നായയെ കൊന്ന യുവാവിന് 74 ചാട്ടയടി ശിക്ഷ

നായയെ കൊന്ന യുവാവിന് ശിക്ഷ 74 ചാട്ടയടി. ഇറാന്‍ കോടതിയാണ് ശിക്ഷ വിധിച്ചതെന്ന് മിസാന്‍ ന്യുസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരുവര്‍ഷത്തേക്ക് നല്ല നടപ്പും ഇയാള്‍ക്ക് കോടതി വിധിച്ചിട്ടുണ്ട്. തന്റെ കാറില്‍ ഇടിച്ച നായയെ ഇയാള്‍ കണ്‍വെട്ടികൊണ്ട് കാറുകൊണ്ട് പലതവണ അടിക്കുന്ന ഓണ്‍ലൈന്‍ വീഡിയോ ദൃശ്യം പുറത്തുവന്നിരുന്നു. ഗ്രാമമുഖ്യന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അര്‍ദെബില്‍ പ്രവിശ്യയില്‍ നിന്നും ഈ വര്‍ഷം ആദ്യമാണ് യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
നായയുടെ ഉടമ തന്നെയാണ് ഇയാളെന്ന് സൂചനയുണ്ട്. എന്നാല്‍ എന്തിനാണ് ഇത്ര ക്രൂരമായി നായയെ വധിക്കാന്‍ ഇയാളെ പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമല്ല. ഇറാനില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കു നേരെ നടക്കുന്ന ക്രൂരതയുടെ ഏറ്റവും പുതിയ തെളിവായിരുന്നു ഓണ്‍ലൈന്‍ വീഡിയോവിലൂടെ പുറത്തുവന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha