനങ്ങള്‍ എന്നിവയുണ്ട്. അവരുടെ സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പ് (SSG) എന്നത് ഒരു എലൈറ്റ് കമാന്‍ഡോ വിഭാഗമാണ്. ഇത് വ്യോമ, കടല്‍, പര്‍വത യുദ്ധങ്ങള്‍ക്ക് പരിശീലനം നേടിയ നിരവധി ബറ്റാലിയനുകളായി തിരിച്ചിരിക്കുന്നു. അവര്‍ക്ക് വ്യോമ, നാവിക സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് യൂണിറ്റുകളുടെ പിന്തുണയുണ്ട്. കൂടാതെ, ആധുനിക ആയുധങ്ങള്‍, ഹെലികോപ്റ്ററുകള്‍, തത്സമയ വിവരങ്ങള്‍ എന്നിവയും ലഭ്യമാണ്.
പാകിസ്താന്‍ എയര്‍ ഫോഴ്‌സ് (PAF) ഏകദേശം 465 യുദ്ധവിമാനങ്ങളും 260ല്‍ അധികം ഹെലികോപ്റ്ററുകളുമുണ്ട്. ആയുധങ്ങള്‍, ടാങ്കുകള്‍, പീരങ്കികള്‍ എന്നിവയുടെ കാര്യത്തില്‍ പാകിസ്താന് വ്യക്തമായ മുന്‍തൂക്കമുണ്ട്. 6,000ല്‍ അധികം സായുധ വാഹനങ്ങളും 4,600ല്‍ അധികം പീരങ്കികളും അവര്‍ക്കുണ്ട്. ഈ ഉപകരണങ്ങളില്‍ പലതും പഴക്കം ചെന്നതാണ്. പാകിസ്താന്റെ മിക്കവാറും എല്ലാ ആയുധങ്ങളും ചൈനയില്‍ നിന്നാണ് വരുന്നത്. പാകിസ്ഥാന്റെ ആണവ ശേഷി ഒരു നിര്‍ണായക ഘടകമാണ്. താലിബാന് ഏകദേശം 172,000 സജീവ സൈനികരുണ്ട്. ഇവരുടെ എണ്ണം 200,000 ആയി വര്‍ധിപ്പിക്കാനാണ് അഫ്ഗാന്‍ ഇപ്പോള്‍ ശ്രമം നടത്തുന്നത്. മറ്റ് സൈനിക വിഭാഗങ്ങളെപ്പോലെ അന്താരാഷ്ട്ര പരിശീലനമോ വലിയ ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള മികവോ താലിബാനില്ല. എന്നാല്‍ ഇരുപത് വര്‍ഷത്തെ ഗറില്ലാ യുദ്ധ പരിചയമുള്ള ആയിരക്കണക്കിന് പോരാളികള്‍ താലിബാനുണ്ട്. പാക് അതിര്‍ത്തികളില്‍ ഇവര്‍ നടത്തുന്ന നീക്കത്തെ ചെറുക്കാന്‍ പാകിസ്താന് കഴിയാതെ പോകുന്നതും ഇതാണ് കാരണം.
സൈന്യം ശക്തമല്ലെങ്കിലും താലിബാന് ബദ്രി313, റെഡ് യൂണിറ്റ് പോലുള്ള ചില എലൈറ്റ് യൂണിറ്റുകള്‍ അവര്‍ക്കുണ്ട്. ബദ്രി313 വിഭാഗം പ്രസിഡന്‍ഷ്യല്‍ പാലസ്, കാബൂള്‍ വിമാനത്താവളം പോലുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ക്ക് സുരക്ഷ നല്‍കുന്നുണ്ട്. യുഎസ
ഉപകരണങ്ങളാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഇതില്‍ M4 റൈഫിളുകള്‍, ഹംവീകള്‍, നൈറ്റ് വിഷന്‍ ഗിയറുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഹ്രസ്വദൂര ഉപകരണങ്ങളാണ് കൂടുതല്‍. അതിനാല്‍ പ്രൊഫഷണല്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് യൂണിറ്റിന് ചെയ്യാന്‍ കഴിയുന്ന എല്ലാത്തരം ദൗത്യങ്ങളും അവര്‍ക്ക് ചെയ്യാന്‍ കഴിയില്ല. താലിബാന് പരിമിതമായ സായുധ വാഹനങ്ങളാണുള്ളത്. ഇതില്‍ പലതും 2021ല്‍ യുഎസ് പിന്‍വാങ്ങിയ ശേഷം ഉപേക്ഷിക്കപ്പെട്ട സോവിയറ്റ് കാലഘട്ടത്തിലെ ടാങ്കുകളും അമേരിക്കന്‍ ഹംവീകളുമാണ്. ഇവയില്‍ പല ഉപകരണങ്ങളും പ്രവര്‍ത്തനക്ഷമമല്ല. താലിബാന് പ്രവര്‍ത്തനക്ഷമമായ ഒരു വ്യോമസേനയില്ല. ഏകദേശം ആറ് പഴയ വിമാനങ്ങളും 23 ഹെലികോപ്റ്ററുകളും ഉണ്ട്. ഇതില്‍ ചിലത് സോവിയറ്റ് കാലഘട്ടത്തിലെതാണ്.
https://www.facebook.com/Malayalivartha

























 
 