ഔദ്യോഗിക വാഹനത്തിലിരുന്നു അര്‍ദ്ധനഗ്‌ന സെല്‍ഫി

മെക്‌സികോ സിറ്റിയില്‍ ആവേശത്തിന്റെ പുറത്ത് പല 'രീതി'യിലുള്ള സെല്‍ഫികളെടുത്ത് നവ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ശ്രദ്ധിക്കുക. ഔദ്യോഗിക പൊലീസ് വാഹനത്തിലിരുന്നു അര്‍ദ്ധനഗ്‌ന സെല്‍ഫിയെടുത്ത് ഫെയ്‌സ്ബുക്കിലിട്ട വനിതാ ഇന്‍സ്‌പെക്ടറെ സര്‍വീസില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്.
നില്‍ഡോ ഗാര്‍ഷ്യ എന്ന ഇന്‍സ്‌പെക്ടറാണ് സെല്‍ഫിയെടുത്ത് പുലിവാല്‍ പിടിച്ചത്. തന്റെ മാറിടങ്ങല്‍ കാണിച്ച് നില്‍ഡോ സെല്‍ഫിയെടുത്ത് ഫെയ്ക്ക് അക്കൗണ്ട് വഴി ഫെയ്‌സ്ബുക്കിലിടുകയായിരുന്നു. ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പെട്ടെന്നു തന്നെ വൈറലായി. എന്നാല്‍ നില്‍ഡോ ധരിച്ചിരുന്ന വസ്ത്രത്തിലെ ബാഡ്ജ് ആണ് 'സെല്‍ഫി സ്റ്റാര്‍' പൊലീസുകാരിയാണെന്ന് വ്യക്തമാക്കിയത്. കൂടാതെ തോക്ക് അടക്കമുള്ള ആയുധങ്ങളും ചിത്രത്തില്‍ വ്യക്തമായി കാണാമായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നില്‍ഡോ കുടുങ്ങുന്നത്. നില്‍ഡോയെ ഉടനെ സസ്‌പെന്റ് ചെയ്ത പൊലീസ് അധികാരികള്‍ അന്വേഷണത്തിനു ശേഷം ഇന്ന് നില്‍ഡോയെ സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതാദ്യമായല്ല മെക്‌സിക്കോയില്‍ പൊലീസുകാര്‍ സെല്‍ഫി കുരുക്കില്‍ കുടുങ്ങുന്നത്. ഭാര്യയെ പേടിപ്പിക്കാനായി വെടിവെച്ച് ആത്മഹത്യ ചെയ്യുന്നതു പോലെ പോസ് ചെയ്ത സെല്‍ഫിയെടുത്ത ഹെക്ടര്‍ റാമോസ് എന്ന പൊലീസുകാരനെ കഴിഞ്ഞ മാസം പുറത്താക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha