ഫിലിപ്പൈന്‍സ് ചുഴലിക്കാറ്റ് മരണം 475 ആയി

ന്യൂബട്ടാന്‍,ഫിലിപ്പൈന്‍സ് : ചൊവ്വാഴ്‌ച വീശിയടച്ച ചുഴലിക്കാറ്റിലും തുടര്‍ന്നുണ്ടായ കനത്ത മഴയിലും മരിച്ചവരുടെ എണ്ണം 475 ആയി. 377 പേരെ കാണാതായതായിട്ടുണ്ട്. രണ്ട് ലക്ഷത്തിലേറെപ്പേര്‍ക്ക് വീട് നഷ്‌ടപ്പെട്ടു. ഫിലിപ്പൈന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാശനഷ്‌ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഫിലിപ്പൈന്‍സ് രാജ്യാന്തര സമൂഹത്തിന്റെ സഹായം തേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha