വേശ്യാവൃത്തി: അറസ്റ്റിലായ പതിനാറുകാരി ജയിലില്‍ കൊല്ലപ്പെട്ടു; 30 പേര്‍ രണ്ടു ദിവസം ബലാത്സംഗം ചെയ്തു

കാമാര്‍ത്തിയില്‍ കിരാതമായ ഒരു കൊല. വേശ്യാവൃത്തിക്കു പിടിയിലായ പതിനാറുകാരിയായെ പെണ്‍കുട്ടി ജയിലില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. അറസ്റ്റ് ചെയ്തു ജയിലിലെത്തിച്ച രണ്ടു ദിവസത്തിനിടെ 30 പേരാണ് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. ക്രൂരമായ ബലാത്സംഗത്തിനിടയായി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ പെണ്‍കുട്ടിയെ ആറു മണിക്കൂറിനു ശേഷമാണ് ജയില്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ചത്.
കെനിയയിലെ നെയ്‌റോബിയിലെ സെന്‍ട്രല്‍ ജയിലിലാണ് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടതെന്നു ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അച്ഛനും അമ്മയും ചേര്‍ന്നു വീട്ടില്‍ നടത്തിയ വേശ്യാലയത്തില്‍ റെയ്ഡ് ചെയ്താണ് പെണ്‍കുട്ടി അടക്കം 13 പേരെ അറസ്റ്റ് ചെയ്ത്. ഇവരെ സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ഇവരെ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. നാനൂറോളം പുരുഷ തടവുപുള്ളികളെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിലേയ്ക്കു തന്നെയാണ് പെണ്‍കുട്ടികള്‍ അടക്കമുള്ള 11 സ്ത്രീകളെ എത്തിച്ചത്. ജയില്‍ അധികൃതരുടെ ഒത്താശയോടെ പെണ്‍കുട്ടികളെ ഓരോരുത്തരെയായി തടവുപുള്ളികളുടെ അടുത്തേയ്ക്കു അയക്കുകയായിരുന്നു. ഇതില്‍ 30 തടവുപുള്ളികളെ പാര്‍പ്പിച്ചിരിക്കുന്ന ഹാളിലേയ്ക്കാണ് കൊല്ലപ്പെട്ട് പെണ്‍കുട്ടിയെ അയച്ചത്. രാത്രി സെല്ലില്‍ നിന്നു നിലവിളി കേട്ടെങ്കിലും ജയില്‍ അധികൃതര്‍ ഇവിടേയ്ക്കു തിരിഞ്ഞു നോക്കിയില്ലെന്നും പരാതിയുണ്ട്. വ്യാഴാഴ്ച രാവിലെ മാത്രമാണ് ജയിലര്‍മാര്‍ സെല്ലിലെത്തിയത്. അപ്പോള്‍ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ പൂര്‍ണ നഗ്‌നയായി രക്തം വാര്‍ന്നു കിടക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും പെണ്‍കുട്ടി അരമണിക്കൂറിനകം മരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















