അഫ്ഗാനിസ്താനിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ...നിരവധിപേർക്ക് പരുക്ക്

അഫ്ഗാനിസ്താനിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മസാറെ ഷരീഫ് നഗരത്തിലുണ്ടായ ഭൂകമ്പത്തില്‍ നൂറ്റന്‍പതോളം പേര്‍ക്ക് പരിക്കേറ്റതായും സൂചന.
നഗരത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ആശങ്ക. യു.എസ്. ജിയോളജിക്കല്‍ സര്‍വേ പ്രകാരം റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സംഭവിച്ചത്.
മസർ-ഇ-ഷെരിഫിൽ ഭൂമിയുടെ 28 കിലോമീറ്റർ ഉള്ളിലായാണ് പ്രഭവകേന്ദ്രം. ഭൂകമ്പത്തിന്റെ പ്രകമ്പനം അയൽരാജ്യങ്ങളായ തുർക്ക്‌മെനിസ്ഥാൻ, കസാഖിസ്ഥാൻ എന്നിവിടങ്ങളിലും അനുഭവപ്പെട്ടു.
മസാറെ ഷരീഫിലെ ഒരുവീട്ടിലെ സിസിടിവിയില്‍ നിന്ന് ഭൂചലനത്തിന്റെ ദൃശ്യം വ്യക്തമാകുന്നുണ്ട്.
"
https://www.facebook.com/Malayalivartha

























