മകളുടെ കഴുത്തില്‍ ബെല്‍റ്റ് ധരിപ്പിച്ചു പട്ടിയെപ്പോലെ പീഡിപ്പിച്ചതും അപരിചിതര്‍ക്കു കാഴ്ച വച്ചതുമെല്ലാം അച്ഛന് ഒരു രസം മാത്രം

വിവാഹമോചനം നേടിയഓസ്‌ട്രേലിയക്കാരനായ 42 വയസുകാരന്‍ മകളെ ഭാര്യയ്‌ക്കൊപ്പം വിടാതെ തനിയ്‌ക്കൊപ്പം താമസിപ്പിച്ച ശേഷമായിരുന്നു മൃഗീയമായ ലൈംഗിക പീഡനത്തിനു ഇരയാക്കിയത്. സ്വന്തം കുഞ്ഞിനെ ബലാല്‍സംഗം ചെയ്യുകയും ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട അപരിചിതരായ മനുഷ്യര്‍ക്കൊപ്പം അവളെ കൂട്ടബലാല്‍സംഗം ചെയ്യുന്നതിന്റെ വീഡിയോ പകര്‍ത്തുകയും ചെയ്‌തെന്ന ഡിറ്റക്ടീവുകളുട കണ്ടുപിടുത്തമാണ് ഇയാളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരാന്‍ സഹായിച്ചത്. അതിലൊരു വീഡിയോ ഫൂട്ടേജില്‍ വേദനകൊണ്ടും അപമാനഭാരംകൊണ്ടും മകള്‍ അച്ഛനോട് കൈകൂപ്പി ചോദിക്കുന്നുണ്ട് ഡാഡി, ദയവുചെയ്ത് ഈ ക്രൂരതയൊന്ന് അവസാനിപ്പിക്കാമോ എന്ന്.
രണ്ടു വര്‍ഷത്തോളം മകളെ കൂടെത്താമസിപ്പിക്കുകയും മൃഗീയമായി ലൈംഗീക വേഴ്ച്ചകള്‍ക്കു വിധേയമാക്കുകയും, അപരിചിതരായ പലരോടൊപ്പം കൂടാ ബലാത്സംഗം ചെയ്തത് വീഡിയോ എടുത്തതും സ്വന്തം അച്ഛന്റെ വിനോദം മാത്രം. സ്വന്തം മകള്‍ക്കുമേല്‍ വേശ്യയെന്ന് മുദ്രകുത്തി കഴുത്തില്‍ ബെല്‍റ്റ് ധരിപ്പിച്ചു രണ്ടു വര്‍ഷത്തോളം പട്ടിയെപ്പോലെ കെട്ടിയിട്ടു പീഡിപ്പിച്ച പിതാവിന് ഇതെല്ലാം വെറും രസമായിരുന്നു. കൗമാരപ്രായക്കാരിയായ മകളെ പല തവണ ബലാല്‍സംഗം ചെയ്ത അച്ഛനെ 22 വര്‍ഷത്തെ ജയില്‍ശിക്ഷക്കു വിധിച്ചിരിക്കുകയാണ്.
2013– മുതല്‍ 2015 വരെയുള്ള കാലയളവില്‍ കൗമാരക്കാരിയായ മകളോട് ചെയ്ത ക്രൂരപീഡനങ്ങളുടെ പേരില്‍ 61 കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടാല്‍ പെണ്‍കുട്ടിയുടെ ജീവിതത്തെ ബാധിക്കുമെന്നതിനാല്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്. 42 വയസുള്ള ഓസ്‌ട്രേലിയന്‍ പുരുഷനെന്നു മാത്രമാണെന്നാണ് ഇയാളെക്കുറിച്ചു പുറത്തു വിട്ടിയിരിക്കുന്ന ഏക വിവരം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























