വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു; ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി, ജനരോഷം മാനിച്ച് കോടതി വെറുതെ വിട്ടു

വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചതിന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ജനരോഷത്തെ തുടര്‍ന്ന് യുവതിയെ കോടതി വെറുതെ വിട്ടു. തുര്‍ക്കി കോടതിയുടേതാണ് ഉത്തരവ്. നിരന്തരം ശാരീരിക പീഡനത്തിനിരയാക്കുകയും വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയും ചെയ്ത ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
ദക്ഷിണ തുര്‍ക്കിയിലെ ഹസ്സന്‍ കേരാബുലത്തിനെ കൊലപ്പെടുത്തിയ സിലേം എന്ന 24 കാരിയെയാണ് കോടതി വെറുതേ വിട്ടു കൊണ്ട് ഉത്തരവിട്ടത്. കേസില്‍ 15 വര്‍ഷത്തെ കഠിനതടവിന് സിലേമിനെ കോടതി ശിക്ഷിച്ചിരുന്നു. എന്നാല്‍ സിലേം പ്രതികരിച്ചത് ഇത് ചെയ്തത് പൊതുപ്രശ്‌നത്തിന് വേണ്ടിയാണ് എന്ന് പറഞ്ഞുകൊണ്ടാണ്. ജനങ്ങള്‍ പ്രതിഷേധവുമായി കോടതിയിലും പുറത്തും പ്രതിഷേധിച്ചതോടെ സിലേമിനെ വെറുതേ വിടാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
സിലേമിന്റെ ബന്ധുക്കള്‍ ജാമ്യത്തുക കെട്ടിവെച്ച് സിലേമിനെ പുറത്തിറക്കി. തന്റെ മക്കളുടെ മുഖത്തെ പുഞ്ചിരി മായാതിരിക്കാനാണ് താന്‍ ഇത് ചെയ്തതെന്ന് അവര്‍ വെളിപ്പെടുത്തി. സിലേമിനെ 15 തടവിന് വിധിച്ച കോടതി വിധിക്ക് പിന്നാലെ വന്‍ ജനരോഷമായിരുന്നു ഉയര്‍ന്നത്. കോടതി വിധിക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മേല്‍ക്കോടതിയില്‍ അപ്പീലിന് പോവുകയും മേല്‍ക്കോടതി വിധി സിലേമിന് അനുകൂലമാവുകയുമായിരുന്നു. തുര്‍ക്കിയില്‍ നിര്‍ബന്ധിത വേശ്യാവൃത്തി സ്ഥിരം സംഭവമാണ്. തുര്‍ക്കിയിലെ പല സ്ത്രീകളും ഇത്തരത്തില്‍ നിര്‍ബന്ധിത വേശ്യാവൃത്തിക്ക് ഇരയാകുന്നുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















