ഇറാന്‍ ലക്ഷ്യമാക്കി യുഎസിന്റെ വിമാനവാഹിനി കപ്പലുകളും ഇസ്രയേലിന്റെ യുദ്ധവിമാനങ്ങളും

പശ്ചിമേഷ്യയില്‍ ആശങ്ക. ഇറാനെ ലക്ഷ്യമിട്ട് യു.എസിന്റെയും ഇസ്രയേലിന്റെയും സൈനിക നീക്കം. നിലവില്‍ പശ്ചിമേഷ്യയില്‍ വിന്യസിച്ചിരിക്കുന്ന രണ്ട് വിമാനവാഹിനി കപ്പലുകള്‍ കൂടാതെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് തിയോഡോര്‍ റൂസ്‌വെല്‍റ്റിനെ കൂടി അമേരിക്ക ഇവിടേക്ക് അയച്ചിട്ടുണ്ട്. നവംബര്‍ ആദ്യത്തോടെ ഇരുപതിനായിരത്തിലധികം നാവികരും മറൈനുകളും നൂറുകണക്കിന് യുദ്ധവിമാനങ്ങളം മേഖലയില്‍ സജ്ജമാകും.
ഇതിനിടെ ഡസന്‍ കണക്കിന് ഇസ്രയേലി യുദ്ധവിമാനങ്ങള്‍ സിറിയന്‍, ഇറാഖി വ്യോമപാതയിലൂടെ ഇറാന്റെ അതിര്‍ത്തിക്ക് സമീപം നിരീക്ഷണ പറക്കല്‍ നടത്തി. ഇറാനെതിരെ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. ഇത് സാധൂകരിക്കുന്ന നീക്കങ്ങളാണ് ഇസ്രയേലിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.അതേസമയം ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇറാന്‍. 30 ബാലിസ്റ്റിക്ക് മിസൈലുകള്‍ വിക്ഷേപിച്ചു കൊണ്ട് ഇറാന്‍ രാജ്യവ്യാപകമായി സൈനിക പരിശീലനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അമേരിക്ക ആക്രമിച്ചാല്‍ എണ്ണ ശുദ്ധീകരണ ശാലകളും ഭൂഗര്‍ഭ കേബിളുകളും ഡാറ്റാസെന്ററുകളും ലക്ഷ്യമിടുമെന്ന് ഇറാന്റെ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മൊഹ്‌സന്‍ റസായി മുന്നറിയിപ്പ് നല്‍കി. കൂടാതെ അമേരിക്കയുടെ മദര്‍ ഓഫ് ആള്‍ ബോംബിന് മറുപടിയായി ഫദാര്‍ ഓഫ് ആള്‍ ബോംബ് എന്ന പുതിയ ആയുധവും തയ്യാറായി വരുന്നെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha

























