ആണ്‍കുട്ടിയെ ചൊല്ലി പെണ്‍കുട്ടികള്‍ തമ്മില്‍ തല്ല്, 16 കാരി മരിച്ചു

ആണ്‍കുട്ടിയെ ചൊല്ലി പെണ്‍കുട്ടികള്‍ തമ്മില്‍ നടത്തിയ കൂട്ടത്തല്ലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 16 കാരിയായ പെണ്‍കുട്ടിയാണു മരിച്ചത്. യുഎസിലെ വില്‍മിംഗ്ടണ്ണില്‍ വ്യാഴാഴ്ച രാവിലെയാണു സംഭവം നടന്നത്. സ്‌കൂള്‍ ബാത്‌റൂമില്‍ ഉണ്ടായ തല്ലിലായിരുന്നു പെണ്‍കുട്ടി കൊല്ലപ്പെട്ടത്. എന്നാല്‍ മരിച്ച കുട്ടിയുടെ പേരു വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ പുറത്തു വിട്ടിട്ടില്ല.
സ്‌കുളിലെ തന്നെ ഒരു ആണ്‍കുട്ടിയെ ചൊല്ലിയായിരുന്നു തര്‍ക്കം തുടങ്ങിയത്. മരണമടഞ്ഞ പെണ്‍കുട്ടി ബാത്‌റൂമില്‍ എത്തിയ മറ്റൊരു പെണ്‍കുട്ടിയുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഇതു സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു.
ഇതു കണ്ടു വന്ന രണ്ടാമത്തെ പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ സംഘര്‍ഷത്തില്‍ ഇടപെടുകയു ഇവര്‍ ഒരുമിച്ചു കൊല്ലപ്പെട്ട പെണ്‍കുട്ടിയെ ആക്രമിക്കുകയും ചെയ്തു. പരിക്കേറ്റു കിടന്ന പെണ്‍കുട്ടിയെ ഹെലികോപ്റ്റര്‍ മാര്‍ഗം ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha