ഇറാനിലെ പ്രക്ഷോഭങ്ങളില്‍ 12,000 ലധികം പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ഇറാനിലെ പ്രക്ഷോഭങ്ങളില്‍ പന്ത്രണ്ടായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇറാന്‍ ഇന്റര്‍നാഷണല്‍ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇറാനിലെ പ്രക്ഷോഭകര്‍ക്ക് അമേരിക്കന്‍ സഹായം ഉടന്‍ എത്തുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.
പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഇറാന്‍ സുരക്ഷാസേന കൂട്ടക്കുരുതി തുടരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മൂവായിരത്തോളം പേര്‍ ഇതുവരെ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക വിവരം. എന്നാല്‍ ജനുവരി 8, 9 തീയതികളില്‍ മാത്രം 12,000ത്തിലധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഇറാന്‍ ഇന്റര്‍നാഷണല്‍ പറയുന്നത്. ഇറാനിലെ പ്രക്ഷോഭകരെ രാജ്യസ്‌നേഹികളെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഭിസംബോധന ചെയ്തു.
https://www.facebook.com/Malayalivartha
























