12 വയസ്സുകാരനെ കൊന്ന് രക്തം കുടിച്ച കൊലയാളിയുടെ വധശിക്ഷ ടെക്‌സാസില്‍ നടപ്പാക്കി

12 വയസ്സുകാരന്‍ ബാലന്റെ കഴുത്തു മുറിച്ചു കൊല,പ്പെടുത്തിയതിനുശേഷം അവന്റെ രക്തം കുടിക്കുകയും മൃതശരീരത്തിലെ അവയവങ്ങള്‍ വെട്ടിമാറ്റുകയും ചെയ്ത അതിനിഷ്ഠൂരനായ കൊലയാളിയുടെ വധശിക്ഷ ഇന്നലെ അമേരിക്കയിലെ ടെക്‌സാസില്‍ നടപ്പാക്കി. ടെക്‌സാസ് സംസ്ഥാനത്തെ ഹണ്ട്വില്‍-ല്‍ ഉള്ള ഡെത്ത് ചേംബറില്‍ മരുന്നു കുത്തിവച്ചാണ് അവനെ വധിച്ചത്.
1998 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാബ്‌ളോ ലൂസിയോ വാസ്‌കെസ് എന്ന പ്രതിക്ക് അന്ന് 20 വയസ്സായിരുന്നു പ്രായം. പാബ്‌ളോയും തന്റെ 15 വയസ്സുകാരനായ കസിന്‍ ആന്‍ഡിചാപ്പയുമൊത്ത് ഒരു പാര്‍ട്ടിയില്‍ സംബന്ധിച്ചിട്ട് രാത്രിയില്‍ മടങ്ങി വരുമ്പോഴാണ് 12 വയസ്സുകാരനായ ഡേവിഡ് കാര്‍ഡെനാസ് എന്ന 12-കാരനെ കണ്ടു മുട്ടിയത്.
ഡോനാ പട്ടണത്തില്‍ വച്ചായിരുന്നു അവനെ പരിചയപ്പെട്ടത്. തുടര്‍ന്ന് മൂവരും ഒന്നിച്ച് നടക്കവേയാണ് വഴിയില്‍ കിടന്ന പൈപ്പു കഷണം കൊണ്ട് ഡാബ്‌ളോ ഡേവിഡിനെ തലയ്ക്കടിച്ച് വീഴ്ത്തിയത്. തുടര്‍ന്ന് അവന്റെ കഴുത്തു മുറിച്ചു ചീറ്റിത്തെറിച്ച രക്തം പാബ്‌ളോ കുടിയ്ക്കുകയും ചെയ്തു.
അതിനുശേഷം അവര്‍ രണ്ടു പേരും ചേര്‍ന്ന് അടുത്തുള്ള ഒരു വയലിലേക്ക് ശരീരം വലിച്ചു കൊണ്ടു പോയി. അവിടെ വച്ച് ഡേവിഡിന്റെ ഒരു കൈ മുഴുവനായും മറ്റേ കൈ പകുതിയ്ക്കു വച്ചും മുറിച്ചു മാറ്റി. അവന്റെ പുറകു വശത്തു നിന്നും തൊലി പൊളിച്ചു മാറ്റുകയും ചെയ്തു. ഡേവിഡിന്റെ പക്കലുണ്ടായിരുന്ന വില പിടിപ്പുള്ളതെല്ലാം കൈവശപ്പെടുത്തിയിട്ട് അടുത്തു കണ്ട അലുമിനിയം ഷീറ്റുകള്‍ക്കിടയില്‍ ശരീരം ഒളിപ്പിച്ചിട്ട് അവര്‍ അവിടം വിട്ടു പോയി. എങ്കിലും വളരെ പെട്ടെന്നു തന്നെ പോലീസ് പ്രതിയെ കണ്ടു പിടിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
പിന്നീട് ചോദ്യം ചെയ്യലിനിടെ താന്‍ മദ്യപിച്ചിരുന്നുവെന്നും കൊക്കേയ്‌നിന്റെ സ്വാധീനത്തിലായിരുന്നു വെന്നും പ്രതി പോലീസിനോടു പറഞ്ഞു . പാബ്‌ളോ ആഗ്രഹിച്ചത് ഡേവിഡ് അവനു നല്‍കാതിരുന്നതിനാലാണ് പാബ്‌ളോ അവനെ കൊന്നതെന്ന് പിന്നീട് കസിന്‍ ചാപ്പ കോടതിയോട് പറഞ്ഞു.
ഇപ്പോള്‍ 38-കാരനായ പാബ്‌ളോയുടെ വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ചിരുന്ന ഹര്‍ജി തള്ളി നാലുമണിക്കൂറിനു ശേഷമാണ് ശിക്ഷ നടപ്പിലാക്കിയത്. പാബ്‌ളോയ്ക്ക് ഗുരുതരമായ പഠന വൈകല്യങ്ങളുണ്ടെന്നും അയാള്‍ക്ക് മാനസികാസ്വാസ്ഥ്യങ്ങളുണ്ടെന്നും ഒക്കെ അയാളുടെ അഭിഭാഷകന്‍ വാദിച്ചിരുന്നുവെങ്കിലും അതൊന്നും കോടതി പരിഗണിച്ചില്ല.
1976-ല്‍ അമേരിക്കയില്‍ വധശിക്ഷ പുനസ്ഥാപിച്ചതിനുശേഷം നടത്തുന്ന 537-ാമത്തെ വധശിക്ഷയാണിത്. ടെക്‌സസില്‍ നടപ്പാക്കുന്ന ആറാമത്തെയും. പാബ്‌ളോയുടെ കസിന്‍ ചാപ്പയ്ക്ക് 35 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച കോടതി മൃതദേഹം മറച്ചു വയ്ക്കാന്‍ സഹായം ചെയ്തതിന് മറ്റു മൂന്നു പേരെ കൂടി ശിക്ഷിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha