റിക്‌ടർ സ്‌കെയിലിൽ 6.3 തീവ്രത; അഫ്‌ഗാനിസ്ഥാനിലെ ഭൂചലനത്തിൽ വിറച്ച് ജനം

അഫ്‌ഗാനിസ്ഥാനിൽ ഭൂചലനം. ജനസാന്ദ്രതയേറിയ നഗരങ്ങളിലൊന്നായ മസർ-ഇ-ഷെരിഫിലാണ് ഭൂചലനമുണ്ടായത് . റിക്‌ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി . സംഭവത്തിൽ ഏഴുപേർ മരിച്ചു . 150 ലേറെപേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരും.
നഗരത്തിന് സമീപം 28 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം. ഇന്ന് പുലർച്ചെയോടെയാണ് ഭൂചലനമുണ്ടായത്. കനത്ത നാശനഷ്ടങ്ങൾക്കും വ്യാപക ദുരന്തത്തിനും സാധ്യതയുണ്ട്. ഏകദേശം അഞ്ച് ലക്ഷത്തിലധികം ആളുകളാണ് മസാർ-ഇ ഷെരീഫിൽ താമസിക്കുന്നത്. പ്രവിശ്യയിലെ എല്ലാ ജില്ലകളിലും നാശനഷ്ടങ്ങളുണ്ടായി.
https://www.facebook.com/Malayalivartha























