അമേരിക്കന്‍ ഉച്ചാരണത്തില്‍ സംസാരിച്ചിരുന്ന യുവതി ശസ്ത്രക്രിയ്ക്കു ശേഷം ബ്രിട്ടീഷ് ഉച്ചാരണത്തില്‍ സംസാരിച്ചു തുടങ്ങി

ആറുമാസം മുമ്പാണു പല്ലുകളുടെ പ്രശ്‌നം പരിഹരിക്കാനായി അമേരിക്കകാരിയായ യുവതി ശസ്ത്രക്രിയ്ക്കു വിധേയയായത്. ടെക്‌സാസില്‍ നിന്നുള്ള ലിസ അലാമിയായ്ക്കായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്കു മുമ്പ് അമേരിക്കന്‍ ഉച്ചാരണത്തില്‍ സംസാരിച്ചിരുന്ന ലിസ ശസ്ത്രക്രിയയ്ക്കു ശേഷം ബ്രിട്ടീഷ് ഉച്ചാരണത്തില്‍ സംസാരിച്ചു തുടങ്ങി. കീഴ്ത്താടിക്കായിരുന്നു ശസ്ത്രക്രിയ. നാഡി വ്യവസ്ഥയ്‌ക്കേറ്റ തകരാറാണു ഈ അവസ്ഥയ്ക്കു കാരണം.
ഫോറിന്‍ ആക്‌സന്റ് സിന്‍ഡ്രോം എന്ന രോഗാവസ്ഥയാണ് ഇത്. എന്നാല്‍ യുവതിയുടെ വ്യത്യസ്തമായ ഉച്ചാരണശൈലി കുടുംബത്തിലും സുഹൃത്തുക്കള്‍ക്കിടയിലും അവജ്ഞയ്ക്കു ഇടയാക്കിട്ടുണ്ട്. ആദ്യമൊക്കെ ലിസ തമാശ പറയുകയാണെന്നാണു ബന്ധുക്കളും സുഹൃത്തുക്കളും കരുതിയത്. പിന്നീട് ഡോകടറെ സമീപിച്ചപ്പോഴാണ് ഇത് ഒരു രോഗാവസ്ഥയാണെന്നു മനസിലായത്.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ 100 അതികം പേര്‍ക്ക് ഈ രോഗാവസ്ഥ കണ്ടെത്തിട്ടുണ്ട്. സ്‌ട്രോക്ക,് തലച്ചോറിനേല്‍ക്കുന്ന ഏന്തെങ്കിലും ആഘാതം, ശസ്ത്രക്രിയ എന്നിവ വഴി നാഡിവ്യവ്‌സഥയ്ക്ക് ഉണ്ടാകുന്ന വ്യതിയാനം മൂലമാണ് ഫോറിന്‍ ആക്‌സ് സിന്‍ഡ്രോം ഉണ്ടാകുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















