ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍:രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പോരാളികള്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ഷോപിയന്‍ ജില്ലയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പോരാളികള്‍ കൊല്ലപ്പെട്ടു. ഷോപിയാനിലെ വീഹില്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് പോലീസ് വ്യക്തമാക്കി. വസീം മല്ല, നസീര്‍ പണ്ഡിറ്റ് എന്നിവരാണ് കൊല്ലപ്പെട്ട തീവ്രവാദികള്‍. ഇവരില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു.
മുന്‍പ് പോലീസ് കോണ്‍സ്റ്റബിളായിരുന്ന നസീര്‍ തന്റെ സര്‍വീസ് റൈഫിളുമായി പോലീസ് ക്യാംപില്‍ നിന്നും ഒളിച്ചുപോയ ഇയാള്‍ പിന്നീട് തീവ്രവാദ സംഘത്തില്‍ ചേരുകയായിരുന്നു. പുല്‍വാമയിലെ കരീംബാദ് സ്വദേശിയാണ് ഇയാള്‍.
രാഷ്ട്രീയ റൈഫിള്‍സ്, സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പ്, സംസ്ഥാന പോലീസ്, സി.ആര്‍.പി.എഫ് എന്നീ സംഘങ്ങള്‍ സംയുക്തമായാണ് ഏറ്റുമുട്ടല്‍ നടത്തിയത്. കഴിഞ്ഞ ദിവസവും കശ്മീരില്‍ ഭീകരരെ വധിച്ചിരുന്നു. നുഴഞ്ഞുകയറ്റം ശക്തമായെന്ന് ഇന്റലിജന്‍സ് ബ്യുറോ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























